മൃഗം 16 [Master]

Posted by

“പെര്‍ഫക്റ്റ്. പോലീസിനെ ആക്രമിച്ച വിവരവും അയാള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..വാസൂ..നമുക്ക് ഷാജിയെ കാണണം. ഇത് കാണിച്ച് നമുക്കവനോട് സംസാരിച്ചു നോക്കാം. ഇതിന്മേല്‍ നടപടി ഉണ്ടായാല്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരും എന്ന് അവനു മനസിലാകും എന്നാണ് എന്റെ വിശ്വാസം. വ്യക്തമായ സാക്ഷിമൊഴികള്‍ ഉള്ള കേസാണ്..ഊരിപ്പോരാന്‍ പറ്റില്ല എന്ന് പറഞ്ഞുനോക്കാം..അവന്റെ പ്രതികരണം അറിയാമല്ലോ” ഡോണ പറഞ്ഞു.
“ഡോണ..നീ വരണ്ട. കാരണം അവന്റെ വാപ്പയ്ക്ക് കൊടുത്ത സമ്മാനത്തിനുള്ള മറുപടി അവന്‍ എനിക്ക് തരാന്‍ നോക്കും. അപ്പോള്‍ നീ കൂടെ ഉണ്ടാകുന്നത് അസൌകര്യമാണ്.” വാസു പറഞ്ഞു. ഡോണ അവനെ നോക്കി ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
“മോനെ വാസൂ..ഞാന്‍ ആരെയും തല്ലാന്‍ പോകില്ലെങ്കിലും എന്റെ തടി സ്വയം സൂക്ഷിക്കാന്‍ എനിക്കറിയാം..കുറച്ചുകാലം കുങ്ങ്ഫൂ അഭ്യസിക്കാന്‍ ഈയുള്ളവള്‍ പോയിട്ടുണ്ട്..വേണ്ടി വന്നാല്‍ നിനക്കിട്ടും ഞാനൊന്നു തരും”.
“അയ്യോ..എന്നെ ഒന്നും ചെയ്യണ്ട. വല്ലവനും കൊല്ലാനോ തല്ലാനോ വന്നാല്‍ സ്വന്തം തടിയെങ്കിലും നോക്കിക്കോണം. എന്നാല്‍ ശരി…നമുക്ക് പൊയ്ക്കളയാം”
“എടാ ഇതില്‍ അവന്‍ വീണില്ല എങ്കില്‍..എന്താണ് അടുത്ത പടി?’ ഡോണ സംശയത്തോടെ ചോദിച്ചു.
“മോളെ കുഞ്ഞു പുന്നൂസേ..നിന്നോട് ഞാന്‍ പറഞ്ഞു അത് ഞാന്‍ നോക്കിക്കോളാമെന്ന്.. അത് പക്ഷെ എന്റെ അറ്റകൈപ്രയോഗം ആയിരിക്കും..അതില്‍ അവനല്ല, അവന്റെ ഉപ്പൂപ്പ വരെ വീഴും..നീ വാ..സമയം കളയണ്ട” വാസു പോകാന്‍ എഴുന്നേറ്റു.
“പപ്പാ..മമ്മീ..ഞങ്ങള്‍ പുറത്തോട്ടു പോകുകയാണ്” ഡോണ വിളിച്ചു പറഞ്ഞു.
“മോനെ വാസൂ..അത്താഴം ഇവിടെ നിന്നു കഴിക്കണം കേട്ടോ” റോസ്ലിന്‍ പുറത്തേക്ക് വന്നുപറഞ്ഞു.
“ശരി അമ്മെ..ഞാന്‍ ഗോപലന്‍ ചേട്ടനോട് പറഞ്ഞേക്കാം ഇന്ന് വൈകിട്ട് ശാപ്പാട് വേണ്ടെന്ന്”
“ശരി മോനെ..പോയിട്ട് വാ”
സമയം വൈകുന്നേരം ആറരമണി കഴിഞ്ഞിരുന്നു. വാസു ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി. ഡോണ പിന്നില്‍ കയറിയിരുന്നപ്പോള്‍ അവന്‍ അത് റോഡിലേക്ക് ഓടിച്ചിറക്കി.

Leave a Reply

Your email address will not be published. Required fields are marked *