ഗിരിജാമ്മയെന്റെ മറുപടിക്കായി കാത്തു നിക്കാതെ സ്റ്റാൻഡിൽ നിന്ന് കഴുകി വെച്ചിരിക്കുന്ന പ്ലേറ്റെടുത്ത് ചുട്ടു വെച്ചിരുന്ന 4 ദോശയെടുത്ത് അതിലേക്കിട്ടു.
“ഇപ്പൊ ഇത് കഴിക്ക് പൊന്നൂ.. അപ്പൊഴേക്കും ഞാൻ ബാക്കി കൂടി ചുടാം… പഞ്ചസാര പാത്രം ഷെൽഫിൽ ഇരിപ്പുണ്ട്…സമയം പോയകൊണ്ട് ഞാൻ ദോശക്ക് കറിയൊന്നും ഉണ്ടാക്കീല്ല ”
ഗിരിജാമ്മ പാത്രമെന്റെ കയ്യിൽ വെച്ചു തന്നിട്ട് പറഞ്ഞു.
“അത് സാരമില്ല ഗിരിജ കുട്ടി… ഇനിയിപ്പോ ഒന്നും തന്നില്ലേലും കുഴപ്പമില്ല… എനിക്കെന്റെ ഗിരിജാമ്മേനെ മതി ”
“എന്നായാലും ഇത് മൊത്തം തിന്നിട് ഇവിടുന്ന് പോയാ മതി”
ഗിരിജാമ്മ പിന്നേം ദോശ ചുടാൻ തുടങ്ങി. ഞാൻ ഷെൽഫിൽ നിന്ന് പഞ്ചസാരയെടുത്ത് ദോശയിലൊക്കെ വിതറിയിട്ട് ഗിരിജാമ്മേടെ അടുത്ത് ചെന്നു അവിടുത്തെ സ്ലാബിൽ ചാരി നിന്നു.
“വാ പൊളിച്ചേ ഗിരിജ കുട്ടി ”
ദോശ ചുടുന്നിതിനിടയിൽ ഗിരിജാമ്മയൊരു കൊച്ചു കുഞ്ഞിനെപ്പോലെ വാ പൊളിച്ച് എന്നെ നോക്കി. ഞാനൊരു കഷ്ണം ദോശയെടുത്ത് പഞ്ചസാരയിൽ മുക്കി ഗിരിജാമ്മേടെ വായിലേക്ക് വെച്ചു കൊടുത്തു.ഞാൻ കഴിക്കുന്നതിന്റെ കൂടെ ഗിരിജാമ്മക്കും വായിൽ വെച്ചു കൊടുത്തു. രണ്ട് മൂന്നു തവണ വായിൽ വെച്ചു കൊടുത്തപ്പോളേക്കും പിന്നെ ഗിരിജാമ്മ മതിയെന്നു പറഞ്ഞു. പാത്രത്തിലുണ്ടായിരുന്ന ദോശയുടെ മുക്കാൽ ഭാഗവും ഗിരിജാമ്മ എന്നെക്കൊണ്ട് കഴിപ്പിച്ചു.ദോശ തിന്നു വയറു നിറഞ്ഞ പോലെ ഗിരിജാമ്മക്ക് എന്നോടുള്ള സ്നേഹവും കരുതലും കണ്ട് എന്റെ മനസും നിറഞ്ഞു.
“രണ്ടു ദോശ കൂടിയെടുക്കട്ടെ പൊന്നു ”
“അയ്യോ ഇപ്പൊ തന്നെ വയറു നിറഞ്ഞു.. ഇനി താങ്ങില്ല ഗിരിജാമ്മേ ”
“പിള്ളേരൊക്കെ ഈ പ്രായത്തിൽ നല്ലോണം വെല്ലോവൊക്കെ കഴിക്കണം….. പൊന്നൂനാണേ തീറ്റേടെ കാര്യത്തിൽ ഒരു നോട്ടോമില്ല…ഇനിയെല്ലാം ഞാൻ തന്നെ നോക്കിക്കോളാം ”
ഗിരിജാമ്മയുടെ വാക്കുകൾ എന്റെ മനസിനെ വല്ലാതെ സന്തോഷിപ്പിച്ചു. എന്റെ സ്വന്തമായ…. അല്ല എന്നെ സ്വന്തമാക്കിയ ഗിരിജാമ്മയെ പിരിയാനാവാത്ത വിധം ഞാനടുത്ത് പോയി..
“രണ്ട് എണ്ണം വേണ്ട… ഒരെണ്ണം എങ്കിലും കഴിക്കു കണ്ണാ ”
“മതി ഗിരിജാമ്മേ ”
“ശോ….. എന്നാ പാത്രം അവിടെ വെച്ചേക്ക്….ഞാൻ പിന്നെ കഴുകിക്കോളാം ”
ഗിരിജാമ്മ വേണ്ടെന്നു പറഞ്ഞെങ്കിലും ഞാനാ പാത്രം കഴുകി സ്റ്റാൻഡിൽ കൊണ്ടെ വെച്ചു.
“ഞാൻ കഴുകിക്കോളാരുന്നല്ലോ കണ്ണാ ”
“അത് സാരവില്ല… ഗിരിജ കുട്ടി വേഗം ദോശ ചുട്ടോ.. ഞാൻ വായും മുഖവൊക്കെയൊന്നു കഴുകീട്ട് വരാം ”
“ഇവിടെ കഴുകിക്കോ പൊന്നൂ”
ഗിരിജാമ്മയെന്നെ അടുക്കളയിലെ സിങ്ക് കാണിച്ചു കൊണ്ട് പറഞ്ഞു. പക്ഷെ അടുക്കളയിലെ സിങ്കിൽ ആയോണ്ട് എനിക്ക് ഒരു ചെറിയ മടി പോലെ തോന്നി.
“അടുക്കളയിലെ സിങ്കിൽ എങ്ങനെയാ ഗിരിജാമ്മേ വായൊക്കെ കഴുകുന്നേ ”
“അതിനിപ്പോ എന്നാ??? വേറാരും അല്ലല്ലോ എന്റെ വാവകുട്ടിയല്ലേ.. മര്യാദക്ക് ഇവിടെ കഴുകിക്കോ ഇല്ലേ ഞാൻ ചട്ടുകം കൊണ്ട് ചന്തിക്കിട്ട് നല്ല അടി തരും ”
ഗിരിജാമ്മ ദോശ ചുട്ടോണ്ടിരുന്ന ചട്ടുകം കൊണ്ടെന്നെ അടിക്കാൻ തുടങ്ങി
“അയ്യോ… തല്ലല്ലേ ഗിരിജ കുട്ടി … ഞാനിവിടെ കഴുകിക്കോളാവേ….”
ചട്ടുകം കൊണ്ടുള്ള അടി പേടിച്ച് ഞാനടുക്കളയിലെ സിങ്കിൽ തന്നെ മുഖവും വായുമൊക്കെ കഴുകി. ഗിരിജായപ്പോളേക്കും ദോശയെല്ലാം ചുട്ടു കഴിഞ്ഞിട്ട് ചായയുണ്ടാക്കാനുള്ള തിരക്കിലായി. ഞാൻ അടുക്കളയുടെ സ്ലാബിൽ കയറിയിരുന്നു ഗിരിജാമ്മേനെ തന്നെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ചേട്ടന്റെ കാര്യംഎനിക്ക് ഓർമ വന്നത്.
ഗിരിജ ചേച്ചിയും ഞാനും 7 [Aromal]
Posted by