മൃഗം 16 [Master]

Posted by

മാരുതി അപ്പോഴേക്കും നീങ്ങിക്കഴിഞ്ഞിരുന്നു. പൌലോസ് അടി തടഞ്ഞുകൊണ്ട് അവന്റെ മൂക്ക് ലാക്കാക്കി ആഞ്ഞിടിച്ചു. പക്ഷെ അഭ്യാസിയായ ഷാജി ഒഴിഞ്ഞു. മിന്നല്‍ പോലെ ചുവടു വച്ച് മാറിയ പൌലോസ് അവന്റെ കാല്‍മുട്ടിന്റെ ജോയിന്റില്‍ ചവിട്ടി. നിലത്തേക്ക് മുട്ടുകുത്തി വീണ ഷാജി പൌലോസിന്റെ കാലുകളില്‍ പിടിച്ചു വലിച്ചു. അയാള്‍ നിലത്തേക്ക് വീണപ്പോള്‍ ഷാജി ചാടി എഴുന്നേറ്റ് ഓടി. പൌലോസ് പിന്നാലെ കുതിച്ചു.
“വണ്ടി എടുക്കടാ…………..” ഷാജി അലറി. പൌലോസിന്റെ കൈയില്‍ റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു. ഡസ്റ്റര്‍ ഇടതുവശത്തേക്ക് വെട്ടിത്തിരിഞ്ഞപ്പോള്‍ അതിന്റെ ഡോര്‍ തുറന്ന് ഷാജി ചാടിക്കയറി വണ്ടി വെടിയുണ്ട പോലെ കുതിച്ചു. പൌലോസ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പിന്നെ വിട്ടുകളഞ്ഞു. പക്ഷെ നമ്പര്‍ അയാള്‍ നോട്ട് ചെയ്തിരുന്നു. റിവോള്‍വര്‍ ഉറയില്‍ ഇട്ട ശേഷം പൌലോസ് ചെന്നു വയര്‍ലെസ് എടുത്ത് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കി. മാരുതിയുടെയും ഷാജി പോയ വണ്ടിയുടെയും നമ്പരുകള്‍ അയാള്‍ അവര്‍ക്ക് നല്‍കി. വണ്ടികള്‍ എവിടെ കണ്ടാലും പിടികൂടണം എന്ന് നിര്‍ദ്ദേശം നല്‍കിയ ശേഷം അയാള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ദിവ്യ ഭയന്നു വിറച്ച് അതിനുള്ളില്‍ ഉണ്ടായിരുന്നു. ദൂരെ മാറി എല്ലാം കണ്ടുകൊണ്ട് അനുരാഗ് നില്‍ക്കുന്നത് അവള്‍ പക്ഷെ കണ്ടിരുന്നില്ല.
“കുട്ടീ..ആര്‍ യു ആള്‍ റൈറ്റ്..” പൌലോസ് അവളോട്‌ ചോദിച്ചു.
അവള്‍ തലയാട്ടി. ആ കണ്ണുകളില്‍ ഒരു ആരാധനാഭാവം ഉണ്ടായിരുന്നു.
“ഹോസ്പിറ്റലില്‍ പോണോ….” പൌലോസ് വീണ്ടും ചോദിച്ചു.
‘വേണ്ട സര്‍…” അവള്‍ നന്ദിയോടെ അയാളെ നോക്കിപ്പറഞ്ഞു.
വണ്ടി മുന്‍പോട്ടു നീങ്ങി. അനുരാഗിന്റെ സമീപം എത്തിയപ്പോള്‍ പൌലോസ് ബ്രേക്കിട്ടു.
“ഇവനല്ലെടാ ആള്‍?” പിന്നിലിരുന്ന ചെറുപ്പക്കാരനോട്‌ പൌലോസ് ചോദിച്ചു.
“അതെ സര്‍..”
“അവനെ ഇങ്ങു വിളിക്കടോ” ഒരു പോലീസുകാരനോട്‌ പൌലോസ് പറഞ്ഞു. ദിവ്യ നോക്കി. അനുരാഗിനെ കണ്ടപ്പോള്‍ അവള്‍ക്ക് വെറുപ്പും പുച്ഛവും തോന്നി. ഹും..ഇവനെയാണ് താന്‍ വാസുവിന് ബദലായി കണ്ടത്. ശവം! വെറുതെ മസിലും പെരുപ്പിച്ചു നടക്കുന്ന ഷണ്ഡന്‍. അറപ്പോടെ അവള്‍ മനസ്സില്‍ പറഞ്ഞു.
അനുരാഗ് പേടിച്ചു വിറച്ച് പോലീസുകാരന്റെ കൂടെ പൌലോസിനു സമീപമെത്തി. പൌലോസ് വണ്ടിയില്‍ നിന്നും ഇറങ്ങാതെ അവനെ അടിമുടി നോക്കി.
“മൈനര്‍ പെണ്‍കുട്ടികളെ ലൈനടിച്ച് വഴിപിഴപ്പിക്കല്‍ ആണ് നിന്റെ ഹോബി അല്ലേടാ?” പൌലോസ് രൂക്ഷമായി അവനെ നോക്കി ചോദിച്ചു.
“ഇ..ഇല്ല സര്‍..” അവന്‍ വിക്കി.
“എത്ര പെണ്‍കുട്ടികളെ നീ ഇതുപോലെ വലവീശി പിടിച്ചിട്ടുണ്ട്?”
“വേറെ ആരുമില്ല സര്‍”
“പയ്യനായത് കൊണ്ട് ഞാന്‍ വിടുന്നു. നിന്റെ ചരിത്രം മൊത്തം അറിയാവുന്ന ഒരുത്തന്‍ പിന്നില്‍ ഇരിപ്പുണ്ട്..മേലാല്‍ നിന്നെ ഏതെങ്കിലും പെണ്ണിന്റെ കൂടെ അരുതാത്ത രീതിയില്‍ ഞാന്‍ കണ്ടാല്‍ അടിച്ചു പല്ല് കൊഴിക്കും..പോടാ…”
അവന്‍ വിറയലോടെ തലയാട്ടിയിട്ട് വേഗം സ്ഥലം വിട്ടു. വണ്ടി മുന്‍പോട്ടു നീങ്ങി.
“അവന്‍ കള്ളമാണ് സര്‍ പറഞ്ഞത്..ഇതിപ്പോള്‍ എട്ടാമത്തേയോ ഒമ്പതാമാത്തെയോ പെണ്ണാ ഈ കുട്ടി” പിന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.
“ഉം..ഏതായാലും നീ കറക്റ്റ് സമയത്ത് വിവരം തന്നത് കൊണ്ട് അവന്മാര്‍ക്ക് പണി നടത്താന്‍ പറ്റിയില്ല..” പൌലോസ് പറഞ്ഞു. ദിവ്യ അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *