അപൂർവ ജാതകം 3
Apoorva Jathakam Part 3 Author : Mr. King Liar
Previous Parts
പ്രിയ കൂട്ടുകാരെ ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു…… വൈകിയതിനുള്ള കാരണം എല്ലാവർക്കും അറിയാം എന്ന് കരുതുന്നു….. അപൂർവ ജാതകം എന്റെ ഡ്രീം സ്റ്റോറി ആണ് ….. ഇതിൽ ചില സിനിമകളുടെയും ഇവിടെ ഞാൻ വായിച്ച ചില കഥകളുടെ കുറച്ചു ഭാഗങ്ങൾ ഉൾപെടുത്തുന്നുണ്ട്….. എല്ലാവരും വായിച്ചു നിങ്ങളുടെ സ്നേഹാർദ്രമായ വാക്കുകൾ എനിക്ക് സമ്മാനിക്കണമെന്നും കഥയുടെ പോരായിമകൾ പറഞ്ഞു തരണം എന്നും അപേക്ഷിക്കുന്നു…..
എന്ന്
MR. കിംഗ് ലയർ
തുടരുന്നു……..
“അത് ഒരീസം രാത്രി….. സ്വപ്നത്തിൽ ആണ് ഞാൻ അച്ചേട്ടനെ കണ്ടത് “
“സ്വപ്നത്തിലോ “
വിജയ് തന്റെ കൈയിൽ ഇരുന്ന പുസ്തകം മേശയുടെ മുകകിൽ വെച്ചു അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർത്തി അവളെ ചുംബിച്ചു കൊണ്ട് ചോദിച്ചു.
“ഉം സ്വപ്നത്തിൽ…. സ്വപ്നത്തിൽ അച്ചേട്ടൻ എന്നെ കല്യാണം കഴിക്കുന്നതും പിന്നെ….. പിന്നെ നമ്മുടെ ആദ്യരാത്രിയും…… അങ്ങനെ ആണ് ഈ രാജകുമാരന്റെ മുഖം ഞാൻ ആദ്യമായി കാണുന്നത്… “
“ആഹാ എന്റെ പെണ്ണ് ആദ്യരാത്രി ഒക്കെ സ്വപ്നം കണ്ടിരുന്നോ….. “
“ഛെ…… ഈ ഏട്ടൻ….. ഞാൻ കണ്ടു ഒന്നുല്ല…. “
അവൾ നാണത്താൽ കുതിർന്ന അവളുടെ മുഖം അവന്റെ കാവിലിലേക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.
“ഹ പറ ശ്രീക്കുട്ടി…… “
വിജയ് അവന്റെ കരങ്ങൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി അവളെ ഇറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.
“എന്ത് പറയാൻ……? “
അവളുടെ നുണകുഴികളിൽ നാണം ചാലിച്ചു ഒപ്പം ചെറുപുഞ്ചിരിയോടെ അവൾ ചോദിച്ചു