അവനു പിന്നിലായി അപ്പോളും ആരോ ഉണ്ടെന്നതില്‍ അവനു തര്‍ക്കമില്ല്ങ്കിലും ഒരു തവണ പോലും പിറകിലേക്ക് തിരിഞ്ഞു നോക്കാന്‍ അവന്‍ മുതിര്‍ന്നില്ല,..ഓടിയോടി അവന്സാനം അവന്‍ ആ കെട്ടിടത്തിന്‍റെ അവിടെ തന്നെ വന്നു നിന്നു….ദൈവമേ വഴി തെറ്റിയില്ല…ഏതോ ഉള്‍ക്കാട്ടിലെക്കാണു ഓടി കയറിയത് എന്ന് കരുതിയ വിനുവിന് അല്‍പ്പം ആശ്വാസമായി….
വേഗം ഹോസ്റ്റല്‍ വച്ച് പിടിക്കണം..പക്ഷെ അറയില്‍ കയറാന്‍ അല്ലെ പറഞ്ഞത്…വിനുവിന്‍റെ മനസു അവനോടു മന്ത്രിച്ചു..പിന്നെ..ജീവന്‍ തിരിച്ചു കിട്ടിയതെ എന്തോ പുണ്യം കൊണ്ടാണ് ഇനി ഇതിനകത്ത് കയറിയിട്ട് ചകാനാ..വിനു അവനോടു തന്നെ ചോദിച്ചു…ഇനി ഇവിടെ പഠിക്കണ്ട..ഇവിടെ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ട്…മതി…നാട്ടിലേക്ക് തിരിച്ചു പോകാം..വിനുവിന്‍റെ കൈകള്‍ അല്‍പ്പം മുന്‍പേ നടന്നത് ഓര്‍ത്തപ്പോള്‍ വിറച്ചു…
അവന്‍ വേഗത്തില്‍ ഹോസ്റ്റെലിലേക്ക് നടക്കാന്‍ ഭാവിക്കവേ അവന്‍റെ മുന്നിലേക്ക് എവിടെ നിന്നോ ഒരു പട്ടി വന്നു നിന്നു…അതിന്റെ കണ്ണുകള്‍ ചുവന്നു കണ്ടു…വിനുവിന് വീണ്ടും വിറക്കാന്‍ തുടങ്ങി…അവന്‍ പതിയെ മുന്നോട്ടു നടക്കാന്‍ നിന്നപ്പോള്‍ ആ കറുത്ത പട്ടി കുരച്ചു കൊണ്ട് മുന്നോട്ടു ചാടി…
രക്ഷപ്പെടാന്‍ സൈടിലേക്കു മാറിയ വിനു പക്ഷെ ആഞ്ഞു ചാരിയത് ആ തെക്കേ അറ്റത്തെ അറയുടെ വാതിലില്‍ ആയിരുന്നു അത് താനേ തുറന്നുകൊണ്ട് വിനു അതിനകത്തേക്ക് വീണു..
അവന്‍ എണീറ്റ് പുറത്തു കിടക്കും മുന്നേ ആ വാതില്‍ തന്നെ അടഞ്ഞു സാക്ഷ വീണു..പുറത്തു നിന്നും ആരോ പൂട്ടിയതുപ്പോലെ അതിലെ താക്കോല ധാരത്തില്‍ കാണാന്‍ പറ്റി…വിനു വിയര്‍ത്തു കുളിച്ചു…തന്‍റെ സമയം കഴിഞ്ഞു എന്നതു അവനു ഉറപ്പായി…
കുറ്റാകുട്ടിരുട്ടില്‍ വിനു മുന്നോട്ടു നടന്നപ്പോള്‍ എവിടെയൊക്കെയോ തട്ടി വീണു..ഇന്ന് രാവിലെ വന്നപ്പോള്‍ കണ്ട കിളി വാതില്‍ ആണു അവന്‍ അന്വേഷിക്കുന്നത് …ചുമരില്‍ തപ്പി തപ്പി നേരത്തെ കണ്ട അടയാളങ്ങള്‍ വച്ചുക്കൊണ്ട് അവന്‍ അല്‍പ്പം മുന്നോട്ടു നടന്നപ്പോള്‍ കിളി വാതില്‍ കിട്ടിയില്ല പക്ഷെ കൈയില്‍ മറ്റെന്തോ തടഞ്ഞു..
അവന്‍ അതെടുത്തു നോക്കി…അതെ അതൊരു തീപ്പെട്ടിയാണ്…അവന്‍ കുലുക്കി നോക്കി ഉണ്ട് കൊള്ളികള്‍ ഉണ്ട്…ഒരെണ്ണം എടുത്തു വിനു തീപ്പെട്ടി ഉരച്ചു…വലിയ ശബ്ദത്തോടെ ആ തീ കൊള്ളി കത്തിയെരിയാന്‍ തുടങ്ങി…അതിന്റെ ചെറു പ്രകാശം അവിടമാകെ നിറഞ്ഞു…
അതിന്‍റെ ചെറു വെളിച്ചത്തില്‍ വിനു നോക്കി…അതാ അവനു അടുത്തായി ഒരു തൂക്കു വിളക്ക്..ഞാന്‍ രാവിലെ വന്നപ്പോള്‍ അങ്ങനെ ഒരു വിളക്കു ..ഇല്ല….ഉണ്ടായിരുന്നില്ല.പക്ഷെ..ഇപ്പോള്‍ ഇതെങ്ങനെ..പിന്നെ അല്ലങ്കില്‍ ഇപ്പോള്‍ നടന്ന കാര്യങ്ങള്‍ എല്ലാം നിനക്ക് നേരത്തെ അറിയാവുന്നത് അല്ലെ..വേഗം ആ വിളക്കു കത്തിക്കാന്‍ നോക്കെടാ…അവന്‍റെ മനസു വീണ്ടും അവനോടു മന്ത്രിച്ചു…അത് ശെരിയാ…പെട്ടന്ന് തന്നെ വിനു ആ വിളക്കിലെ ആദ്യ തിരി തെളിയിച്ചു…അതിന്‍റെ പ്രകാശ വെട്ടത്തില്‍ വിനു ആ അറയാകെ ഒന്ന് സൂക്ഷിച്ചു നോക്കി…അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരായിരം വിളക്കുകള്‍ ആ അറയ്ക്കുള്ളില്‍ അങ്ങിങ്ങായി തെളിഞ്ഞു…
അവന്‍ പേടിച്ചു പിറകിലേക്ക് മാറി…എന്താണിത്…ദൈവമേ…അവന്‍റെ ഉള്ളില്‍ ഭയം എന്നാ വികാരം മാത്രമാണുള്ളത്…അവന്‍ ഒന്നുകൂടി ചുറ്റും നോക്കി..ആ വിളക്കുകളും അവയുടെ പ്രകാശവും അല്ലാതെ ആ അറയ്ക്കുള്ളില്‍ ഒന്നും തന്നെ ഇല്ലാ…രാവിലെ വന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു ബെഞ്ചും അവിടെ ഇല്ല…