മായമാധവം 1 [Madhu]

Posted by

ഒന്നും അറിയില്ല. വേറെവിടെങ്കിലും പോയിട്ടുണ്ടാവുമോ എന്നറിയില്ല. ഇപ്പോൾ അവരെ കുറിച്ച് ഒന്നുമറിയില്ല. ഇത്രയും കേട്ടത് ഓർമയുണ്ട്. പിന്നൊന്നും അറിയില്ല. എപ്പോഴോ ബോധം വരുമ്പോൾ കണ്ണീർ വാർത്തും കരഞ്ഞുമിരിക്കുന്ന ഒരു പറ്റം ബന്ധുക്കൾ.  ആരും ഒന്നും പറയുന്നില്ല. മുഖപരിചയമുള്ള ഒരമ്മായിയോട് ചോദിച്ചു അമ്മായി എന്റെ അച്ഛനും അമ്മയും, ഒരു തേങ്ങൽ മാത്രം. പിന്നെ പറഞ്ഞു ഒന്നുമറിഞ്ഞിട്ടില്ല. തിരയുന്നുണ്ട്. അടുത്ത ദിവസം ഉച്ചയോടെ രണ്ടുപേരുടെയും വികൃതമായ മൃതദേഹങ്ങൾ കിട്ടിയതായി അറിഞ്ഞു. പിന്നെ ഒരേ ചിതയിൽ രണ്ടു ദേഹങ്ങൾ അഗ്നിനാളങ്ങളായി.

പിന്നെ അറിഞ്ഞു തങ്ങളുടെ വീടും പറമ്പുമൊന്നും തിരിച്ചറിയാൻ വയ്യാതെ പാറയും കള്ളും മണ്ണും വീണു മാറിപ്പോയിരിക്കുന്നു. അവസാനം താൻ ചെറിയച്ഛന്റെ വീട്ടിലും അനിയത്തി അടുത്തുള്ള പള്ളി വക അനാഥാലയത്തിലുമായി. കാലങ്ങൾ കടന്നു പോയി. താൻ പഴയ ഗവണ്മെന്റ് സ്കൂളിലും മായ പള്ളി വക കോൺവെന്റ് സ്കൂളിലുമാണ്. ഇടയ്ക്കിടെ അവളെ കാണാൻ പോകും. അവൾ വളർന്നു ഒരു പെണ്ണായിരിക്കുന്നു. അതി സുന്ദരിയായ പെണ്ണ്. ഇന്നവൾ 8 ലും താൻ 10 ലുമാണ്.

തരക്കേടില്ലാതെ 10 -)0 ക്ലാസ് പാസായി. അവിടെ തന്നെ +1 ചേർന്നു. മായ 9 ലും. പിന്നെ രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞു. തനിക്കു 18 വയസ്സ്. അത് പിന്നിട്ടു അല്പം കഴിഞ്ഞാണ് ചെറിയച്ഛൻ അച്ഛനുമമ്മയും നഷ്ടപ്പെട്ട തങ്ങളുടെ പേരിൽ ലഭിച്ച സർക്കാർ സഹായവും പൊതു ജനം സ്വരൂപിച്ചതുമെല്ലാം തങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് എന്ന് പറഞ്ഞത്. അനിയത്തിക്ക് രണ്ടു വർഷം കഴിയുമ്പോൾ 18 വയസാകും. അതിനെ കുറിച്ചൊക്കെ അവർ സംസാരിക്കാറുണ്ട്. പക്ഷേ താനതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷേ ചെറിയച്ഛന്റെയും കുടുംബത്തിന്റെയും കൂട്ടലും കിഴിക്കലും താനറിഞ്ഞു തുടങ്ങി. കഴിഞ്ഞ 10 വർഷമായി താനനുഭവിക്കുന്ന ഒറ്റപ്പെടലും അവഗണനയും ഒന്നും ആരോടും മിണ്ടാതെ സഹിച്ചു. പക്ഷേ ഒരു നാൾ ആ സത്യമറിഞ്ഞു. ചെറിയമ്മയും ചെറിയച്ഛനും തങ്ങളുടെ പേരിലുള്ള ബാങ്ക് നിക്ഷേപം ലക്ഷ്യം വെക്കുന്നു എന്നത്. പതുക്കെ അസ്വാരസ്യങ്ങൾ മുളപൊട്ടി തുടങ്ങി അത് വളർന്നു കൊണ്ടിരുന്ന ഒരു ചെടിയായപ്പോൾ ഒരുനാൾ ഞാൻ ആ വീട് വിട്ടു. അല്പം പൈസയൊക്കെ സ്വന്തമായി വിനിയോഗിക്കാനുള്ള അവകാശം അന്നുണ്ടായിരുന്നു.

കുറേ യാത്രകൾ. അലച്ചിലുകൾ. എല്ലാം ചെന്നു നിന്നത് ദാവൻഗരെ എന്ന ടെക്സ്ടൈൽ നഗരത്തിൽ. അവിടെ ഒരു തുണിമില്ലിൽ കരാർ വ്യവസ്ഥയിൽ ഒരു ചെറിയ ജോലിയിൽ കയറി. പിന്നെ മില്ലിലെ സര്ഹിരം ജോലിയിൽ.

അതിനോടകം മായയെ ഇത്രയും നാൾ അവൾ ജീവിച്ച കോൺവെന്റിൽ അവൾക്കു തുടരാൻ നിയമപരമായ തടസ്സങ്ങൾ അറിഞ്ഞു. അങ്ങിനെ ഒരുനാൾ,

Leave a Reply

Your email address will not be published. Required fields are marked *