‘ഓക്കേ… നിന്നോട് എനിക്ക് ചെറിയ ഇഷ്ടം ഉണ്ട് എന്നുള്ളത് സത്യമാ… അത് പിന്നെ എന്റെ ഫ്രണ്ട്സിനു അറിയാൻ പറ്റില്ലേ? പിന്നെ നിന്റെ ചുണ്ടിനു താഴെ ഉള്ള മറുക്… അത് എനിക്കൊരു വീക്നെസ് തന്നെയാ… അത് എന്നോട് അറിയാതെ അവന്മാരോട് പറഞ്ഞുപോയി. അത് പിന്നെ അവര് വേറെ രീതിയിൽ വളച്ചൊടിച്ചു പറഞ്ഞു… പിന്നെ ആ ടൈമിൽ എന്റെ ഡിസ്പ്ലേ പോയതും ഒരു കാരണമാക്കി കളിയാക്കി എന്നെ ഉള്ളൂ…’
‘മ്മ്മ്…’ അവൾ ഒരു മൂളലിൽ റിപ്ലൈ ഒതുക്കി.
‘ശെരി… ഇത് വിശ്വസിക്കാം പക്ഷെ, എനിക്ക് തന്ന വാക്കു മാറരുത്… സത്യം പറയണം… അപ്പൊ ഞാൻ കേട്ടതൊന്നും നടന്നിട്ടേ ഇല്ല…?’
‘എടി… അത് പിന്നെ… ഇടയ്ക്കൊക്കെ… ഞാൻ പറഞ്ഞില്ലേ നിന്റെ ചുണ്ടും മറുകും എന്റെ വീക്നെസ്സാ…’
‘ആഹ്… അങ്ങനെ വഴിക്ക് വാ… നീ ഇത്ര ചീപ് ആണെന്ന് വിചാരിച്ചില്ല… എന്റെമറുക് മാത്രമാണോ വീക്നെസ്… അതോ വേറെ പെണ്പിള്ളേരുടെയും മറുക് ഉണ്ടോ…?’
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. പെണ്ണിന് പ്രശ്നം ഒന്നുമില്ല… ഇനി അവളോട് ആത്മാർത്ഥ പ്രേമമാണെന്ന് വിശ്വസിപ്പിച്ചാൽ മതി.
‘നിന്റെ മറുക പ്രശ്നം…’
‘ഉം… നിന്നെ ഒക്കെ വിശ്വസിച്ചു എങ്ങനെയാ ഫോട്ടോ ഇടുക…?’
‘അയ്യടാ… എന്റെ ഒരു ഫോൺ കേടാക്കിയതും പോരാ… ഇപ്പൊ എന്റെ ഭാഗത്താണ് കുറ്റം… എന്നെ വിശ്വസിക്കാൻ പറ്റില്ല ല്ലേ?’
‘ആഹ്… ഇനി ഫോൺ കേടാക്കിയത് ഞാൻ ആണെന്ന് നീയും കൂടെ പറ’
‘എന്താ സംശയം… നീ തന്നെയാ…’
‘അയ്യടാ… മോൻ പുണ്യാളൻ… എന്നാലും എനിക്ക് ആദ്യം കേട്ടപ്പോൾ അറപ്പു തോന്നി… ഓക്കാനിക്കാൻ വന്നു’