പക്ഷെ ഒരുറപ്പ് വേണം എനിക്ക്. എനിക്കൊപ്പം ഉണ്ടാവുമെന്ന്.
പക്ഷെ ടീച്ചറും മാഷും.
അവർക്കെതിരെ ഞാൻ നിക്കില്ല.
അവരുടെ മുഖം.അതാണ് അവനെതിരെയുള്ള എന്റെ ധൗർബല്യം.അത് മറികടക്കണം.
അവനെ അവർതന്നെ വെറുക്കണം.
അതിനുള്ള വഴിയാ ഞാൻ ആലോചിക്കുന്നത്.
എന്നിട്ട് ചേച്ചിക്ക് കയ്യടക്കിവാഴണം
അതിന് എന്റെ പിന്തുണയും.അല്ലെ.
മോനെ കൂടുതൽ ചിന്തിച്ചു കേറല്ലേടാ
സ്വത്ത് അതിലൊരിക്കലും ഞാൻ ഭ്രമിച്ചിട്ടില്ല.എനിക്കുള്ളത് എന്റെ വീട്ടുകാർ തന്നിട്ടുണ്ട്.ഒപ്പം ഞാൻ കെട്ടിപ്പൊക്കിയ സ്ഥാപനവും.അത് മതിയെനിക്ക്.പക്ഷെ മാഷിന്റെ ഒരു തരിപോലും എനിക്ക് വേണ്ട.അത് ഗായത്രിക്ക് ചേരണം.ഗോവിന്ദിനെ അതനുഭവിക്കാൻ സമ്മതിക്കില്ല ഞാൻ.അവൻ അലയണം.ഒരിറ്റ് വെള്ളം കിട്ടാതെ.അതാണെന്റെ ലക്ഷ്യം.എന്റെ മാനത്തിന്റെ വില ഞാൻ അവനിൽനിന്ന് ഈടാക്കും
അവൻ അലയുന്നത് എനിക്ക് കാണണം.
ഈ വാക്ക് സത്യമെങ്കിൽ ഞാൻ ഉണ്ടാവും കൂടെ.
തീരുമാനിച്ചുറച്ച കാര്യം.മാറില്ല.
അവരിതൊക്കെ അറിയുമ്പോൾ എന്താവും പ്രതികരണം എന്ന് ചിന്തിച്ചിട്ടുണ്ടോ.
ആലോചിക്കാതില്ല.പക്ഷെ അവരെയും അനുകൂലമാക്കിയേ പറ്റു
ഒരു വഴി തെളിയും.എന്റെ മനസ്സ് പറയുന്നുണ്ട്.
ചേച്ചി നേരം കുറച്ചായി പോവണ്ടേ
പോവാം കുറച്ചു കഴിയട്ടെ.
ഇവിടിങ്ങനെ നിൽക്കുമ്പോൾ ഒരു ആശ്വാസം.
ഒന്ന് ചോദിക്കട്ടെ. ചേച്ചിയപ്പോൾ അവിടെ ഓഫീസിൽ നിന്നും കരഞ്ഞതിന്റെ കാരണം.
“വില്യം”ആരാണയാൾ.അയാളെ എങ്ങനാ പരിചയം.
അതൊക്കെ പറയാം.ഇപ്പൊ നിന്നോട് അല്പം സംസാരിച്ചപ്പോൾ ആകെ ഒരാശ്വാസം.എനിക്കുറപ്പുണ്ട് നീയിത് ആരെയും അറിയിക്കില്ലന്ന്.സമയം വരുമ്പോൾ ഞാൻ അറിയിക്കും എല്ലാം.ഗോവിന്ദ് അവനെ ഞാൻ വിടില്ല ഇഞ്ചിഞ്ചായി അവനെ അനുഭവിപ്പിക്കും.ഇനി നീയൊരു ഉത്തരം തരണം,ഒപ്പം അവസാനം വരെ ഒപ്പമുണ്ടാകും എന്നയുറപ്പും.
എന്താ ചേച്ചി ചോദിക്ക്.
ഇന്ന് അമ്മയോട് ഞാൻ ചോദിച്ചത് ഓർമ്മയുണ്ടോ.
മ്മം,രാത്രി എവിടെപ്പോയി എന്ന്
പക്ഷെ അപ്പോൾ നിന്റെ ഞെട്ടൽ ഞാൻ കണ്ടതാ. നിന്റെ കണ്ണുകളിലെ പരുങ്ങൽ അതും ഞാൻ ശ്രദ്ധിച്ചു.
നിനക്കെന്തൊക്കെയോ അറിയാം.
എന്തോ രഹസ്യം നീ ഒളിക്കുന്നു.
എനിക്ക് അറിയണമത്.
(തുടരും……..)
ആൽബി.