മരുഭൂവിൽ ഒരു മരുപ്പച്ച 2 [Manu]

Posted by

“ഡാ മരമാക്രീ നീയെന്താ ഫോൺ എടുക്കാഞ്ഞേ, നീ എവിടെപോയിരിക്കുവാ? നീയെന്താ വല്യ സോറിയൊക്കെ പറഞ്ഞുകളിക്കുന്നെ?”

“ചേച്ചീ അതുപിന്നെ…ആ ഉമ്മ..അപ്പോഴത്തെ ഒരു സാഹചര്യത്തിൽ അങ്ങനെയായിപ്പോയതാ, ഒന്നും മനപ്പൂർവ്വമല്ല..അറിയാതെ പറ്റിപ്പോയതാ…അതിനാണ് സോറി പറഞ്ഞത്”
“ങേ അറിയാതെയോ? അപ്പോ മനസ്സറിഞ്ഞു തന്നതല്ലേ ആ ചുംബനം?
“ചേച്ചീ, എന്നെയിങ്ങനെ കുഴപ്പിക്കല്ലേ, അതെന്റെ സ്നേഹചുംബനം തന്നെയായിരുന്നു, പക്ഷെ ഉമ്മവെക്കാൻ കരുതിക്കൂട്ടി വന്നതല്ല”
“ശരി, ഏതായാലും എനിക്കിഷ്‌ടായി, കവിളിലൊരു പൂമ്പാറ്റ വന്നിരുന്നപോലെയായിരുന്നു…Soo sweet….എവിടുന്നു പഠിച്ചു ഇങ്ങനെയൊക്കെ??,, ആ അതൊക്കെ പോട്ടെ.. ഉമ്മയും വെച്ച് പിന്നെ എവിടെപ്പോയി നീ”
“ചേച്ചിയെ ഫേസ് ചെയ്യാൻ വയ്യാഞ്ഞിട്ടാ ഞാൻ…”
“അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ”
“പറഞ്ഞില്ല, എന്നാലും… ഞാൻ എന്നെത്തന്നെ വഞ്ചിച്ചിരിക്കുന്നു…എന്റെ സത്യങ്ങൾ, ഞാനെന്നോട് ചെയ്ത പ്രതിജ്ഞകൾ”
“പ്രതിജ്ഞയോ?അതെന്തോന്ന്?”
പ്രതിജ്ഞയുണ്ടാവാൻ കാരണമായ കഥ ഞാൻ ചേച്ചിയോട് പറഞ്ഞു..
“ഉം…നല്ല കുട്ടി…..ഇത് പക്ഷേ ഒരു ഉമ്മയല്ലേടാ..അച്ഛനമ്മമാർ മക്കളേയും നമ്മളു തന്നെ കുഞ്ഞുകുട്ടികളെയുമൊക്കെ ഉമ്മ വെക്കാറില്ലേ, അല്ലെങ്കിൽ കാമുകീകാമുകന്മാർ ഉമ്മ വെക്കാറില്ലേ, ഇതിലേതെങ്കിലുമൊന്നായി കൂട്ടിയാൽ മതി…നീയിതുവരെ കാമുകിക്ക് ഒരുമ്മയും കൊടുത്തിട്ടില്ലേ?”
“കാമുകിയോ? അങ്ങനെയൊരാൾ ഇതുവരെയില്ല..”
“അപ്പൊ..ഇത്….നിന്റെ ആദ്യചുംബനമായിരുന്നോ?
“ഉം”
“വെറുതെയല്ല ഇത്രമധുരം..! ഡാ നീയത് നിന്റെ പ്രണയിനിക്ക് കരുതിവെച്ചതല്ലായിരുന്നോ?
“അതേ”
“എന്നിട്ട്?”
“പ്രണയിനിയെ കിട്ടിയല്ലോ”
“ആര്, ഞാനോ…ഈ മുതുക്കിയോ?”
“ചേച്ചീ, ഇഷ്‌ടമല്ലെങ്കിൽ അതുപറ…”
“പിണങ്ങല്ലേടാ മുത്തേ, നിന്നെയെനിക്ക് ഇഷ്‌ടമാണ്‌…ഒരു നൂറുവട്ടമല്ല….അതിലുമെത്രയോ ..”
“ശരിക്കും?”
“ഉം”
“എന്നാലേ, ഉച്ചക്ക് കണ്ണുനീരോടെ കവിളത്തൊന്ന് വാങ്ങിവെച്ചില്ലേ, മറുപടിയായി നാലെണ്ണം താ..”
“ഇപ്പോഴോ…പിന്നീട് നേരിട്ട് തരാം..”
“നോ..ഇപ്പൊ തന്നെ..”
“ഉം….മ്മാ….കിട്ടിയോ?
“കിട്ടി”
“മധുരമുണ്ടോ”
“ഉം”
“ന്നാ ബൈ, ഇച്ചായൻ വരാറായി.”

Leave a Reply

Your email address will not be published. Required fields are marked *