വിമൽ : ഹലോ എടാ നിനക്ക് ലോട്ടറി അടിച്ചല്ലോ അളിയാ..
അവന്റെ ഒടുക്കത്തെ ചിരിയും എല്ലാം കേട്ടപ്പോ എനിക്ക് ഒന്നും മനസ്സിലായില്ല ,
ഒന്ന് തെളിച്ചു പറയെടാ
വിമൽ : എടാ പൊട്ട നമ്മളുടെ ക്ലാസിലെ റിയ തോമസ് ഇല്ലേ…
ആ പേര് കേട്ടപ്പോ അറിയാതെ എന്റെ ചിന്തകൾ ക്ലാസ് മുറിയിലേക്ക് ഒന്ന് എത്തിനോക്കി
അതേ റിയ തോമസ് നല്ല വെളുത്തു നല്ല സുന്ദരി കുട്ടി വട്ടമുഖവും അതിനൊത്ത കണ്ണുകളും ആശ്വര്യം തുളുമ്പുന്ന മുഖവും ഉള്ള ഒരു അപ്സരസ്
എന്ന് പരിചയപ്പെട്ടുള്ളൂ എങ്കിലും എന്നോട് നല്ല അടുപ്പം കാണിച്ചിരുന്നു …
എടാ നി കേൾക്കുന്നുണ്ടോ എന്ന വിമലിന്റെ ചോദ്യത്തിൽ ക്ലാസ് നിന്ന് ഞാൻ തിരികെ വന്നു
ആടാ പറയെടാ ..
വിമൽ : എടാ എനിക്ക് തോന്നുന്നത് അവൾക്ക് നിന്നോട് പ്രേമം ആണെന്നാ ,
ഞാൻ പെട്ടെന്ന് പകച്ചുപോയി പ്രേമം എന്ന് കേട്ടപ്പോ അവളുടെ മുഖം എന്റെ കണ്ണമുന്നിലൂടെ മിന്നിമറഞ്ഞു !!! അഞ്ജലി.
അതെന്താ നി ഇപ്പൊ എങ്ങനെ പറഞ്ഞേ എന്ന് ഞാൻ ചോദിച്ചപ്പോ അവന്റെ ഒടുക്കത്തെ ചിരി ആയിരുന്നു ഉത്തരം
അത് കേട്ട് ദേഷ്യം വന്നെങ്കിലും അടക്കി പിടിച്ചു ചോദിച്ചപ്പോ അവൻ പറഞ്ഞു
എടാ അവൾ എന്റെ കയ്യിൽ നിന്ന് നിന്റെ നമ്പർ വാങ്ങി ! അത് കൊടുത്തപ്പോ പെണ്ണിന്റെ ചുണ്ടിൽ കണ്ട ചിരി എന്റെ അളിയാ അവള് നിനക്കു വീണു !! കൂടെ ഞാൻ ഒന്ന് എന്തിനാ എന്ന് ചോദിച്ചപ്പോ അവൾടെ മുഖത്തു കണ്ട ഭാവം ഒക്കെ കൂട്ടി വായിച്ചാൽ നിന്നോട് അവൾക്ക് പ്രേമം ആണ് മുത്തേ
ഇതെല്ലാം കേട്ടപ്പോ എനിക്കും എന്തൊക്കെയോ തോന്നിപ്പോയി എന്നത് സത്യം !! എന്റെ വായിൽ നിന്ന് ഞാൻ പോലും അറിയാതെ ഉള്ളത് ആണോടാ എന്ന ചോദ്യം കേട്ട് അവൻ പറഞ്ഞു എന്താണ് അളിയാ ഇങ്ങനെ പോയാൽ ഇന്ന് തന്നെ രണ്ടും പ്രേമജോഡികൾ ആവുമല്ലോ !! എന്നും പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു ഞാൻ ഫോൺ വെച്ച് ഒന്ന് ആലോചിച്ചു
റിയതോമസ്
നല്ല കുട്ടിയാണ് കാണാനും നല്ല.സുന്ദരിയാണ് എന്ന് എന്നോടുള്ള അവളുടെ ഇടപഴൽ കണ്ടപ്പോൾ ഞാൻ അവളെ ശ്രെദ്ധിച്ചിരുന്നു !!
അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടിയപ്പോ ആണ് പിന്നേം ഫോൺ ചിലച്ചത് !!
പെട്ടെന്ന് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി ദൈവമേ ഇതവൾ ആയിരിക്കുമോ !! റിയ !!!
ഞാൻ ഫോൺ എടുക്കാൻ മടിച്ചെങ്കിലും യാന്ത്രികമായി എന്റെ കയ്യ് ഫോണിലേക്ക് നീങ്ങി
ഫോണിന്റെ സ്ക്രീനിൽ ഒരു അപരിചിതമായ നമ്പർ വിറയാർന്ന കൈകൾ കൊണ്ട് കാൾ എടുത്തു ചെവിയിൽ വെച്ചു