അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Posted by

കണ്ണുകള്‍ ഒന്നുകൂടി അടച്ചു തുറന്ന വിനുവിന് മുന്നില്‍ മനോഹരമായ വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ രണ്ടു കാലുകളും അതില്‍ ചിലങ്കകളും കണ്ട അവന്‍ വീണ്ടും ഞെട്ടി… ഭയന്നു വിറച്ചു…ആ കാലുകള്‍ മനോഹരമായ ചുവടുകള്‍ ആ സംഗീതത്തിനൊപ്പം വച്ചു…
ഭയന്നു വിറച്ച വിനു വിയര്‍ത്തു കുളിച്ചു ..ആ അറയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ അവന്‍ പേടിച്ചു നിലവിളിച്ചു….അവന്‍ ആര്‍ത്തു കരഞ്ഞു..വീണ്ടും ചെവി പോത്തികൊണ്ട് അവന്‍ ആ അറയ്ക്കുള്ളില്‍ പാഞ്ഞു നടന്നു…അവന്‍ ഭയത്തിന്റെയും ക്ഷമയുടെയും നെല്ലിപ്പടിക കണ്ടു..
“നിര്‍ത്ത്…നിര്‍ത്താനല്ലേ പറഞ്ഞത്..”
വിനു അലറിക്കൊണ്ട്‌ പറഞ്ഞു..സംഗീതം നിലച്ചു..നൃത്തം ചെയ്ത കാലുകള്‍ എങ്ങോ പോയി മറഞ്ഞു…തെറിച്ചു വീണപ്പോലെ ആ ഒരു ചിലങ്ക അവന്‍റെ കൈയിലേക്ക് വന്നു…
“പറ..ആരാണ് നീ…ഇനിയും വയ്യ എനിക്ക്..ചാകുന്നെങ്കില്‍ ഇവിടെ കിടന്നു ചാകട്ടെ…മടുത്തു എനിക്കിങ്ങനെ പേടിച്ചു ജീവിക്കാന്‍ വയ്യ…പറ…ആരാ നീ….ദൈര്യമുണ്ടെങ്കില്‍ മുന്നോട്ടു വാ..”
ചീറി കൊണ്ട് കയില്‍ ഉള്ള ചിലങ്ക വലിയ ശബ്ധത്തില്‍ തന്റെ കൈയിലും ചുവരിലും അടിച്ചുക്കൊണ്ട് വിനു വലിയ ശബ്ധത്തില്‍ അലറി…അവന്‍റെ ഞെരമ്പുകള്‍ വലിഞ്ഞു മുറുകി…കണ്ണുകള്‍ ചുവന്നു…വിയര്‍ത്തൊലിച്ചു ….വായിലെ വെള്ളം വറ്റി വരണ്ടു..
“ഞാന്‍ പറഞ്ഞില്ലേ എന്‍റെ മുന്നില്‍ വരാന്‍….ചാകാന്‍ ഞാന്‍ തയ്യാറാണ് ….നിനക്ക് ദൈര്യം ഉണ്ടെങ്കില്‍ വാ….വരാന്‍”
അത്രയും വീണ്ടും അലറി കരഞ്ഞു പറഞ്ഞുകൊണ്ട് ശക്തമായി വിനു അവന്‍റെ കൈയിലെ ചിലങ്ക ചുവരിലെക്കെറിഞ്ഞു…അത് വലിയ് ശബ്ധത്തില്‍ ചുമരില്‍ ചെന്നിടിച്ചു …അതിലെ ചിലങ്ക മുത്തുകള്‍ പല ഭാഗങ്ങളിലായി തെറിച്ചു വീണു…അതിലൊന്ന് ചെന്ന് ആ അറയുടെ മദ്ധ്യത്തിലെ പീടത്തില്‍ വച്ച കുടത്തില്‍ ചെന്നു പതിച്ചു..
ആ കുടത്തിന്‍റെ ഒരു വശം പൊട്ടി…വിനു നോക്കി നില്‍ക്കെ ആ കുടതിനുള്ളില്‍ നിന്നും പുക പുറത്തേക്കൊഴുകി…ആ അറയാകെ പുക കൊണ്ട് മൂടി…വിനു ചുമച്ചു..കണ്ണുകളില്‍ പുക നിറഞ്ഞു കണ്ണു നീറി കണ്ണീരു വന്നു…അല്‍പ്പ സമയത്തിന് ശേഷം പുക എല്ലാം പോയ്മറഞ്ഞു…
വിനുവിന് വിശ്വസിക്കാന്‍ പറ്റിയില്ല… ആ അറയാകെ ആയിരക്കണക്കിന് കണ്ണാടികള്‍ ….എല്ലാ കണ്ണാടിയിലും വിനു തന്നെ കണ്ടു….വിളക്കിന്‍റെ പ്രകാശം …വിനു അത്ഭുതത്തോടെ ചുറ്റിലും നോക്കി..എങ്ങും തന്‍റെ പ്രേതിഭിഭങ്ങള്‍ മാത്രം…പക്ഷെ അവനെ ഞെട്ടിച്ചത് അവന്‍റെ വേഷമായിരുന്നു ..
ഒരു രാജവിന്റെതിനു സമാനമായ വേഷം…അവന്‍ ആ കണ്ണാടിയില്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി..പിന്നെ അവന്‍റെ ദേഹത്തേക്കും…രാജാവിന്‍റെ വേഷം….മാറത്തും കൈകളിലും വിലപിടിപ്പുള്ള ആഭരണങ്ങള്‍….കാലില്‍ രാജാവിന്‍റെ സമാനമായ പാദരക്ഷകള്‍…
കണ്ണുകളില്‍ ഇതുവരെ കാണാത്ത തിളക്കം…അവന്‍ വീണ്ടും അവന്‍റെ ശരീരത്തിലേക്ക് നോക്കി…ഇത് ഇതെങ്ങനെ….എന്താണ് ഇങ്ങനെ….അവന്‍ ചുറ്റിലും നോക്കി ഏതു കണ്ണാടിയില്‍ നോക്കിയാലും തന്‍റെ ബിഭം മാത്രം…

Leave a Reply

Your email address will not be published. Required fields are marked *