മൃഗം 16 [Master]

Posted by

“എന്നിട്ടെന്താ..അയാളും സാറും തമ്മില്‍ ഉഗ്രനിടി..അവസാനം അവനും ഓടി..യ്യോ ആ ഓട്ടം ഒന്ന് കാണണമായിരുന്നു..” വിരല് കടിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.
“ദൈവാധീനം..ആ നല്ല മനുഷ്യന്‍ ഉള്ളത്കൊണ്ട് നിനക്കൊരു പോറല്‍ പോലും ഏറ്റില്ല..എന്റെ മോളെ നീ സൂക്ഷിക്കണം” അവളുടെ ശിരസിലും കവിളിലും തലോടിക്കൊണ്ട് രുക്മിണി പറഞ്ഞു.
“ഇനി അവര് വരില്ലമ്മേ..അത്രയ്ക്ക് നല്ല ഇടിയാ സാറ് കൊടുത്തത്..അമ്മെ ആ സാറിന്റെ പേരെന്താ?”
“പൌലോസ്..പക്ഷെ അദ്ദേഹം ട്രാന്‍സ്ഫര്‍ ആയി പോവല്ലേ അടുത്താഴ്ച..ഇനി വരുന്ന ആള്‍ എത്തരക്കാരന്‍ ആയിരിക്കുമോ ആവോ..” രുക്മിണി ഒരു ദീര്‍ഘനിശ്വാസത്തോടെ പാചകം ചെയ്യാനായി തിരിഞ്ഞു.
“പൌലോസ്..’ ദിവ്യ മന്ത്രിച്ചു. പിന്നെ ഒരു പുഞ്ചിരിയോടെ അമ്മയെ സഹായിക്കാന്‍ തുടങ്ങി.
———–
തങ്ങളുടെ ഉദ്യമം പരാജയപ്പെട്ട് മടങ്ങിയെത്തി അറേബ്യന്‍ ഡെവിള്‍സ് നേതാക്കളുടെ ശകാരവും കേട്ട് കലിപ്പോടെ ആണ് ഷാജി വീട്ടിലേക്ക് തിരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുണ്ടകളും അവന്റെ കൂടെ കോളനിയിലേക്ക് അതെ മാരുതി വാനില്‍ വരുന്നുണ്ടായിരുന്നു. എല്ലാവരും അവിടെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ ആണ്. വണ്ടികളുടെ നമ്പര്‍ മാറ്റിയത് കൊണ്ടാണ് വഴിക്ക് പോലീസ് പിടിയില്‍ ആകാതെ അവര്‍ രക്ഷപെട്ടത്. പലയിടത്തും പരിശോധന ഉണ്ടായിരുന്നു. തുടയില്‍ കുത്ത് കൊണ്ടവന്‍ മരുന്ന് വച്ചുകെട്ടി വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു.
“ഒരുമാതിരി ഊമ്പിയ ദിവസമായിപ്പോയി” ഒരുത്തന്‍ കലിയോടെ പറഞ്ഞു.
ഷാജി തനിക്കേറ്റ പരാജയത്തില്‍ വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വീട്ടിലേക്ക് തിരിയുന്ന ജംഗ്ഷന്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി വലത്തോട്ട് തിരിച്ചു. അല്‍പം മുന്‍പിലായി ഒരു ചെറിയ പാലമുണ്ട്. അത് കയറി ഇറങ്ങിയാല്‍ അവര്‍ താമസിക്കുന്ന കോളനിയിലേക്ക് പ്രവേശിക്കാം. വണ്ടി പാലത്തില്‍ കയറിയപ്പോള്‍ ഒരു ബുള്ളറ്റ് അവിടെ നിര്‍ത്തിയിരിക്കുന്നതും, തങ്ങളുടെ വണ്ടിയിലേക്ക് നോക്കി അതില്‍ ചാരി ഒരുത്തന്‍ നില്‍ക്കുന്നതും ഷാജി കണ്ടു.
“അവന്റെ മുഖം അങ്ങോട്ട്‌ ഓര്‍മ്മ കിട്ടുന്നില്ലല്ലോ..നല്ല പരിചയം..” ഷാജി പറഞ്ഞു.
“അണ്ണാ..അവനെ അറിയില്ലേ..നമ്മുടെ അര്‍ജ്ജുന്‍ സാറിന്റെ അനിയത്തിയെ റോഡില്‍ ഇട്ടു തല്ലിയവന്‍..വാസു…” വാസുവിനെ തിരിച്ചറിഞ്ഞ കൂട്ടത്തിലൊരുവന്‍ പറഞ്ഞു.
“ഇവനെന്താ ഇവിടെ? പണി ആകുമെന്ന് തോന്നുന്നല്ലോ…” ഷാജി പറഞ്ഞു.
“ആണെങ്കില്‍ അവിടെ കിട്ടിയ പണിയുടെ കലിപ്പ് ഇവന്റെ മേല്‍ തീര്‍ത്തിട്ടു സമാധാനമായി പോയി രണ്ടെണ്ണം കീറാം..” ഒരുത്തന്‍ പറഞ്ഞു. വണ്ടി പാലത്തില്‍ കയറിയപ്പോള്‍ വാസു അവരെ കൈ കാണിച്ചു.
“നിര്‍ത്തണോ അണ്ണാ” ഡ്രൈവര്‍ ചോദിച്ചു.
“നിര്‍ത്ത്..അവന്‍ ചിലപ്പോള്‍ എന്നെ കാണാന്‍ വന്നതാകും..വീട്ടിലും എന്നെ കാണാന്‍ ഇവന്‍ വന്നിരുന്നു…”
വണ്ടി വാസുവിന്റെ സമീപമെത്തി നിന്നു.
“ഉം എന്താടാ?” ഷാജി ചോദിച്ചു.
“ഷാജി അല്ലെ..” വാസു ചോദിച്ചു.
“അതെ..എന്താ?”

Leave a Reply

Your email address will not be published. Required fields are marked *