ഒന്നും മനസിലാകാതെ വിനു സ്ഥഭാതനായി നിന്നു..പെട്ടന്ന് കണ്ണാടിയില്‍ മറ്റൊരു ബിഭം വിനു കണ്ടു…അവന്‍ അതിനെ നോക്കി..ഇല്ല അവരുടെ മുഖം അല്ല പിന്‍ വശം ആണു അതില്‍ കാണുന്നത്..അതൊരു സ്ത്രീ ആണു..അവള്‍ നഗ്നയെങ്കിലും നിതംഭം വരെ കിടക്കുന്ന മുടിയിഴകള്‍ അവളുടെ നഗ്നതയെ മറക്കുന്നു..പക്ഷെ തന്‍റെ ചുറ്റിലും ആരും തന്നെ ഇല്ല..
മാത്രമല്ല അവളുടെ മുഖം ഒരു ബിംഭാത്തിലും കാണുന്നില്ല തന്നെയും ഇപ്പോള്‍ ഒരു കണ്ണാടിയിലും കാണുന്നില്ല…ഭയം ഉണ്ടെങ്കിലും ആ ഒരു വേഷത്തില്‍ വല്ലാത്തൊരു ദൈര്യം അവനില്‍ ഉണ്ടായി…
“ആരാ നീ ..പറ…എനിക്കറിയാം നീ ആണു ഇതെല്ലാം ചെയ്തത്..എനിക്കറിയാം…പറ …എന്തിനാണ് നീ ഇങ്ങനെ എല്ലാം ചെയ്യുന്നത്…ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്…എനിക്ക് ഈ വേഷം എന്ത്നു തന്നു..നീ എന്നെ കളിയാകുകയാണോ?”
ഒറ്റ ശ്വാസത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ വിനു ചോദിച്ചു..പക്ഷെ തന്‍റെ ഭാഷയില്‍ ഒരു വ്യത്യാസം വന്നില്ലേ..ഒരു ആട്യത്തം ഇല്ലേ….
“ഇത്രയും ചോദ്യങ്ങള്‍ …”
അത് മാത്രം പറഞ്ഞു ആ സ്ത്രീ രൂപം മന്ദഹസിച്ചു..
“ചിരിക്കണ്ട..എനിക്കറിയാം ഇതിനെല്ലാം ഉത്തരവാദി നീ ആണു..എനിക്കറിയണം എല്ലാം അറിയണം പറ..പറയാന്‍”
“ഹ..ഹ,..ഹ..അഹഹഹ്ഹ…അണിമംഗലം കോവിലകത്തെ ഇളമുറക്കാരനായ രാജകുമാരന് ഇത്രയധികം സംശയങ്ങളോ”
“രാജാവ്..എന്ത്..അണിമംഗലം….മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ പറ”
:അഹ ഞാന്‍ പറഞ്ഞത് മലയാളം തന്നെ അല്ലെ….പിന്നെ എന്താ മനസിലാകാന്‍ പ്രയാസം?”
“നീ എന്നെ പരിഹസിക്കുകയാണ് അല്ലെ…നീ എന്താ മുഖം കാണിക്കാത്തത് ..നീ നഗ്നയാണ് അല്ലെ..അതുകൊണ്ടാണോ നീ എനിക്ക് മറഞ്ഞു നില്‍ക്കുന്നത്..ദൈര്യമുണ്ടെങ്കില്‍ നേരെ നിന്നു സംസാരിക്കു”
വല്ലാത്തൊരു ദൈര്യം ആയിരുന്നു അവനു,,,അതുകൊണ്ടാണല്ലോ ഇങ്ങനെ ഒക്കെ പറയുന്നത് ..
“എന്നോട് മുഖാമുഖം നില്ക്കാന്‍ പറയുന്നത് എന്‍റെ നഗ്നത കണ്ടു ആസ്വദിക്കാന്‍ ആണോ?”
വീണ്ടും പുച്ചതോടെയുള്ള അവരുടെ ചോദ്യം പക്ഷെ അവനില്‍ ദേഷ്യമാണ് ഉണ്ടാക്കിയത്..
“നീ തിരിയുകയും വേണ്ട എനിക്കൊരു കോപ്പും കാണുകയും വേണ്ട പക്ഷെ എനിക്കറിയണം…കാരണങ്ങള്‍…ഇതുവരെ സംഭവിച്ച എല്ലാത്തിനും ഉള്ള ഉത്തരങ്ങള്‍ എനിക്ക് കിട്ടിയേ പട്ടു”
വീണ്ടും അധികാര ശബ്ദം ഉയ്ര്‍ന്നുക്കൊണ്ട് അവന്‍ അത് പറഞ്ഞപ്പോള്‍ ആ ബിംഭത്തില്‍ നിന്നും ചെറു ചിരി ഉണര്‍ന്നു…
“മുന്നില്‍ തന്നെ ഉള്ള ഉത്തരങ്ങള്‍ മനസിലാക്കാന്‍ പറ്റാത്ത നിങ്ങളോട് ഞാന്‍ എന്ത് പറഞ്ഞു തരാന്‍ ആണു..ആലോചിച്ചു നോക്കാന്‍ പോലും തയ്യാറാവാതെ എന്നോട് ദേഷ്യം കാണിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്”
“എനിക്കൊന്നും അറിയില്ല….അതുകൊണ്ടാണ് നിന്നോട് ചോദിച്ചത്…എന്‍റെ മുന്നില്‍ എന്ത് ഉത്തരങ്ങള്‍ ആണുള്ളത്…പറ…എനിക്കതറിയണം …അറിഞ്ഞേ തീരു”
വലിയ ശബ്ധത്തില്‍ അവനത് പറഞ്ഞു…ആ കണ്ണാടി കൂട്ടങ്ങള്‍ ചെറുതായൊന്നു അനങ്ങി….അവനിലേക്ക് ആ ശബ്ദങ്ങള്‍ എല്ലാം വീണ്ടും വന്നത്തുന്നത് പോലെ അവനു തോന്നി…അവന്‍ ചുറ്റിലും നോക്കി..
“ശെരി ആക്ഞ്ഞ ആണെങ്കില്‍ ഞാന്‍ പറയാം..അലാതെ എനിക്ക് വേറെ എന്ത് ചെയ്യാനാകും….”
അത് പറഞ്ഞുകൊണ്ട് ആ ബിംഭാത്തിലെ രൂപം പതിയെ അവനു നേരെ തിരിഞ്ഞു…ആ നഗ്ന രൂപം കണ്ടു അവന്‍ ഞെട്ടി വിറച്ചു പിന്നോട്ടാഞ്ഞു…
തുടരും….