ഒന്നുകൂടി പിറകിലേക്ക് നീങ്ങിയ അവന്‍ ആ ഭിത്തിയില്‍ ഇടിച്ചപ്പോള്‍ ചെറുതായി ആ ഭിത്തി ഒന്നനങ്ങി ..വിനു തിരിഞ്ഞു ആ ഭിത്തിയില്‍ കൈക്കൊണ്ടു ഒന്ന് പതിയെ അടിച്ചു നോക്കി..ഇത് പൊള്ളയായ ഭിത്തിയാണല്ലോ..അവന്‍ അതൊന്നു പതിയെ തള്ളി..ഇല്ല അനങ്ങുന്നുണ്ട് പക്ഷെ ,,വിനു വീണ്ടും അത് ആഞ്ഞൊന്നു തള്ളി…കാലപഴക്കത്തിന്റെ കാഠിന്യം അറിയിച്ചുക്കൊണ്ട് വലിയ ശബ്ദത്തോടെ ആ ഭിത്തി ഒരു വാതിലായി രണ്ടായി തുറന്നു…
അതിനുള്ളില്‍ നിന്നും നിറയെ വവാലുകള്‍ ഓടിയകന്നു…വിനു ഒരുഭാഗതെക്ക് മാറി നിന്നു…എല്ലാ വവ്വലുകളും പോയതിനു ശേഷം വിനു തുറന്നു വന്ന ആ വാതിലിനു മുന്നിലെത്തി…ധാരാളം മാറാലകള്‍ ഉള്ളതെല്ലാം അവന്‍ കൈകള്‍ കൊണ്ട് വൃത്തിയാക്കി വീണ്ടും ആ വാതില്‍ ഇച്ചിരി കൂടി തുറന്നു…വീണ്ടും കലാപഴക്കത്തിന്റെ ശബ്ദം ബാക്കിയാക്കി ആ വാതില്‍ മുഴുവനായു തുറന്നു..മുന്നില്‍ ഇരുട്ട് മാത്രമാണ്..അവന്‍ പുറത്തു കത്തി നില്‍ക്കുന്ന ഒരു വിളക്കു കൈയില്‍ എടുത്തു….
അതിന്‍റെ പ്രകാശത്തില്‍ അവന്‍ ആ തുറന്നു കിടക്കുന്ന വാതിലിന്‍റെ അകത്തേക്ക് നടന്നു..അവന്‍ ആ വാതില്‍ കടന്നു അകത്തു കയറിയത് എവിടെ നിന്നോ മന്ത്രോച്ചാരണങ്ങള്‍ പോലെ എന്തൊക്കെയോ വിനുവിന്‍റെ കാതുകളിലേക്ക് ഒഴുകിയെത്തി..
“ഓ..സ്പുര സ്പുര..ചാമുണ്ട്വേസ്വരി…ഗോര പ്ര്നവാധക….സ്പുക സോദര..”
മന്ത്രങ്ങള്‍ നീണ്ടുകൊണ്ടയിരുന്നു…ഒരു ബാക്ക്ഗ്രൌണ്ട് മ്യുസിക്ക് പോലെ വിനുവിന്‍റെ കാതില്‍ അത മുഴങ്ങി കേട്ടുക്കൊണ്ടിരുന്നു..അവന്‍ ഇല്ലാത്ത ദൈര്യം സംഭരിച്ചു അകത്തേക്ക് കയറി..വെളിച്ചം ആ മുറിക്കുളില്‍ പതിയെ പരന്നു നിറയാന്‍ തുടങ്ങി…കൈയിലെ വെളിച്ചത്തിന്‍റെ നിഴലില്‍ അവന്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു ചുറ്റും നോക്കി..
അത്യാവശ്യം വലിയൊരു അറ തന്നെ ആണു അത്…അതിന്‍റെ ഒത്ത മദ്ധ്യത്തിലായി എന്തോ ഉണ്ടല്ലോ…ഉവ് ..ഉണ്ട്…വിനു അതിനടുത്തേക്ക് നടന്നു…അവന്‍റെ ശ്വാസത്തിന്‍റെ ശബ്ദം മാത്രമാണ് അവിടം ഉണ്ടായിരുന്നത്…ഒരു തുള്ളി കാറ്റുപ്പോലും കടന്നു ചെല്ലാത്ത ഒരു അറ …അതാണ് അവിടം എന്നതും വിനുവിന് മനസിലായി..
മദ്ധ്യത്തിലായി ചെറുവലിപ്പത്തില്‍ ഉള്ള ഒരു പീടമുണ്ടായിരുന്നു അതില്‍ നാല് വിളക്കുകളും അതിനു നടുക്കായി ഒരു ചുവന്ന കുടവും അത് ചുവന്ന പട്ടു കൊണ്ട് മൂടപ്പെട്ടതായും വിനു കണ്ടു…
അവന്‍ ആ നാല് വിളക്കുകളും കത്തിച്ചു..അവിടമാകെ പ്രകാശം പരന്നു..അവന്‍ ചുറ്റും നോക്കി…ചരിഞ്ഞ രൂപത്തിലുള്ള ഒരു അറയാനത്…ഇവിടെ ഇനി എന്താണോ ആവോ…ഈ കുടം തുറക്കണോ..വേണ്ട..ഇനിയും അബദ്ധങ്ങള്‍ വേണ്ട…ഇങ്ങോട്ടേക്കു ഇറങ്ങി പുറപ്പെട്ടത് തന്നെ വലിയൊരു മണ്ടത്തരമാണ്…