മനസില്‍ സ്വയം ശപിച്ചുക്കൊണ്ട് വിനു ആ അറയ്ക്കുള്ളില്‍ ഒന്ന് നടന്നു വീക്ഷിച്ചു..ഇല്ല ഇവിടെ പേടിക്കതക്കവണ്ണം ഒന്നുമില്ല….പിന്നെ എന്തിനാരിക്കും ഇവിടെ ഞാന്‍ എത്തിപ്പെട്ടത്….ദൈവമേ…ഈ ഒരു കുടം മാത്രമാണ് ഇവിടെ ഉള്ളത്…
ഓരോന്നാലോചിച്ച് നിന്ന വിനുവിന്റെ കാതില്‍ ഒരു ശബ്ദം വന്നെത്തി..അതെ അതൊരു ചിലങ്കയുടെ ശബ്ദമാണ്..ഇനി സിനിമയില്‍ കാണുന്നപ്പോലെപ്രേതത്തിന്റെ പാദസ്വരം ആണോ…വിനു ഭയന്നുകൊണ്ട് ഒന്നുകൂടി കാതോര്‍ത്തു…അല്ല…വെറുമൊരു പാദസ്വരം അല്ല…അതൊരു ചിലങ്കയുടെ ശബ്ദമാണ്..നൃത്തമാടുന്ന നടനത്തിന്റെ ചിലങ്ക..പക്ഷെ ആരെയും കാണുന്നുമില്ല…
താന്‍ തള്ളി തുറന്ന ആ വലിയ വാതില്‍ വീണ്ടും അടഞ്ഞിരിക്കുന്നു..ഇതിനുള്ളില്‍ താന്‍ മാത്രമേ ഉള്ളു….ഒരു സംഗീത ഉപകരണത്തിന്റെ ശബ്ദം കേള്‍ക്കുന്നു…ഇടക്ക അല്ല മൃദംഗം തബലയുമുണ്ട്…വീണ….പുലങ്കുഴല്…ഇനി പുറത്തെവിടെയെങ്കിലും നൃത്തം നടക്കുന്നുണ്ടോ…അവിടെ നിന്നാകുമോ ശബ്ദം..
അതെ നൃത്തം തന്നെയാണ് …അവനു പെട്ടന്ന് മണിച്ചിത്രത്താഴ് സിനിമ ആണു ഓര്‍മവന്നത്…ദൈവമേ നാഗവല്ലി വല്ലതും ആണോ…അവന് ചുമരിനോട് ചേര്‍ന്ന് നിന്നുക്കൊണ്ട് അതിനെ ശ്രദ്ധിച്ചു…ആരൊക്കെയോ ചിരിക്കുന്നുണ്ട്…അടക്കി പിടിച്ചുള്ള സംസാരങ്ങളും കേള്‍ക്കാം….അവന് വീണ്ടും ചുമരില്‍ ചെവി ചേര്‍ത്ത് വച്ചു…
ആരൊക്കെയോ അടക്കി പിടിച്ചു നൃത്തത്തെ കുറിച്ച് പറയുകയാണ് അല്ല നൃത്തം ചെയുന്ന ആളിന്റെ ശരീരത്തെ കുറിച്ചാണ് പറയുന്നത്…എന്താണവര്‍ പറയുന്നത്…ശെരിക്കും കേള്‍ക്കാന്‍ പറ്റുന്നില്ല…പക്ഷെ ഒന്നുര്പ്പാണു പറയുന്നവര്‍ നൃത്തം ചെയുന്ന ആളിന്റെ ശരീരത്തെ കുറിച്ചാണ് പറയുന്നത്..
അവനു കഴിയുന്നപ്പോലെ വിനു ചെവി കൂര്പ്പിച്ചുക്കൊണ്ട് ചുമരില്‍ ചേര്‍ത്ത് വച്ചു….ഇല്ല..വ്യക്തമാകുന്നില്ല….അറ്ക്കുള്ളില് വല്ലാത്ത ചൂടാണ്..അടഞ്ഞു കിടക്കുന്ന ഇതിനുള്ളില്‍ ഇനി എത്ര സമയം നില്‍ക്കേണ്ടി വരും അറിയില്ല…വിനുവില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ ഇറ്റിറ്റു വീണുക്കൊണ്ടിരുന്നു…
അവന് വീണ്ടും ചെവി ചേര്‍ത്ത് വച്ചുക്കൊണ്ട് കേള്‍ക്കാന്‍ ശ്രമിക്കുകയാണ്….ഒരു സ്ത്രീയുടെ കരച്ചിലല്ലേ ഇപ്പോള്‍ കേള്‍ക്കുന്നത് അത്,,,അത് തന്നെ…വിനു കാലുകള്‍ ചുവരില്‍ പൊക്കി വച്ചുകൊണ്ട് വേണ്ടും ചേര്‍ന്ന് നിന്നു…കരയുകയാണ് ഒരു സ്ത്രീ..മറ്റുള്ളവര്‍ പൊട്ടി ചിരിക്കുന്നു..
എന്തായിരിക്കും മറുവശത്ത് നടക്കുന്നുണ്ടാകാ…അവന് വന്ന വാതില്‍ ഒന്ന് തള്ളി തുറക്കാന്‍ ശ്രമിച്ചു പക്ഷെ നടന്നില്ല…തന് നിന്നടതെക്ക് വീണ്ടും വന്നപ്പോളാണ് വിനു അത് ശ്രദ്ധിച്ചത് ..തന്റെ വിയര്‍പ്പു തുള്ളികള്‍ വീണു കിടന്നിടം മുഴുവന്‍ ഇപ്പോള്‍ രക്ത കറകളാണ് …
അവന് ദേഹം മുഴുവന്‍ പരതി….നേരത്തെ വീണപ്പോള്‍ സംഭവിച്ച മുറിവുകള്‍ എല്ലാം തന്നെ എവിടെപ്പോയി…അതില്‍ നിന്നുള്ള ര്ക്ത്മാകും എന്നാണ് വിചാരിച്ചത്..പക്ഷെ ഇപ്പോള്‍ മുറിവുകളെ ഇല്ല…എന്താണ് ഇത്..
വീണ്ടും ഭയം…വിനു നാലുപാടു കണ്ണുകള്‍ കൊണ്ട് പാളി നോക്കി…കത്തി നില്ക്കുന്ന വിളക്കില്‍ ചെറുതായി ഒരു അനക്കം..ഒരു ചെറു കാറ്റിന്റെ നിഴല്‍ പോലും ഇല്ലാത്ത ഈ അറയില്‍ ഇപ്പോള്‍ മാത്രം എന്താണ് ആ വിളക്കിന്റെ പ്രകാശം അനങ്ങുന്നത് ….വിനു അതിലേക്കു തന്നെ സൂക്ഷമതയോടെ നോക്കി….