രേണുക : – ഡിഡ് യു സ്പോട്ട് ദി ബുള്ളറ്റ്?
ഫോറൻസിക് : – യെസ് മാഡം.
രേണുക : – എനി ഫിംഗർ പ്രിന്റ്സ്?
ഫോറൻസിക് : – നോ.!! മാത്രമല്ല ഇവിടെ 500 മീറ്ററിന് അപ്പുറത്ത് നിന്നു ഇത്ര കൃത്യം ആയി ടാർഗെറ്റിനെ എയിമ് ചെയ്യാൻ പറ്റിയ ഒരേ ഒരു ബിൽഡിംഗ് മാത്രമേ ഉള്ളു, നിർമാണം നടക്കുന്ന ആ ഹോസ്പിറ്റൽ കെട്ടിടം.
രേണുക : – (അവൾ അല്പം ആലോചിച്ചു കൊണ്ട് പറഞ്ഞു) സ്നൈപ്പർ ഗൺ, പെർഫെക്ട് പ്ലാനിങ്, ലോങ്ങ് ഡിസ്റ്റൻസ് ഷൂട്ട്….. സൊ ഇറ്റ് വിൽ ബി എ പ്രോഫെഷനൽ ഷാർപ്പ് ഷൂട്ടർ. അല്ലേ പീറ്റർ?
ഫോഴ്സൻസിക് : – യെസ്, എക്സാക്റ്റ്ലി മാഡം.
രേണുക : – ബട്ട് വൈ? റംല ബീഗത്തിന് ആരാണ് ഇത്ര വലിയ ശത്രു, ഇങ്ങനെ ഒരു അറ്റംപ്റ്റ് നടത്താൻ?! ഹ്മ്മ് പീറ്റർ ചെക്ക് എവരിവേർ….. സംശയം തോന്നുന്ന ആരെയെങ്കിലും കാണുകയാണെങ്കിൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തോളൂ ….പിന്നെ ബീഗത്തിന്റെ മേൽ എപ്പോഴും ഒരു കണ്ണ് വേണം അവർക്ക് വേണ്ട സെക്യൂരിറ്റി മുഴുവൻ കൊടുക്കണം.
അതും പറഞ്ഞു രേണുക എന്നോട് പറഞ്ഞു “നീ തത്കാലം സമാധാനിച്ചോളൂ, ബട്ട് ഞാൻ എപ്പോൾ വിളിച്ചാലും വന്നോളണം” ഞാൻ അവരോട് ഓക്കേ പറഞ്ഞു, അവർ എന്നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് റംല ബീഗത്തിന്റെ അടുത്ത് പോയി, അവരെ സമാധാനിപ്പിച്ചു അവിടുന്ന് പുറത്തേക്ക് പോയി. ഞാൻ ബീഗത്തിന്റെ അടുത്ത് ചെന്നു ചോദിച്ചു.
ഞാൻ : – ആർ യു ഓക്കേ ബീഗം?
റംല : – യെസ്, ഷിഫാസ്….. നോ പ്രോബ്ലംസ്.
ഞാൻ : – എനിക്ക് അറിയാം ബീഗം ഇത് ആരാണ് ചെയ്തത് എന്ന്!!
റംല : – അതു എനിക്കും അറിയാം ഷിഫാസ്, ആരാണ് ചെയ്തത് എന്ന് അല്ല, ആരാണ് ചെയ്യിച്ചത് എന്ന്.