അവന്‍ അല്‍പ്പം ഓടി ആ കെട്ടിടത്തിന്‍റെ സൈടിലേക്കു നിന്നു…എന്നിട്ട് മുന്നോട്ടു നോക്കി….അവന്‍ പോകാന്‍ തുനിഞ്ഞ വഴിയില്‍ ഫണം വിടര്‍ത്തി നല്ല വലുപ്പത്തില്‍ ഒരു നാഗം കിടക്കുന്നു….വിനു പേടിച്ചു വിയര്‍ത്തു,,,ദൈവമേ ഇതെന്തു പരീക്ഷണം..ഇതിനും വേണ്ടി ഞാന്‍ എന്താണ് ചെയ്തത്…അതും പറഞ്ഞു അവന്‍ വീണ്ടും മുകളിലേക്ക് നോക്കിയപ്പോള്‍ ദെ ആ നക്ഷത്രങ്ങള്‍ വീണ്ടും വന്നിരിക്കുന്നു…പക്ഷെ ഈ തവണ കിഴക്കേ വശത്തെക്കല്ല പകരം പടിഞ്ഞാറേ വശതെക്കാന് ദിശ കാണിച്ചിരിക്കുന്നത്..
നീ ഇങ്ങനെ തമാശ ആയി കാണല്ലേ വിനു ഇതിനെ..ആ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇങ്ങനെ അല്ലായിരുന്നല്ലോ നീ…ഇപ്പോള്‍ എന്താ നീ ഇങ്ങനെ തമാശ കാണിക്കുന്നേ…ആരോ അവന്‍റെ ഉള്ളില്‍ ഇരുന്നു സംസാരിക്കുനത് പോലെ തോന്നി വിനുവിന്…പെട്ടന്ന് എന്തൊക്കെയോ മനസില്‍ ഉറപ്പിച്ചപ്പോലെ വിനു വീണ്ടും മുന്നിലേക്ക് വന്നപ്പോള്‍ അവന്‍റെ തീരുമാനം ശെരി വച്ചുക്കൊണ്ട് ആ രാത്രിയുടെ നിലാവെളിച്ചത്തില്‍ ആ മയില്‍ പീലി നിവര്‍ത്തി ആടി…
വിനുവിന്‍റെ കണ്ണുകള്‍ക്ക് ആനന്ദം നിറച്ചുകൊണ്ട് ആ മയില്‍ അല്‍പ്പ സമയം അങ്ങനെ നിന്നു..പൊടുന്നനെ കാറ്റ് വീശാന്‍ തുടങ്ങി..അവിടം ഒരു ഭയനാകമായ അന്തരീക്ഷം ദൃഷ്ടാന്തമായി ….വിനുവില്‍ വീണ്ടും ഭയം നിറഞ്ഞു…ആ നക്ഷത്രങ്ങള്‍ കാണിച്ച വഴികളിലൂടെ വിനു നടത്തം ആരംഭിച്ചു..അവനു മുന്നില്‍ അപ്പോളും വഴികള്‍ അവനായി ഒരുങ്ങി നില്‍ക്കുന്നത് മാത്രം അവന്‍ കണ്ടില്ല…
അവന്‍ നക്ഷത്രങ്ങള്‍ കാണിച്ച വഴികളിലൂടെ നടക്കുക മാത്രമാണ് ചെയുന്നത്..സമയം അല്‍പ്പം അങ്ങനെ അങ്ങ് പോയി…കാടുകളും വള്ളി പടര്പ്പുകളും പിന്നിട്ടുക്കൊണ്ട് അവന്‍ മുന്നോട്ട് നടന്നു….പൊടുന്നനെ ആ നക്ഷത്രങ്ങള്‍ വീണ്ടും അപ്രത്യക്ഷമായി…വിനു ചുറ്റും നോക്കി…കാട്ടില്‍ തന്നെ ആണു…പക്ഷെ ഇത് താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാടാണല്ലോ ഇവിടെ വന്നിട്ട്…അതെ പക്ഷെ ഈ കാട് കാണാന്‍ നല്ല രസമുണ്ട് ….
ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍…കാറ്റാടി മരങ്ങളെ പോലെ….ആ മരങ്ങള്‍ക്ക് നടുവിലൂടെ ഉള്ള പാതകള്‍ ശെരിക്കും പരവതാനി വിരിച്ചു വച്ച് പോലെ ഉണ്ടല്ലോ….അധികം വെളിച്ചം ഇല്ലങ്കിലും കാണാന്‍ മനോഹരമാണ് ഇവിടം…നല്ല രസമുള്ള സ്ഥലം….എന്തോ ഒരു ശബ്ദം കേള്‍ക്കുന്നിലെ ഉണ്ട്….
വിനു കാതോര്‍ത്തു,,,ഉണ്ട് …വെള്ളത്തിന്‍റെ ഓളങ്ങള്‍…അല്ല….ആരോ വെള്ളത്തില്‍ നീന്തുകയാണ്…പക്ഷെ ഇവിടം പുഴയോന്നും കാണുന്നില്ലല്ലോ..പിന്നെ എങ്ങനെ ….അല്‍പ്പം കൂടി മുന്നോട്ടു പോയി നോക്കിയാലോ…വേണോ….അവന്‍ ആകാശത്തേക്ക് നോക്കി….ഇല്ല നക്ഷത്രങ്ങള്‍ ഒന്നുമില്ല…അപ്പോള്‍ പോകണോ വേണ്ടയോ..
പെട്ടന്ന് അവന്‍ എന്തൊക്കെയോ സംസാരങ്ങള്‍ പോലെ കേട്ടു..അല്ല ആരോ പാട്ട് മൂളുകയാണ്..അതൊരു സ്തീ ശബ്ദമാണ്…അതെ…സ്ത്രീ ശബ്ദം തന്നെ…ഈ കൊടും വനത്തില്‍ ഈ രാത്രി ഒരു സ്ത്രീ ശബ്ദമോ….പോയി നോക്കണോ…നോക്കാം….വിനു രണ്ടു സ്റ്റെപ് മുന്നോട്ടു വച്ചതിനു ശേഷം ഒന്ന് നോക്കി..ഇല്ല പാമ്പും മയിലും ഒന്നുമില്ല…അപ്പോള്‍ പോയി നോക്കിയാലോ…നോക്കാം.
വിനു അല്‍പ്പം കൂടി പച്ചപ്പ് വിരിച്ചത് പോലെയുള ആ പാതയിലൂടെ മുന്നോട്ടു നടന്നു…അവന്‍ നടക്കും തോറും ആ മൂളല്‍ ശബ്ദം അടുത്തടുത്ത് വന്നു,,,അതെ താന്‍ ശെരിയായ ദിശയില്‍ തന്നെ ആണു…പക്ഷെ മുന്നില്‍ ഒന്നും തന്നെ കാണുന്നില്ലാലോ…ദൈവമേ..കുരുതിമാലക്കാവിലമ്മേ കാത്തുക്കൊള്ളണെ…