“എന്റെ ചക്കരെ നിന്നെ ഞാന്‍ സുഖിപ്പിച്ചു കൊല്ലും..”
അവന്‍ അവളുടെ ചോരച്ചുണ്ടില്‍ ആര്‍ത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു. ദിവ്യ ചിരിയടക്കാന്‍ ശ്രമിക്കുന്നത് കൂടി കണ്ടതോടെ അനുരാഗിന്റെ വെപ്രാളം ഇരട്ടിച്ചു.
“ഇതിനാണോ അവിടെ വീട് എടുത്തിട്ടിരിക്കുന്നത്? പെണ്‍കുട്ടികളുമൊത്ത് സുഖിക്കാന്‍?” അവള്‍ ചോദിച്ചു. ആ ചോദ്യം ചെറിയ ഞെട്ടല്‍ അനുരാഗില്‍ ഉണ്ടാക്കിയത് പക്ഷെ ദിവ്യ കണ്ടില്ല.
“ഹും…പെണ്‍കുട്ടികളോ?..വേറെ ഒരുത്തിയും ആ വീട്ടില്‍ കയറില്ല..എന്റെ പെണ്ണ് മാത്രമേ അതില്‍ കയറൂ..എന്നാലും എന്റെ മുത്ത് അങ്ങനെ പറഞ്ഞത് എനിക്ക് വിഷമമായി കേട്ടോ..” അവന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു.
“യ്യോ പിണങ്ങിയോ…ഞാന്‍ ചുമ്മാ പറഞ്ഞതാ…” ദിവ്യ ചിരിച്ചു. അപ്പോഴാണ് അനുരാഗിന് സമാധാനമായത്.
സംസാരിച്ചു സംസാരിച്ച് അവര്‍ പാടത്തിന്റെ സമീപം എത്തിക്കഴിഞ്ഞിരുന്നു. റോഡിലെങ്ങും ആരുമില്ല. ഉച്ചകഴിഞ്ഞ് രണ്ടര ആയ ആ സമയത്ത് മിക്ക ആളുകളും ഊണിന്റെ ആലസ്യത്തിലുള്ള മയക്കത്തില്‍ ആയിരുന്നു.
“ഈ പാടം ഞാന്‍ ഒരിക്കലും മറക്കില്ല” പാടത്തിന്റെ നടുവിലൂടെ നീങ്ങുമ്പോള്‍ അനുരാഗ് പറഞ്ഞു.
“അതെന്താ”
“ഇവിടെ വച്ചല്ലേ എന്റെ മുത്ത് എന്നെ ആദ്യമായി കാണാന്‍ വന്നത്…പിന്നെങ്ങനെ മറക്കും?…ഇത് വില്‍ക്കാന്‍ ആണെങ്കില്‍ ഞാനത് വാങ്ങും..”
“എന്നിട്ട്?”
“എന്നിട്ട് ഇവിടൊരു വീട് വച്ച് നമ്മള്‍ അതില്‍ താമസിക്കും..”
“യ്യോ അപ്പോള്‍ എത്ര വീടായി..”
“എങ്കിലും ഈ വീടായിരിക്കും എനിക്ക് ഏറ്റവും ഇഷ്ടം…”
ഒരു വാഹനത്തിന്റെ ഇരമ്പല്‍ കേട്ട ദിവ്യ തിരിഞ്ഞു നോക്കി. പിന്നില്‍ നിന്നും ഒരു വെളുത്ത മാരുതി വാന്‍ വരുന്നത് കണ്ട് അവള്‍ സൈക്കിള്‍ റോഡിന്റെ നടുവില്‍ നിന്നും അരികിലേക്ക് മാറ്റിച്ചവിട്ടി. അവളുടെ ഒപ്പം നീങ്ങിക്കൊണ്ടിരുന്ന അനുരാഗ് സൈക്കിള്‍ ദിവ്യയുടെ പിന്നിലാക്കി. വാന്‍ അതിവേഗമാണ് വന്നു കൊണ്ടിരുന്നത്. അവര്‍ ഏതാണ്ട് പാടത്തിന്റെ കാല്‍ഭാഗം പിന്നിട്ടു കഴിഞ്ഞ സമയത്ത് തൊട്ടടുത്തെത്തിയ വാന്‍ പെട്ടെന്ന് ദിവ്യയുടെ മുന്‍പിലായി ബ്രേക്കിട്ടു. അതിന്റെ കതക് മിന്നായം പോലെ പിന്നിലേക്ക് നിരങ്ങിമാറി. അടുത്ത നിമിഷം ദിവ്യയെ അതിലിരുന്നവര്‍ വണ്ടിയുടെ ഉള്ളിലേക്ക് വലിച്ചിട്ടു. അവള്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അവര്‍ അവളുടെ വായ പൊത്തിക്കഴിഞ്ഞിരുന്നു.