രാത്രിയിൽ ചേട്ടൻ വന്നപ്പോൾ ഞാൻ പതുക്കെ കാര്യം പറഞ്ഞു. എന്തായാലും പെങ്ങന്മാർ ചേട്ടൻമാക്ക് ഒരു weakness ആണ്. ഞാൻ കൊഞ്ചി പറഞ്ഞു, ആദ്യം ചേട്ടൻ സമ്മതിച്ചില്ല, അവിടെ friends ഇല്ല, relatives ഇല്ല എന്നൊക്കെ പറഞ്ഞു. എനിക്ക് സത്യത്തിൽ കരച്ചിൽ വന്നു. ഇനി ഇവിടെ നിന്നാൽ അവന്റെ മുഖം വീണ്ടും കണ്ടാൽ എനിക്ക് വട്ട് പിടിക്കും. എന്തായാലും അവന്റെ കല്യാണം കഴിഞ്ഞു കുറച്ചു നാളത്തേക്കെങ്കിലും മാറി നിന്നാൽ ഒരു ആശ്വാസം കിട്ടും. Relatives ന്റെ വീട്ടിൽ പോയാൽ അവരുടെ കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യമൊക്കെ കേൾക്കേണ്ടി വരും. ഇത്രയും വെറുപ്പ് എനിക്ക് വേറെയൊന്നുമില്ല. ഇതൊന്നും ചേട്ടനോട് പറയാനും പറ്റില്ല. ഞാൻ കരഞ്ഞപ്പോൾ ചേട്ടന് വിഷമമായി. പാവമാണ് എന്റെ ചേട്ടൻ. അവസാനം ചേട്ടൻ സമ്മതിച്ചു. ഞാൻ apply ചെയ്തു. Entrance exam center മനപ്പൂർവം ഞാൻ ചെന്നൈയാണ് വെച്ചത്. ഒരു യാത്ര പോകാം മനസ്സും ഒന്ന് relax ആകും. ചേട്ടൻ അമ്മയോട് പറഞ്ഞു സമ്മതിപ്പിച്ചു. എനിക്ക് സന്തോഷമായി.
അതു കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങൾ സന്തോഷത്തോന്റെ തന്നെപോയി. അടുത്ത് ഒരു ട്യൂഷൻ center ൽ പഠിപ്പിക്കാൻ ജോലിയും കിട്ടി. അവിടെ 8, 9 ക്ലാസ്സിലെ കുട്ടികളാണ്. എല്ലാർക്കും എന്നെ ഭയങ്കര കാര്യമാണ്.
അതിനിടയ്ക്ക് ഒരു ദിവസമാണ് വർഗീസ് uncle വീട്ടിൽ വന്നത്. അച്ഛന്റെ അടുത്ത കൂട്ടുകാരനാണ്. ഞങ്ങൾ ചെറുപ്പം മുതലേ കാണുന്നതാണ്. അച്ഛന്റെ തന്നെ പ്രായമുണ്ട് 55 വയസ്സ്. Gulf ൽ ആയിരുന്നു. ഇപ്പോൾ തിരിച്ചു നാട്ടിൽ എത്തി Bussiness ആണ്. നല്ല പൈസ കാരണാണ്. വരുമ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ട് വരും. എനിക്ക് മിക്കപ്പോഴും dress വാങ്ങിത്തരും. ഏറണാകുളത്താണ് uncle ന്റെ രണ്ടുനില വീടൊക്കെയാണ്, ഭയങ്കര luxury life ആണ്. ഞാൻ ഒന്ന് രണ്ട് തവണ പോയിട്ടുണ്ട്. Uncle കല്യാണം കഴിച്ചതാണ് പക്ഷെ ഒരു accident ൽ Aunty മരിച്ചുപോയി. Aunty ഭയങ്കര സുന്ദരിയായിരുന്നു. പക്ഷെ Uncle ന് പറയത്തക്ക സുന്ദരനൊന്നുമല്ല. കുറച്ചു കഷണ്ടിയാണ്, പിന്നെ കുറച്ചു കുടവയറും, എന്നാലും കുഴപ്പമില്ല എന്ന് പറയാം. Uncle വന്നാൽ കുപ്പിയായിട്ടേ വരൂ. അമ്മയ്ക്ക് അത് അത്രയ്ക്ക് ഇഷ്ടമല്ല, എന്നാലും ഒന്നും പറയാറില്ല. Uncle അമ്മയ്ക്ക് ചേട്ടനെ പോലെയാണ്. അമ്മ എന്ത് പറഞ്ഞാലും Uncle കേൾക്കും കല്യാണം കഴിക്കുന്ന കാര്യം ഒഴിച്ചു. അതുകൊണ്ട് അത് മാത്രം പറയാറില്ല. അവർ സ്ഥിരം പരുപാടി തുടങ്ങി. ഈ തവണ എനിക്ക് ഒരു സാരിയാണ് Uncle വാങ്ങി തന്നത് ഒരു നീല സാരി എനിക്ക് സന്തോഷമായി. എന്തെങ്കിലും function വരുമ്പോൾ ഉടുക്കാം. ബ്ലൗസ് പുതിയത് തൈപ്പിക്കണം കുറച്ചു വണ്ണം വെച്ചിട്ടുണ്ട്. Uncle പിറ്റേന്ന് രാവിലെ തന്നെപോയി. Uncle ഇത്ര പൈസ കാരനൊക്കെയാണെങ്കിലും വന്ന വഴി ഒരിക്കലും മറക്കുന്ന ആളല്ല. അല്ലെങ്കിൽ ഇപ്പോഴും അച്ഛനോട് ഇങ്ങനെ friendship വയ്ക്കില്ല. കുറച്ചു ദിവസങ്ങൾ അങ്ങിനെ കടന്നപോയി.
ഇടയ്ക്ക് ചേട്ടന് പനി പിടിച്ചു hospital ൽ admit ആയി. രാവിലെ ഞാനോ അമ്മയോ പോയി നിക്കും, രാത്രി അച്ഛനും. അപ്പോഴാണ് എനിക്ക് entrance exam hall ticket വന്നത്. ചെന്നൈയിലാണ്. ചേട്ടന് പനി, അമ്മ പോകണ്ട എന്ന് പറഞ്ഞു, ഞാൻ രാത്രി മുഴുവൻ കരഞ്ഞു. എന്നോട് എന്തിനാണ് ദൈവമേ ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.