“എബി..നീ?” ഡോണ വേഗം താഴെയിറങ്ങി ചോദിച്ചു.
“ഓടടാ…” പുറത്തേക്ക് വന്ന പൌലോസ് അലറി. പൌലോസിനെ കണ്ടപ്പോള്‍ വാസു അവന്റെ ഷര്‍ട്ടിലെ പിടിവിട്ടു. അവന്‍ ജീവനും കൊണ്ടോടി. ഡോണ അന്തംവിട്ടു നില്‍ക്കുകയായിരുന്നു.
“ഏതാടി അവന്‍?” വാസു പൌലോസ് ഉള്ളിലേക്ക് പോയിക്കഴിഞ്ഞപ്പോള്‍ ചോദിച്ചു.
“എടാ അവന്‍ ഭാരത് ടൈംസിന്റെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍ ആണ്..”
വാസു വീണ്ടും ചിരി തുടങ്ങി.
“ചെല്ല് ചെല്ല്..നീയും ചെന്നു ബാക്കി കൂടി വാങ്ങിക്കൂട്ട്..ഞാന്‍ ഇവിടെ ഇരുന്നോളാം..എനിക്ക് ഇതൊന്നും കാണാനുള്ള ശേഷി ഇല്ല” അവന്‍ ചിരിക്കിടെ പറഞ്ഞു.
“പോടാ പോത്തെ..മര്യാദയ്ക്ക് വണ്ടി വച്ചിട്ട് എന്റെ കൂടെ വാ” അവള്‍ ഉള്ളിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു. വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചശേഷം അവളുടെ പിന്നാലെ ചെന്നു.
“മൈ ഗോഡ്..ഡോണ..എടീ നീ ഇവിടെ? എത്ര നാളായെടി നിന്നെ ഒന്ന് കണ്ടിട്ട്….” ഉള്ളിലേക്ക് വന്ന ഡോണയെ കണ്ടപ്പോള്‍ എ സി പി ഇന്ദുലേഖ അത്യാഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് അവളുടെ അരികിലേക്ക് ഓടിയെത്തി.
“ഇന്നാണ് ചാന്‍സ് കിട്ടിയത്..കിട്ടിയ പാടെ ഇങ്ങു വന്നു..നിനക്ക് തടി കൂടി കേട്ടോടി..”
പരസ്പരം കെട്ടിപ്പിടിക്കുന്നതിനിടെ ഡോണ പറഞ്ഞു. അവളുടെ നോട്ടം പക്ഷെ തന്നെ രൂക്ഷമായി നോക്കുന്ന പൌലോസിന്റെ കണ്ണുകളില്‍ ആയിരുന്നു. സീന്‍ മൊത്തത്തില്‍ നിരീക്ഷിച്ചുകൊണ്ട് വാസു അല്‍പം മാറി നിന്നു.
“മിസ്റ്റര്‍ പൌലോസ്..അല്‍പ്പം വെയിറ്റ് ചെയ്യൂ. ഷി ഈസ് മൈ ക്ലോസ് ഫ്രണ്ട്..ഒരു അഞ്ച് മിനിറ്റ് ഞാന്‍ ഇവള്‍ക്ക് കൊടുത്തോട്ടെ” ഇന്ദുലേഖ പൌലോസിനെ നോക്കി പറഞ്ഞു.
“ഒകെ മാം” തീരെ താല്‍പര്യമില്ലാതെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് അടുത്ത മുറിയിലേക്ക് കയറിപ്പോയി.
“പറയടി..എന്ത് പറ്റി ഡോണ പുന്നൂസെന്ന സുന്ദരിക്കുട്ടിക്ക് ഇങ്ങോട്ടൊന്നു വരാന്‍ തോന്നാന്‍?”
സോഫയില്‍ ഡോണയുടെ ഒപ്പം ഇരുന്നുകൊണ്ട് ഇന്ദുലേഖ ചോദിച്ചു.
“എടി ടു ബി ഫ്രാങ്ക്.. ഞാന്‍ നിന്നെ കാണാന്‍ വന്നതല്ല..ദേ ഇപ്പോള്‍ നീ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു വിട്ട ആ കാട്ടാളന്‍ ഉണ്ടല്ലോ..അങ്ങേരുടെ പിന്നാലെ വന്നതാണ്..പുള്ളി വെടിച്ചില്ല് പോലെ പോകുന്നത് കണ്ടു ഞാനും ഇവനും കൂടി പിന്തുടര്‍ന്നു..പുള്ളിയുടെ കൈയില്‍ നിന്നു രക്ഷപെടാനായി ശ്രമിച്ച അവരെ ഇവനാണ് ഒരു കമ്പി എറിഞ്ഞു നിര്‍ത്തിച്ചത്…” വാസുവിനെ ചൂണ്ടി ഡോണ പറഞ്ഞു.
“ഓ അയാം സോറി..ചോദിക്കാന്‍ മറന്നു..ഇതാരാണ്” ഇന്ദുലേഖ വാസുവിനെ നോക്കി ചോദിച്ചു.
“എന്റെ ബോഡിഗാര്‍ഡ്..ആന്‍ഡ് മൈ ബ്രദര്‍..വാസു..” ഡോണ പറഞ്ഞു.
“ബോഡി ഗാര്‍ഡ്? വാട്ട് ടു യു മീന്‍?”
“നീ കമ്മീഷണര്‍ അങ്കിളിനോട് ചോദിച്ചാല്‍ മതി..അങ്കിളിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പപ്പ ഇത് ചെയ്തത്….എനിക്ക് അറേബ്യന്‍ ഡെവിള്‍സില്‍ നിന്നും ഭീഷണിയുണ്ട്”
“ഓ ഐ സീ”
“അതൊക്കെ ഞാന്‍ നിന്നെ പിന്നീട് കണ്ടു സംസാരിക്കാം. ആദ്യം നീ ഇന്നത്തെ സംഭവം എന്താണ് എന്ന് എന്നെ അറിയിക്കണം. ഒരു വാര്‍ത്തയും കിട്ടാതെ രാവിലെ മുതല്‍ ഓട്ടമാണ്..”
“അതിനെന്താ പറയാമല്ലോ..ഞങ്ങള്‍ പിടികൂടിയ മൂന്നു സ്ത്രീകളെയും ചോദ്യം ചെയ്യാന്‍ പോകുകയാണ്. നീയും ഒപ്പം കൂടിക്കോ” ഇന്ദുലേഖ പറഞ്ഞു.
“എടി..പക്ഷെ അത് പൌലോസ് സാറിന്റെ അനുമതിയോടെ മാത്രം മതി. പുള്ളിയുടെ മനസ് വിഷമിപ്പിച്ചിട്ട് എനിക്ക് ആ ന്യൂസ് വേണ്ട” ഡോണ പതിയെ പറഞ്ഞു.