ലിസി :- നീ അതിനു ഇവിടെ ഉണ്ടെങ്കിൽ അല്ലേ കാണുക?
ഷെൽവി :- ഹഹ വാ വാ, അകത്തേക്ക് വാ…. (ലിസി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്നു).
ലിസി :- നീ എപ്പോ എത്തി ഷെൽവി?!
ഷെൽവി :- ഞാൻ ഇന്നലെ മോർണിംഗ്, ഋഷി അങ്കിൾ പോയോ?
ലിസി :- ഹോ പുള്ളി പോയി….പുള്ളി പോസ്റ്റ് മാസ്റ്റർ അല്ലേ? അതുകൊണ്ട് കാലത്തു തന്നെ പോയി പോസ്റ്റ് ആകും ഹഹഹ.
ഷെൽവി :- ഹഹഹ അപ്പോൾ പപ്പയെ പോലെ തന്നെ!!
ലിസി :- അയ്യോ പൊന്നെ, അത്രയ്ക്ക് ഒന്നും ഇല്ല….
അപ്പോയെക്കും മധു അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു…..
മധു :- ഹ ഇതാരാ? ലിസിയോ നിനക്ക് ഇപ്പൊ ഭയങ്കരം തിരക്ക് അല്ലെടി, ഇങ്ങോട്ട് ഒക്കെ ഒന്ന് വരാൻ ?
ലിസി :- ഒന്നും പറയേണ്ട മധു, അല്പം ബിസി ആയിപോയി അതാ.
മധു :- ഹ്മ്മ് വാ ഇരിക്ക്…. (മധു ലിസിക്ക് സോഫ കാണിച്ചു പറഞ്ഞു).
ലിസി സോഫയിൽ ഇരുന്നു മധു ഷെൽവിയോട് പറഞ്ഞു പോയി പേടിച്ചോളാൻ, എക്സാം വെക്കേഷൻ എന്ന് പറഞ്ഞു കളിക്കാൻ നിക്കേണ്ട, അതുകേട്ടു ഷെൽവി അല്പം നീരസത്തോടെ മുഖം ചുളിച്ചു അവളുടെ ബെഡ്‌റൂമിലേക്ക് കയറിപ്പോയി വാതിൽ അടച്ചു. മധു ലിസിയെ നോക്കി ചിരിച്ചു എന്നിട്ട് അവളുടെ അടുത്ത് വന്നിരുന്നു.