മൃഗം 16 [Master]

Posted by

വൈകിട്ട് വീട്ടിലെത്തിയ ദിവ്യ വീണ്ടും ഫോണെടുത്തു നോക്കി. പൌലോസിന്റെ മറുപടി വന്നിട്ടില്ല. അവള്‍ക്ക് നിരാശ തോന്നി. ഈ സാറിന് ഒരു മറുപടി തന്നാലെന്താ? അവള്‍ മനസില്‍ സ്വയം പറഞ്ഞു. കുളിച്ചു വേഷം മാറിയ ശേഷം ദിവ്യ വീണ്ടും മുറിയില്‍ കയറി ഫോണെടുത്തു. അപ്പോഴാണ് വാസുവിന്റെ കോള്‍ വരുന്നത് അവള്‍ കണ്ടത്. വെറുപ്പോടെ അവള്‍ വേഗം ഫോണ്‍ മാറ്റിവച്ചു. കുറേനേരം അടിച്ചശേഷം അത് സ്വയം നിന്നു.
“ഹും വിളിക്കുന്നു..എന്റെ പട്ടി എടുക്കും നിന്റെ ഫോണ്‍..നീ ആ ടിവിക്കാരിയുടെ കൂടെ അഴിഞ്ഞാടി നടന്നോ..മേലാല്‍ നീയുമായി എനിക്കൊരു ബന്ധവുമില്ല.. ഒരിക്കലും..” പകയോടെ അവള്‍ മനസ്സില്‍ പറഞ്ഞു.
ലാന്‍ഡ്‌ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദിവ്യ വേഗം ചെന്നു ബാത്ത്റൂമില്‍ കയറി. അത് വാസുതന്നെ ആയിരിക്കും എന്നവള്‍ക്ക് അറിയാമായിരുന്നു. അമ്മ ഫോണെടുത്താല്‍ അവന്‍ തന്നെ വിളിക്കാന്‍ പറയും. വേണ്ട..തനിക്ക് അവനോടു സംസരിക്കുകയെ വേണ്ട. അവള്‍ ഉള്ളില്‍ വെള്ളം തുറന്നിട്ടുകൊണ്ട്‌ കാത്തുനിന്നു.
“ഈ പെണ്ണിനീ ഫോണ്‍ ഒന്നെടുക്കരുതോ” എന്ന് പറഞ്ഞുകൊണ്ട് രുക്മിണി ചെന്നു ഫോണെടുത്തു.
“ഹലോ..”
“അമ്മെ ഞാനാ വാസു..ദിവ്യ ഇല്ലേ അവിടെ”
“ഉണ്ട് മോനെ..അവള്‍ കുളിമുറിയില്‍ ആണ്…”
“അവളോട്‌ എന്നെ ഒന്ന് വിളിക്കാന്‍ പറയണം ഉടന്‍ തന്നെ. അവളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവര്‍ ആരാണ് എന്നെനിക്ക് മനസിലായി. പക്ഷെ അവള്‍ കൊച്ചിവരെ വന്ന് ഇവിടുത്തെ പോലീസിനോട് വിവരം പറയണം. ഞാന്‍ ജോലി ചെയ്യുന്നിടത്തെ മുതലാളിയുടെ അടുത്ത കൂട്ടുകാരനാണ് ഇവിടുത്തെ കമ്മീഷണര്‍..പരാതി നല്‍കിയാല്‍ അവന്മാരെ പിടികൂടാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്…അമ്മ അവളോട്‌ ഇതൊന്നു പറയണം..വളരെ അത്യാവശ്യമാണ്….” അവന്‍ പറഞ്ഞു.
“ഞാന്‍ പറയാം മോനെ….” രുക്മിണി പറഞ്ഞു.
“പിന്നെ സുഖമാണോ അമ്മെ”
“എന്റെ മോനെ നീ ഇല്ലാത്തതിന്റെ ഒരു വിഷമമേ ഉള്ളു..നമുക്ക് ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഭഗവാന്റെ കൃപ കൊണ്ട് എല്ലാറ്റില്‍ നിന്നും രക്ഷപെട്ടു പോകുന്നുണ്ട്..എങ്കിലും നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു..”
“അമ്മ വിഷമിക്കാതെ..എല്ലാം ശരിയാകും..ശരിയമ്മേ”
“ശരി മോനെ”
അവള്‍ ഫോണ്‍ വച്ചു കഴിഞ്ഞു വാസുവും ഫോണ്‍ വച്ചു. ഫോണ്‍ സംഭാഷണം നിലച്ചെന്നു മനസിലായ ദിവ്യ മെല്ലെ പുറത്തിറങ്ങി.
“മോളെ..നീ ഉടനെ വാസുവിനെ ഒന്ന് വിളിക്കണം..അവനായിരുന്നു ഫോണില്‍” രുക്മിണി അവളോട്‌ പറഞ്ഞു. ദിവ്യ അനിഷ്ടത്തോടെ മുഖം ചുളിച്ചു.
“എന്തിനാ..എനിക്കെങ്ങും അയാളോട് സംസാരിക്കണ്ട” അവള്‍ കോപത്തോടെ പറഞ്ഞു.
“പെണ്ണെ അവന്‍ നിന്നെ സൊള്ളാന്‍ വിളിച്ചതല്ല..അങ്ങനെ ഒരു ശീലം അവനില്ലെന്നു നിനക്കറിയാമല്ലോ? നിന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെ അവന്‍ കണ്ടുപിടിച്ചു..പക്ഷെ നീ അവര്‍ക്കെതിരെ കൊച്ചി പോലീസിനൊരു പരാതി കൊടുക്കണം..അതിനു നീ അവിടെ വരെ ചെല്ലണം എന്ന് പറയാനാണ് അവന്‍ വിളിച്ചത്” രുക്മിണി മകളുടെ അഹങ്കാരം കണ്ടു കോപത്തോടെ പറഞ്ഞു.
“അങ്ങനെ അയാളെന്നെ സഹായിക്കണ്ട..

Leave a Reply

Your email address will not be published. Required fields are marked *