ആ വിളക്കിന്‍റെ ഉള്ളില്‍ …ദൈവമേ..വിനു ഞെട്ടി തരിച്ചുപ്പോയി…ആ തിരി കത്തി നില്‍ക്കുന്നത് ചോരയിലാണ് ചുടു ചോരയില്‍…അവന്‍ ആ വിളക്കിന്‍റെ അടുത്തേക്ക് ചെന്ന്…നാല് വിളക്കുകളും രക്തം കൊണ്ടാണ് കത്തുന്നത്..അതില്‍ ഉണ്ടായിരുന്ന എണ്ണ എവിടെ…
പെട്ടന്ന് വിനുവിനെ പേടിപ്പിച്ചു കൊണ്ട് പറന്നുപ്പോയ ആ വവ്വാലിന്റെ ശബ്ധത്തില്‍ വിനു പേടിച്ചു അപ്പുറത്തേക്ക് വീണു…എണീക്കാന്‍ ശ്രമിച്ച അവന്‍റെ ചെവിക്കുളിലേക്ക് വലിയ്ട ശബ്ധത്തില്‍ അവന്‍ കേള്‍ക്കാറുള്ള കുതിര കുളമ്പടികള്‍ വന്നു…പക്ഷെ ആ ശബ്ദത്തിന്റെ കാഠിന്യം പക്ഷെ വിനുവിന് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആയിരുന്നു…
അവന്‍ ചെവികള്‍ കൈകള്‍ കൊണ്ട് പൊതി പിടിച്ചുക്കൊണ്ടു കുനിഞ്ഞിരുന്നു…കുതിരകുളമ്പടികള്‍…ഒഴിഞ്ഞു മാറുന്ന വാളുകള്‍…ഉറുമിയുടെ കറങ്ങിയുതിരുന്ന ശബ്ദം…ആളുകളുടെ കരച്ചില്‍…ശബ്ദം കൂടി കൂടി വന്നു …വിനുവിന്‍റെ ചെവി പൊട്ടുമെന്ന് അവ്സ്തയിലെക്കെത്തി…
അവന്‍ വലിയ ശബ്ധത്തില്‍ അലറി വിളിച്ചു…മുട്ടില്‍ ഇരുന്നുക്കൊണ്ട് ചെവി പൊത്തി വിനു വീണ്ടും വീണ്ടും അലറിവിളിച്ചു…ആ അറയ്ക്കുള്ളില്‍ അവന്‍റെ ശബ്ദം മാറ്റൊലി കൊണ്ട്…ഭയവും ശബ്ദവും വിനു നിലത്തിരുന്നുപ്പോയി….കണ്ണുകള്‍ ഒന്ന് പതിയെ തുറന്ന അവന്‍റെ അടുത്തേക്ക് വെള്ളത്തില്‍ തെന്നി തെറിച്ചു വരുന്നതുപ്പോലെ അവന്‍റെ അരികിലേക്ക് ഒരു സ്വര്‍ണ ചിലങ്ക ഒഴുകി വന്നു…
ഇവിടെ എപ്പോളാണ് വെള്ളം വന്നത്,,അവന്‍ ഒരു നിമിഷം പതിയെ ചെവിയില്‍ നിന്നും കൈകള്‍ മാറ്റി….വെള്ളത്തില്‍ കുമിളകള്‍ ചെറുതായി പൊട്ടിപോകുന്ന ശബ്ദങ്ങള്‍ മാത്രമേ ഉള്ളു…മറ്റെല്ലാ ശബ്ദങ്ങളും നിന്നിരിക്കുന്നു..വീണ്ടും ഒരു നിമഷം ശങ്കിച്ചുക്കൊണ്ടാണ് വിനു കൈ ചെവിയില്‍ നിന്നും പൂര്‍ണമായി മാറ്റിയത് ..അവന്‍ ഒന്നുകൂടി ചുറ്റും നോക്കി..അടുത്തെല്ലാം വെള്ളമാണ്…ഒരുപടില്ലെങ്കിലും ….വിനു ആ ചിലങ്കയില്‍ തന്നെ ഒരു നിമിഷം നോക്കി…
ഒന്നുകൂടി സൂക്ഷിച്ചു നോക്കി അവനതു കയില്‍ എടുത്തു…അത് തിരിച്ചും മറിച്ചും നോക്കി…ഒന്ന് കുലുക്കിയപ്പോള്‍ ശബ്ദം ..ചിലങ്കയുടെ ശബ്ദം ആ അറയില്‍ അലയടിച്ചു…ഈ ചിലങ്കയുടെ ശബ്ദം ആകുമോ നേരത്തെ കേട്ടത്…ഇത് എന്‍റെ മുന്നിലേക്ക് ആരാകും കൊണ്ടിട്ടത്….വിനു പതിയെ എണീറ്റു…ചിലങ്ക അവന്‍ കൈയില്‍ ശ്രദ്ധാപൂര്‍വ്വം പിടിച്ചു…ചുറ്റും ഒന്ന് കണ്ണോടിച്ചു..
കൈയില്‍ നിന്നും അവന്‍ അനക്കുകപ്പോലും ചെയ്യാതെ ആ ചിലങ്ക ശബ്ദിച്ചു…വിനു അതിലേക്കു നോക്കി ..ഞാന്‍ അനക്കിയില്ലോ…വീണ്ടും ചിലങ്ക അവന്‍റെ കയില്‍ കിടന്നു ശബ്ദിച്ചു…അവന്‍ പേടിച്ചു ചിലങ്ക നിലത്തിട്ടു…അത് ശബ്ധിച്ചുക്കൊണ്ട് നിലത്തേക്ക് വീണു..വിനു പിന്നിലേക്ക് മാറി നിന്നു…അവിടേക്ക് മറ്റൊരു ചിലങ്ക കൂടി ആ കെട്ടികിടന്ന വെള്ളത്തിലൂടെ ഒഴുകിയെത്തി…
ഒരു നിമഷം തളംകെട്ടികിടന്ന നിശബ്ധത…വിനു ആ ചിലങ്കകളില്‍ നിന്നും കണ്ണെടുക്കാതെ നോക്കി..പെട്ടന്ന് ആ ചിലങ്കകള്‍ വായുവില്‍ അല്‍പ്പം പൊങ്ങി കാലില്‍ കേട്ടുന്നപ്പോലെ വൃത്താകൃതിയില്‍ ആയി കാണപ്പെട്ടു…വീണ്ടും സംഗീത നാദങ്ങള്‍ കേട്ടു….വിനു ഭയന്നു..അവനെ വേണ്ടും ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി നൃത്ത ചുവടുകള്‍ വയ്ക്കുന്ന കാലില്‍ അണിയിച്ചപ്പോലെ ആ ചിലങ്കകള്‍ ഇളകിയടുവാന്‍ തുടങ്ങി അതിന്‍റെ ശബ്ദം ആ അറയില്‍ അലയടിച്ചു…