അത്രക്ക് ഇഷ്ടം ആയിരുന്നു അല്ലെ എന്ന്.
മറുപടി ആയി ഒരു ചെറു ചിരി ഞാൻ സമ്മാനിച്ചു ആ ചിരിക്ക് അപ്പോൾ ഒരുപാട് അർഥം ഇണ്ടായിരുന്നു. അവൾക്കും ഒരു പ്രണയം ഉണ്ടായിരുന്നു കാമുകൻ അറിയാതെ പോയ കഥയിൽ കണ്ണീർ ഒരുപാട് ഒഴുകേണ്ടി വന്നില്ല അവൾക്
തിരിച്ചറിവിന്റെ പ്രായത്തിൽ അത് ഓർത്തു ഒരുപാട് ചിരിക്കാറുണ്ട് അവൾ.
പിന്നീട് അവിടെ നിന്നുള്ള സംസാരം ഞങളുടെ ജീവിതത്തെ കുറിച്ചായിരുന്നു
പരസ്പരം ഇഷ്ടം ആണ് എന്ന് വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും
പരസ്പരം അറിയിക്കുന്നത് അല്ലാതെ
2 പേരും അതിന് വേണ്ടി മാത്രം സംസാരിക്കാൻ തയ്യാർ ആയില്ല.
തുറന്ന് പറഞ്ഞാൽ നഷ്ടപ്പെടുമോ എന്ന പേടി ആണ് 2പേർക്കും.
അന്ന് അവിടെ നിന്നു പിരിയുന്നേരം ഞാൻ അവളുട പേരെടുത്തു ഒന്ന് വിളിച്ചു
ആമീ അതാണ് അവളുടെ പേര്. വിളി കേട്ടുകൊണ്ടുള്ള അവളുടെ തിരിഞ്ഞുള്ള ആ നോട്ടം ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു അതിന് വീട്ടിൽ എത്തിയ ഞാൻ ഫോണിൽ നോക്കുമ്പോൾ അവളുടെ കുറെ മെസ്സേജുകളും മിസ്സ്കോളുകളും
മെസ്സേജ് എടുത്ത് നോക്കിയപ്പോൾ
എത്രയും പെട്ടന്ന് തിരിച്ചുവിളിക്കുക എന്നുമാത്രം. കാരണം എന്തായിരിക്കും ആലോചിച്ചു കളയാൻ സമയം ഇല്ല ഫോൺ എടുത്ത് അവളെ വിളിച്ചു
നോക്കിയിരുന്ന പോലെ ആദ്യ ബെല്ലിൽ തന്നെ കോൾ എടുത്ത് സംസാരിച്ചു തുടങ്ങി
അവളുടെ എന്തോ കാണാൻ ഇല്ലാ എന്റെ അടുത്ത് ഉണ്ടോ എന്ന് അറിയണം ചോദ്യം കേട്ടയുടനെ ഞാൻ മറുപടി പറഞ്ഞു ഇല്ലാ അവിടെ നിന്നും ഒന്നും കിട്ടിയില്ല എടുത്തില്ല എന്ന് എന്നാൽ അവൾക്കു നഷ്ടപെട്ടത് എന്റെ കയ്യിൽ തന്നെ ഉണ്ട് എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു കൂടുതൽ അനേഷണത്തിന് ആയി ഇട്ടിരുന്ന ഡ്രെസ്സിൽ തപ്പുന്നതിന് ഇടയിൽ എനിക്ക് മനസ്സിൽ ആയി അത് എന്റെ കൈയിൽ തന്നെ ഉണ്ട് എന്ന് നഷ്ടപെട്ടത് എന്റെ കയ്യിൽ ജീവിതാവസാനം വരെ ഭദ്രമായിരിക്കും എന്ന് അവളോട് പറഞ്ഞു
മറുപടി ആയി അവൾ ഒന്ന് മൂളുക മാത്രമേ ചെയ്തോളു. അവിടെ 2 ഹൃദയങ്ങൾ ഇണചേരുകയായിരുന്നു പിന്നീട് പ്രണയത്തിന്റെ രാവുകളും പകലുകളും കടന്നു പോയത് ഞങ്ങൾ അറിഞ്ഞതേ ഇല്ലാ അത്രമേൽ ഞങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമുള്ളതായി കഴിഞ്ഞിരുന്നു.
ഉറച്ച തീരുമാനമായിരുന്നു ഞങ്ങൾ ഒന്നിക്കും എന്നത് എന്നാൽ പിന്നീട് അവളുടെ വാക്കുകളും പ്രേവർത്തികളും എന്നെ മുറിവേൽപ്പിക്കുന്ന വിധം ഉള്ളതായിരുന്നു കാരണങ്ങൾ പലതായിരുന്നു എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ് പിരിയുവാൻ ആണ് അവളുടെ തീരുമാനം.