ഷഹനാസ് : – നീ എന്റെ സൗന്ദര്യം ആസ്വദിക്കാൻ വന്നത് ആണോ? അതിനു ആണെങ്കിൽ നിനക്ക് ഞാൻ വേറെ ഒരു സമയം തരാം, ഇപ്പോൾ എനിക്ക് അല്പം തിരക്ക് ഉണ്ട്‍.
ഞാൻ : – ഹേയ് അല്ല ഷഹനാസ്, അങ്ങനെ അല്ല. ഞാൻ വന്നത് ഒരു പ്രധാപ്പെട്ട കാര്യം പറയാൻ ആണ്… (ഞാൻ പറഞ്ഞു തീരും മുന്പേ ഷഹനാസ് പറഞ്ഞു).
ഷഹനാസ് : – ആൽബർട്ട്, അവനാണ് അതു ചെയ്തത്.!
ഞാൻ : – അഹമ്…. ഷഹനാസ് എനിക്ക്…..
ഷഹനാസ് : – ബീഗത്തിനെ ഇന്ന് പുലർച്ചെ ഷൂട്ട് ചെയ്തു കൊല്ലാൻ ശ്രമിച്ചത്, ഗോവക്കാരൻ ആയ, മുംബൈലെ പല അധോലോക രാജാക്കന്മാരുടെയും ഫാവറൈറ്റ് പ്രൊഫെഷണൽ കില്ലർ ആയ ആൽബർട്ട് ആണ്. അവൻ കഴിഞ്ഞ വൺ വീക്ക് ആയി ഇവിടെ ബീഗത്തിന്റെ പിന്നാലെ നിഴൽ പോലെ ഉണ്ട്‍. പിന്നെ കൊട്ടെഷൻ സ്പോന്സർഡ് ബൈ യുവർ മദർ ഇൻ ലോ ആയേക്കാവുന്ന മലൈക തന്നെ. അതും ബീഗത്തിന്റെ ഭർത്താവിന്റെ ആ സാഹിബ് ഇല്ലേ അയാളുടെ നിർദേശ പ്രകാരം.
ഞാൻ : – ഷഹനാസ്, എന്താ ചെയ്യാ ബീഗത്തിനെ എങ്ങനെ എങ്കിലും രക്ഷിക്കണം.
ഷഹനാസ് : – ബീഗത്തിനെ രക്ഷിക്കാൻ നീ ആരാണ്? സീ…. ഇത് നീ വിചാരിക്കും പോലെ പിള്ളേര് കളി അല്ല. ഇതിന്റെ ഒക്കെ ഇടയിൽ പോയി പെട്ടാൽ പിന്നെ തല ഊരി എടുക്കാൻ പാട് ആയിരിക്കും.
ഞാൻ : – പ്ലീസ്, എങ്ങനെ എങ്കിലും ഹെല്പ് ചെയ്യണം. അവർ അത്ര വലിയ തെറ്റ് ഒന്നും ചെയ്തിട്ടില്ല….. എനിക്ക് അവരെ നന്നായി അറിയാം.