മൃഗം 16 [Master]

Posted by

അവര്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പൌലോസ് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
“വരണം..ഇരിക്ക്”
അയാള്‍ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ദിവ്യയുടെ മുഖം പൌലോസിനെ കണ്ടപ്പോള്‍ ചുവന്നു തുടുത്തു. അയാളെ കാണുക എന്ന ഒരൊറ്റ ലക്ഷ്യമേ അവളുടെ വരവിനു പിന്നില്‍ ഉണ്ടായിരുന്നുള്ളൂ. പൌലോസിനെ ആകര്‍ഷിക്കാനായി അവള്‍ ചുവന്ന്‍ ഇറുകിയ ഒരു ചുരിദാര്‍ ആണ് ധരിച്ചിരുന്നത്. സ്വന്തം കൊഴുത്ത ശരീരവടിവ് പൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ വേഷം. അവളുടെ സ്വര്‍ണ്ണനിറം ചുവപ്പിന്റെ കടുപ്പത്തില്‍ ഒന്നുകൂടി തിളങ്ങി. പല പോലീസുകാരും അവളെ അല്‍പം ആര്‍ത്തിയോടെ നോക്കുന്നുണ്ടായിരുന്നു.
“പറ ശങ്കരാ..” പൌലോസ് പറഞ്ഞു.
ശങ്കരന്‍ വാസു വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ അയാളെ ധരിപ്പിച്ചു. പൌലോസ് എല്ലാം ശ്രദ്ധയോടെ കേട്ടു.
“ഒകെ..ഗുഡ്..ഞാനൊരു കാര്യം ചെയ്യാം..നിങ്ങള്‍ എനിക്ക് നല്‍കിയ പരാതി കമ്മീഷണര്‍ക്ക് ഫോര്‍വേഡ് ചെയ്യാം..പക്ഷെ അതില്‍ ഈ പറയുന്ന പ്രതികളുടെ പേരുകള്‍ ഇല്ലല്ലോ…സൊ അറസ്റ്റ് ചെയ്യാന്‍ പ്രശ്നമാണ്. ബെറ്റര്‍, നിങ്ങള്‍ പോകുന്നതാണ്…” പൌലോസ് പറഞ്ഞു.
“പക്ഷെ ഇവള്‍ക്ക് സ്കൂളില്‍ പോണം എന്ന് പറഞ്ഞു പോകാന്‍ കൂട്ടാക്കുന്നില്ല”
“കുട്ടീ ഒരു ദിവസം ക്ലാസ് മിസ്സ്‌ ചെയ്തു എന്ന് കരുതി കുഴപ്പമൊന്നുമില്ല..ഇനി അഥവാ അത് പറ്റില്ല എങ്കില്‍ വാസുവിനെ വിളിച്ച് അവന്മാരുടെ പേരുവിവരങ്ങള്‍ വാങ്ങി നമുക്ക് മറ്റൊരു പരാതി എഴുതി കൊച്ചിക്ക് വിടാം..അവര്‍ അവന്മാരെ അറസ്റ്റ് ചെയ്ത ശേഷം നിങ്ങള്‍ പോയാല്‍ മതി..”
ദിവ്യയുടെ മുഖം വിടര്‍ന്നു. സാറ് തന്നെക്കരുതിയാണ് അങ്ങനെയൊരു മാര്‍ഗ്ഗം പറഞ്ഞത് എന്നവള്‍ക്ക് തോന്നി.
“എന്നാല്‍ അങ്ങനെ ചെയ്യാം സാര്‍..ഞാന്‍ വാസുവിനെ വിളിച്ച് എല്ലാ വിവരങ്ങളും ചോദിച്ച് അറിയാം..എന്നിട്ട് നാളെ വരാം” ശങ്കരന്‍ പറഞ്ഞു.
“ഒകെ..അങ്ങനെ ആയിക്കോട്ടെ”
ശങ്കരന്‍ കൈ കൂപ്പിയ ശേഷം പോകാന്‍ എഴുന്നേറ്റു. ദിവ്യ തുടുത്ത് ചുവന്ന മുഖത്തോടെ പൌലോസിനെ നോക്കി പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും. അതോടെ ദിവ്യ ഏഴാം സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു.
—————–
“വീണ്ടും പരാജയം..ഹും..ഈ പെണ്ണ് എന്തുകൊണ്ട് നമ്മുടെ കൈയില്‍ നിന്നും തുടരെ വഴുതിപ്പോകുന്നു? അവളോടുള്ള മോഹം ഓരോ തവണയും കൂടുകയാണ്..ഇനി അവളെ കിട്ടിയില്ലെങ്കില്‍ ഭ്രാന്ത് പിടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്” മാലിക്ക് മദ്യം നുണഞ്ഞുകൊണ്ട് പറഞ്ഞു. അവന്റെ മുഖത്ത് കോപവും നിരാശയും തളംകെട്ടി നിന്നിരുന്നു. വൈകിട്ട് തങ്ങളുടെ സങ്കേതത്തില്‍ മീറ്റിങ്ങില്‍ ആയിരുന്നു മൂവരും.
“അതെ..അന്ന് ആ വീടിന്റെ മുന്‍പില്‍ വച്ച് അവള്‍ നമ്മുടെ വണ്ടിയിലേക്ക് തിരിഞ്ഞു നോക്കിയ ആ നോട്ടമുണ്ടല്ലോ..അതെന്റെ ഉള്ളില്‍ ഒരു അസ്ത്രംപോലെയാണ് തറഞ്ഞു കയറിയത്..ആ ഒറ്റനോട്ടത്തില്‍ ഞാന്‍ വീണുപോയതാണ്. ആ സൌന്ദര്യം, ആ ഇനിപ്പ്..ഹോ ഓര്‍ക്കാന്‍ വയ്യേ…രണ്ടുതവണ നമ്മള്‍ അവളുടെ മുന്‍പില്‍ തോറ്റിരിക്കുന്നു..കഷ്ടം…വെറുമൊരു ഗ്രാമീണ പെണ്ണിനെ പൊക്കാന്‍ കഴിവില്ലാത്ത ഡെവിള്‍സ്..ഹഹ്ഹ…” സ്റ്റാന്‍ലി ചിരിച്ചു.
“വിഷമിക്കാതെടാ അളിയാ..ചില സമയം അങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *