അനുഭവങ്ങൾ പറയാനാണേൽ ഇന്ന് ഈ രാത്രി പോരെടാ കള്ളാ.വല്യ സ്ഥാനത്തുള്ളവനൊക്കെ കൂട്ടിക്കൊടുത്തും കൂടെക്കിടന്നും ഉണ്ടാക്കിക്കൂട്ടുന്നു.ചില അവളുമാർ കഴപ്പ് തീർക്കാൻ തുനിഞ്ഞിറങ്ങും.
എല്ലാർക്കും എല്ലാം അറിയാം,പക്ഷെ സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി
അണിഞ്ഞു നടക്കുന്നു,അല്ലെങ്കിൽ ചാർത്തിക്കൊടുക്കുന്നു.
പുലർച്ചെ കോഴി കൂവി,വെളിച്ചം വീഴാൻ അധികമില്ല.തനിക്കിവിടുന്ന്
പോവാൻ സമയമെത്തിയിരിക്കുന്നു,
കള്ളൻ പതിയെ പുറത്തേക്കിറങ്ങി.
ഒട്ടും പ്രതീക്ഷയില്ലെങ്കിലും അയാൾ തിരിഞ്ഞുനിന്ന് അവളോട് എന്തോ ചോദിക്കാൻ തുനിഞ്ഞു.
എന്താടോ പകുതിക്ക് നിർത്തിയെ ചുമ്മാ ചോദിക്ക്.ഒന്നുല്ലേലും ഒരു രാത്രി എനിക്ക് കൂട്ടിരുന്നതല്ലേ.
ഞാൻ വരട്ടെ അടുത്ത അമാവാസി നാളിൽ നിന്റെ കരം പിടിക്കാൻ.കൂടെ പോരുമോ താൻ?പറഞ്ഞത് പോലെ നമ്മുടെ സാഹചര്യം ഒന്ന് മാറ്റി നോക്കിയാലോ?
എന്തിനാടൊ കള്ളാ,വല്ല കാര്യവും ഉണ്ടോ തനിക്ക്.ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ.
ജാനകി,ഇരുട്ടിൽ ജീവിക്കുന്നവരാ നമ്മൾ.ഇരുട്ടിന്റെ മക്കൾ.നമ്മുക്കും വെളിച്ചത്തിൽ ജീവിച്ചുകൂടെ.നമ്മളെ അറിയാത്ത ഏതേലും നാട്ടിൽ.ഒന്ന് സ്വസ്ഥമായി ഉറങ്ങുന്ന ദിവസങ്ങൾ നമ്മുക്കും വേണ്ടേ.
തനാള് കൊള്ളാല്ലോ,പൂതി കൊള്ളാം.
ഒരു രാത്രിയുടെ പരിചയം കൊണ്ട്