അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Posted by

അവൾ രുഗ്മിണി 5

Aval Rugmini Part 5 Author മന്ദന്‍ രാജാ

Previous parts of Aval Rugmini | Part 1 | Part 2 | Part 3 | Part 4 |

 

 

“‘ ഓ !! താനാരുന്നോ ?”’ ജമാലിന്റെ മുന്നിലേക്ക് വന്ന റീബ പുച്ഛത്തോടെ ചുണ്ടുകോട്ടി

“‘ എന്നാടി നിനക്കൊരു പുച്ഛം ..നിന്റെ പെങ്കോന്തൻ കെട്ടിയോനെ ഭരിക്കുന്ന പോലെ എന്റെ നേരെ വന്നാലൊണ്ടല്ലോ മോളെ , നിന്റെയീ അഞ്ചേമുക്കാൽ അടി നെയ്മുറ്റിയ ശരീരത്തിൽ ജമാല് കേറി മേയും . അതെനിക്ക് അറിയാൻ മേലാഞ്ഞിട്ടല്ല , പക്ഷെ പുഴുത്ത പട്ടിയെ പോലെ നിന്നെയുമവനെയുമൊക്കെ എനിക്ക് അറപ്പാ ..അവനിവിടെ വരുമ്പോ പറഞ്ഞേക്ക് കല്ലൻ ജമാല് വന്നിരുന്നൂന്ന് ….”” റീബയേ വലിച്ചു നെഞ്ചിലേക്കിട്ടിട്ട് പിച്ചാത്തി അവളുടെ കഴുത്തിലൂടെ താഴേക്കോടിച്ചു ജമാൽ മുരണ്ടു . വലിയ കൊഴുത്ത മുലയിൽ പിച്ചാത്തിയുടെ മുന അമർന്നപ്പോൾ റീബ കിലുകിലാ വിറച്ചു പോയി . സെക്യൂരിറ്റി അത് കണ്ടു പേടിച്ചു അനങ്ങാതെ നിന്നതേയുള്ളു .

“‘ ഇപ്പ ഞാൻ പോകുവാ … നിന്റെ കെട്ടിയോൻ വരുമ്പോ പറഞ്ഞേക്ക് വന്നവഴി മറക്കരുതെന്ന് . നിന്റെ കെട്ടിയോനും ഞാനുമൊക്കെ ഒന്നിച്ചു തുടങ്ങിയതാ .. അവനിപ്പോൾ മണിമാളികയിലും ഞാൻ ഇപ്പഴും പാറപ്പുറത്തും അത്രയേ ഉള്ളൂ വ്യത്യാസം . .””

ജമാലിന്റെ ബുള്ളറ്റ് ഗേറ്റ് കടന്നു വലത്തേക്ക് തിരിഞ്ഞതും ഇടതു വശത്തു നിന്നും ജെയ്മോന്റെ റേഞ്ച് റോവർ അകത്തേക്ക് കയറി

“‘ നിങ്ങളെന്തു കോപ്പാ മനുഷ്യ കാണിച്ചു വെച്ചേക്കുന്നേ ?”’

വാതിൽക്കൽ അങ്കക്കലിയോടെ നിൽക്കുന്ന റീബയെ കണ്ടതും ജെയ്‌മോൻ അമ്പരന്നു .

“‘ഞാൻ …ഞാനെന്നാ ചെയ്തെന്നാ ?”’ ജെയ്‌മോൻ കണ്ണുമിഴിച്ചു ഭാര്യയെ നോക്കി .

“‘ നിങ്ങടെ പഴേ ഫ്രണ്ടൊണ്ടല്ലോ ..എന്നതാ അവന്റെ പേര് ങാ ,.,,കള്ളൻ ജമാൽ … നിങ്ങളെ തല്ലൂന്നോ കൊല്ലൂന്നോ ഒക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ട് പോയേക്കുന്നു .”” … “”

“” കള്ളനല്ല ..കല്ലൻ ജമാൽ …അവനെന്തിനാ ഇവിടെ വന്നേ ? എന്നാത്തിനാ എന്നെ അന്വേഷിക്കുന്നെ ?”’ ജെയ്‌മോൻ വാ പൊളിച്ചു .

“‘ആ ..ആർക്കറിയാം …നിങ്ങടെയല്ലേ ഫ്രണ്ട് … ബാസ്‌റ്റാർഡ് …അയാളെന്നെ ഭീഷണിപ്പെടുത്തിയേക്കുന്നു . നിങ്ങളെവിടെലും പോയി കള്ളും കുടിച്ചു ഒടക്കുണ്ടാക്കീട്ടോ വല്ലോരുടേം സാരിത്തുമ്പേൽ പിടിച്ചിട്ടോ വന്നിട്ട് റീബേടെ മേത്തേക്ക് കേറാൻ ഏവനേലും വന്നാലവന്റെ ശവമടക്ക് നടത്തും ഞാൻ .. പറഞ്ഞേക്കാം …”‘ റീബ കലിതുള്ളി അകത്തേക്ക് നടന്നു .

ഇരുവശത്തും ആഴമുള്ള പാറമടയിലൂടെയുള്ള വഴിയേ റേഞ്ച് റോവർ അതിവേഗതയിൽ മുന്നോട്ടു കുതിച്ചു .. ജെയ്മോന്റെ കയ്യിൽ വണ്ടി നിൽക്കുന്നില്ലായിരുന്നു .പലപ്പോഴും വണ്ടി പാളിപോകുന്നതറിഞ്ഞിട്ടും കനലെരിയുന്ന മനസ്സോടെ ജെയ്‌മോൻ വണ്ടി പായിച്ചു .

Leave a Reply

Your email address will not be published. Required fields are marked *