ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സാവിത്രി,അതിനിടയിലൂടെ തന്നെ കടന്നുപോയ വീണയെ അവൾ മാറ്റിനിർത്തി.”മോളെ ഒരു കാര്യം ചോദിച്ചാൽ ഉള്ളതുപോലെ പറയണം
കഴിയുവോ”
എന്താ അമ്മേ ഇങ്ങനെയൊക്കെ ചോദിക്കുന്നെ.
ഒന്നും ഉണ്ടായിട്ടല്ല.പതിവില്ലാതെ ചിലതൊക്കെ നടക്കുമ്പോൾ ഒന്ന് അറിഞ്ഞിരിക്കണ്ടേ.
അമ്മ എന്താ പറഞ്ഞുവരുന്നത്.
വളച്ചുകെട്ടില്ലാതെ പറയാം.ഇന്നലെ അവൻ കുടിച്ചത് നിന്റെ അറിവോടെ ആണോ.
അറിയില്ലമ്മെ……
ഡീ,നീ എന്റെ കയ്യീന്ന് വാങ്ങിക്കും.
ഉള്ളത് പറഞ്ഞാൽ നിനക്ക് കൊള്ളാം
അങ്ങനൊന്നും ഇല്ലമ്മെ.ഞാൻ അറിഞ്ഞതിനു കൂട്ട് നിക്കുവൊ?
“അങ്ങനൊന്നും ഇല്ലല്ലേ”ഒന്ന് പൊട്ടിച്ചിട്ടാണ് സാവിത്രി വീണ്ടും തുടങ്ങിയത്.”പിന്നെന്തിനാ
നീയിന്നലെ ഒന്ന് പരുങ്ങിയെ,
അവനോട് സംസാരിക്കുമ്പോൾ നിന്റെ മുഖത്തെ ഞെട്ടൽ ഞാൻ കണ്ടതാ. അത് കഴിഞ്ഞപ്പോ അവനെ കാണാനൊരു പോക്കും.
എടീ നീ ഒന്ന് മനസ്സിലാക്കണം.
ഇത്രനാളും ഇങ്ങനെ ഒന്ന് അവൻ ചെയ്തിട്ടില്ല.ധൈര്യപ്പെട്ടിട്ടില്ല.പെട്ടെന്ന് ഒരു ദിവസം അവൻ ഇവിടെ കള്ള് കേറ്റും എന്ന് വിശ്വസിക്കാൻ ഞാൻ അത്ര മണ്ടിയൊന്നും അല്ല.അതിന് നിന്റെ ഒത്താശയുണ്ടെന്ന് നല്ല ഉറപ്പാ എനിക്ക്.”
അമ്മ എന്നെ വെറുതെ തെറ്റിദ്ധരിച്ചു ഓരോന്ന് പറയുന്നതാ.
ഒരു തെറ്റിദ്ധാറാണയും ഇല്ല മോളെ. എല്ലാം ശരിയായിട്ടുള്ള ധാരണയാ.
ഉറപ്പില്ലാത്ത ഒരു കാര്യം ഞാൻ ചോദിക്കില്ല.ആ കുപ്പി
കൊണ്ടുവന്നത് നീയാ.അല്ലാതെ വർക്കിച്ചേട്ടന്റെ കയ്യിന്ന് അവൻ വാങ്ങിയതല്ല എന്താ ശരിയല്ലെ.
അത് അമ്മേ ഞാൻ…..
ഉരുളണ്ട,ഇനി ഇതുപോലെ ഉണ്ടായാൽ…….പറയണ്ടല്ലോ.പിന്നെ എനിക്ക് എങ്ങനെ മനസ്സിലായി എന്ന് കരുതുന്നുണ്ടാവും.കൈവെള്ളയിലെന്നപോലെ അവന്റെ ചലനങ്ങൾ എനിക്ക് മനഃപാഠമാണ്.അവന്റെ കണ്ണുകൾ അതൊരിക്കലും കള്ളം പറയില്ല,ഓരോന്ന് ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ നിന്നിൽ ഉടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
പിന്നെ മോളിന്നലെ കടവിൽനിന്ന് പോരുമ്പോ എന്തേലും മറന്നിട്ടിരുന്നോ.ഓർത്തുനോക്കിയെ.
ഒന്ന് ഞെട്ടി അവൾ.കണ്ണുകൾ കണങ്കാലിൽ ചെന്നുനിന്നു.
“കൊലുസ് കാണുന്നില്ല അല്ലെ മോളെ നിന്റെ കണ്ണുകൾ പറഞ്ഞു സത്യം.ഇതല്ലേ നീ നോക്കിയത്”