“അവനെപ്പോലെ ഒരുത്തനെ അവള്‍ ഒപ്പം കൂട്ടിയിരിക്കുന്നത് എന്റെ ഊഹത്തില്‍ ഒരു സെക്യൂരിറ്റി എന്ന നിലയ്ക്കാണ്. അതായത് നമ്മില്‍ നിന്നും ഒരു ആക്രമണം അവള്‍ ഏതു നേരത്തും പ്രതീക്ഷിക്കുന്നുണ്ട് എന്നര്‍ത്ഥം..ഷാജി നമുക്കെതിരെ മൊഴി നല്‍കില്ല എങ്കിലും ഏതെങ്കിലും മാര്‍ഗ്ഗമുപയോഗിച്ച് അവനോ അവളോ അവന്റെ വായ തുറന്നാല്‍…” സ്റ്റാന്‍ലി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ഇരുവരെയും നോക്കി.
“ഏയ്…ഷാജിയുടെ അടുത്ത് അവരുടെ കളി നടക്കില്ല. ഇപ്പോള്‍ത്തന്നെ വീട്ടിലേക്ക് ചെന്ന അവനെ സക്കീറിക്ക ചെറുതായി പൂശി വിട്ടു എന്നല്ലേ പറഞ്ഞത്..” അര്‍ജ്ജുന്‍ ചോദിച്ചു.
“പക്ഷെ നമ്മള്‍ ഇത് അത്ര നിസാരമായി കണ്ടുകൂടാ. നമ്മുടെ ഭീഷണികള്‍ക്ക് അവള്‍ പുല്ലുവിലപോലും നല്‍കിയിട്ടില്ല എന്നല്ലേ ഇതില്‍ നിന്നും മനസിലാകുന്നത്. അവള്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. ആരും നമുക്കെതിരെ വായ തുറക്കില്ല എന്നവള്‍ക്ക് അറിയാമെങ്കിലും അത് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവള്‍..അവളെ തടഞ്ഞേ പറ്റൂ..” സ്റ്റാന്‍ലി പറഞ്ഞു.
“അതെ..അവള്‍ക്കുള്ള പണി ഏറ്റവും വേഗത്തില്‍ തന്നെ നല്‍കണം..പിന്നെ അവള്‍ ജന്മത്ത് പൊങ്ങരുത്…ആദ്യം ആ നാടന്‍ ചരക്കിനെ ഒന്ന് അനുഭവിച്ചിട്ട് ഇവളെ പൊക്കാം..ഡോണ..ആദ്യം കണ്ട നാള്‍ മുതല്‍ എന്റെ ഞരമ്പില്‍ കയറിയ മോഹമാണ് അവള്‍…” അര്‍ജ്ജുന്‍ സ്വയമെന്നപോലെ പറഞ്ഞു.
—————–
വാസുവിനെ ഡോണയുടെ കൂടെ കണ്ടതോടെ ദിവ്യ പതിയെ മാറിത്തുടങ്ങിയിരുന്നു. അവളുടെ മനോഭാവം പക നിറഞ്ഞതായി. അവനോടു പകരം വീട്ടണം എന്നവളുടെ മനസ് ഓരോ ദിവസവും മന്ത്രിക്കാന്‍ തുടങ്ങി. മകളുടെ മാറ്റം രുക്മിണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ അങ്ങേയറ്റം വഴിതെറ്റി ജീവിച്ചിരുന്ന അവളെ മാറ്റിയെടുത്തത് വാസുവാണ്. പക്ഷെ ഇപ്പോള്‍ അവള്‍ വാസുവിനെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. അവന്റെ പേര് കേള്‍ക്കുന്നതുപോലും അസഹ്യമാണ് അവള്‍ക്ക്. ഡോണയും അവനും തമ്മില്‍ പ്രേമമാണ് എന്നവള്‍ ഉറച്ച് വിശ്വസിക്കുന്നു. വാസു പലതവണ അവളെ വിളിച്ചിട്ടും അവള്‍ ഫോണെടുക്കാന്‍ കൂടി തയാറായിട്ടില്ല. അവളില്‍ നിന്നും എന്തോ വിവരങ്ങള്‍ അറിയാന്‍ ഡോണ വിളിച്ചപ്പോള്‍ മേലാല്‍ തന്നെ വിളിക്കരുത് എന്ന് ദിവ്യ അവളെ താക്കീത് ചെയ്യുന്നതും താന്‍ കേട്ടതാണ്. ഇവള്‍ എന്ത് ഭാവിച്ചാണോ എന്ന് ആ അമ്മ ആശങ്കപ്പെട്ടു. ഇപ്പോഴവള്‍ തുളസിത്തറയില്‍ ദീപം കൊളുത്തുകയോ സന്ധ്യാനാമം ചൊല്ലുകയോ ചെയ്യാറില്ല. എങ്കിലും പഴയ അത്ര മോശമായിട്ടില്ല. വീട്ടുപണികള്‍ ഒക്കെ ചെയ്യും. തന്നെ നന്നായി അനുസരിക്കും. ഈശ്വരാ എന്റെ മോള്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് കൂടെക്കൂടെ രുക്മിണി പ്രാര്‍ഥിക്കും.
ദിവ്യ മനസ്സില്‍ പലതും കണക്കുകൂട്ടിയിരുന്നു. തന്നെ കാണിക്കാനാണ് അവന്‍ അന്ന് ആ ഭൂലോക രംഭയെയും കൊണ്ട് വന്നത്. എന്തിനും പോന്നവള്‍ ആണ് അവളെന്ന് കണ്ടാല്‍ അറിയാം. ഒരു ടിവിക്കാരി..ഹും. ദിവ്യ തനിച്ച് മുറിയിലായിരുന്നു. രാവിലെ എസ് ഐ വിളിപ്പിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒന്നും അവളെ അത്ര ഭയപ്പെടുത്തിയില്ല. അവന്മാര്‍ വരുന്നെങ്കില്‍ വരട്ടെ. എങ്ങനെയെങ്കിലും താന്‍ രക്ഷപെടും. അവള്‍ക്ക് ഒരുതരം നിസംഗത അനുഭവപ്പെട്ടു. പക്ഷെ വാസുവിനോടുള്ള പക അവളുടെ ഉള്ളില്‍ ഉമിത്തീ പോലെ നീറുന്നുണ്ടായിരുന്നു. അവന്റെ മനസ് തകര്‍ക്കണം. തന്നെ നോവിച്ച അവന്റെ മനസും നോവണം. അവള്‍ മനസ്സില്‍ കണക്കുകൂട്ടി.
അവള്‍ മൊബൈല്‍ എടുത്ത് വാട്ട്സ് അപ്പില്‍ ഏതോ നമ്പര്‍ പരതി. കിട്ടിയപ്പോള്‍ അവള്‍ അതിലേക്ക് ഹായ് എന്നൊരു മെസേജ് അയച്ചു. അയച്ച ശേഷം അയച്ച ആളിന്റെ ഫോട്ടോ അവള്‍ നോക്കി. നല്ല ഉറച്ച ശരീരമുള്ള സുമുഖനായ യുവാവ്. അവള്‍ അതിലേക്ക് നോക്കി കുറേനേരം ഇരുന്നു. അവളുടെ മുഖം തുടുത്തിരുന്നു.
“ഹായ് ദിവ്യ..എനിക്കിത് വിശ്വസിക്കാമോ”
അവന്റെ മറുപടി സ്ക്രീനില്‍ കണ്ടപ്പോള്‍ ദിവ്യ പുഞ്ചിരിച്ചു. അവള്‍ മറുപടി നല്‍കാതെ അതിലേക്ക് തന്നെ നോക്കിക്കൊണ്ട് കിടന്നു.
“ദിവ്യ..ആര്‍ യു ദെയര്‍..” അവന്റെ മെസേജുകള്‍ തുടരെ വരാന്‍ തുടങ്ങി. ദിവ്യ അത് ആസ്വദിച്ച് അല്‍പ്പനേരം അങ്ങനെ കിടന്നു.