അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Posted by

ആ കാറ്റില്‍ കുളത്തിലേക്ക്‌ വീണു പോകാതിരിക്കാന്‍ അവന്‍ ആ തൂണില്‍ ശക്തമായി തന്നെ പിടിച്ചു…വീണ്ടും മിന്നി മാഞ്ഞ മിന്നല്‍ പിനര്‍പ്പിന്റെ വെള്ളി വെളിച്ചത്തില്‍ തനിക്കു മുന്നില്‍ കണ്ട ആ രൂപം വിനുവിനെ നന്നേ പേടിപ്പിച്ചു…കണ്ണില്‍ നിന്നും രക്തം ഇറ്റിറ്റു വീഴുന്ന ആ രൂപം അവന്‍റെ സകല ദൈര്യത്തെയും തൂത്തെറിഞ്ഞു…ആ കുളത്തിനരികില്‍ അവന്‍ പേടിച്ചു കരയാന്‍ തുടങ്ങി…കൊച്ചുക്കുട്ടികളെ പോലെ വിനു ആര്‍ത്തു കരഞ്ഞു…അറിയാവുന്ന ദൈവങ്ങളെ എല്ലാം അവന്‍ വിളിച്ചു…വീണ്ടും വലിയൊരു ഇടിയോടൊപ്പം അതിശക്തമായ മിന്നല്‍ കൂടി വന്നു..ഞെട്ടിവിറച്ച വിനുവിന് മുന്നിലേക്ക്‌ തന്നെക്കാള്‍ ഉയരത്തില്‍ ഉയര്‍ന്നു വന്ന ആ വെള്ളത്തെ അവന്‍ ഒരു നിമിഷം നോക്കി..
കാറ്റ് ഒന്നുകൂടി ആഞ്ഞു വീശിയപ്പോള്‍ ആ ഉയര്‍ന്നു പൊങ്ങിയ ഓളങ്ങളില്‍ അകപ്പെട്ടുപ്പോയ വിനു ഒന്ന് സമ്മര്‍ ഷോട്ടടിച്ചു….ആ വെള്ളത്തിന്‍റെ ശക്തി കൂടി വന്നപ്പോള്‍ അതില്‍ കറങ്ങി വിനു മുകളിലോട്ടു പൊങ്ങി….ആകാശത്തോളം പൊങ്ങിയ വിനു താഴേക്കു ശക്തമായി വീണു…താന്‍ മരിച്ചു പോയി എന്നാണു വിനു വിചാരിച്ചത് കണ്ണുകള്‍ തുറക്കും വരെ..
കണ്ണുകള്‍ തുറന്നുക്കൊണ്ട് അവന്‍ ചുറ്റും നോക്കി…താന്‍ നേരത്തെ നിന്ന ആ ഇടതൂര്‍ന്ന കാട്ടിലാണ് അവനിപ്പോള്‍…ദൈവമേ എന്തിനിങ്ങനെ ഉള്ള പരീക്ഷങ്ങള്‍…വിനു വിതുമ്പി കരഞ്ഞു,,,വേദനകള്‍ കൊണ്ട് അവന്‍റെ ശരീരം പുകഞ്ഞു…അവന്‍റെ നെറ്റിയില്‍ നിന്നും ചോര ചെറുതായി വാര്‍ന്നോലിച്ചു…എങ്കിലും അവന്‍റെ മനസില്‍ ചെറുതായി അല്‍പ്പം മുന്‍പ് കണ്ട ആ നഗ്ന രൂപം വീണ്ടും ചേക്കേറി..
ആരായിരിക്കും അവര്‍…എന്നെ കണ്ടു കാണോ..പക്ഷെ അപ്പോളേക്കും വീണ്ടും കാറ്റടിച്ചു..നായിക്കള്‍ ഓരിയിട്ടു…അവനു ചുറ്റും എന്തൊക്കെയോ കോലാഹലങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി,,,,മൃഗങ്ങളുടെ അലര്‍ച്ചകള്‍ കേട്ടു…വിനു കിടന്നിടത്ത് നിന്നും പതിയെ ഒരു മരത്തിനെ ചാരി ഇരുന്നു…വീണ്ടും പരീക്ഷണങ്ങള്‍…
അവനു നേര്‍ക്ക്‌ എന്തൊക്കെയോ പാഞ്ഞു വരുന്നതുപ്പോലെ അവനു തോന്നി…അവന്‍ കണ്ണുകള്‍ മുറുകെയടച്ച്…ഇല്ല തനിക്കു മുന്നില്‍ എന്തോ ഉണ്ട് അവന്‍ ഉറപ്പിച്ചു പതിയെ കണ്ണുകള്‍ തുറന്നു…തന്നെ മുകളിലേക്ക് തള്ളിവിട്ട പോലുള്ള വലിയെ വെള്ളക്കെട്ട് അവനു മുന്നില്‍ രൂപാന്തരം കൊണ്ടിരിക്കുന്നു ….അവന്‍ ചാടി എണീറ്റു….ആ വെള്ളത്തിന്‌ ഒരു മനുഷ്യന്‍റെ ആകൃതി ഉണ്ട്..പെട്ടന്ന് അതില്‍ നിന്നും ശബ്ദങ്ങള്‍ ഉണ്ടായി..
“പോ….ഇനിയും കാമകേളികള്‍ കണ്ടു നില്‍ക്കാതെ അറയിലേക്ക് പോ..”
ആക്രോശത്തോടെ ഉള്ള ആ ശബ്ദം..വിനുവിനെ ഭയപ്പെടുത്തി,,അവന്‍ വിറച്ചുക്കൊണ്ട് നിന്നു…നായിക്കള്‍ വീണ്ടും ഓരിയിട്ടു…
“പോകാനല്ലേ പറഞ്ഞത്…വീണ്ടും പെണ്ണിന്‍റെ കാമത്തിന് അടിമപ്പെട്ടു ജീവിക്കാതെ പോയി നിന്‍റെ കര്‍ത്തവ്യങ്ങള്‍ ചെയ്യു…പോകാന്‍”
അത്രയും പറഞ്ഞു അവനു നേരെ ചാടി വീഴുന്ന ഒരു മൃഗത്തിനെപ്പോലെ ആ വെള്ളകെട്ടു അവനു നേരെ വന്നു..അതില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ എന്നോണം വിനു എങ്ങോട്ടെന്നറിയാതെ ഓടി…ആ ദിക്കറിയാത്ത കാട്ടിലൂടെ വിനു മരണ വേഗത്തില്‍ ഓടി…പലപ്പോളും വേരിലും മറ്റും തട്ടി അവന്‍ കറങ്ങി വീണു…നെറ്റിയിലും കൈകളിലും മുറിവുകള്‍ ഉണ്ടായി…പക്ഷെ അത് കാര്യമാക്കാതെ കിട്ടിയ ജീവനും കയില്‍ പിടിച്ചു അവന്‍ ശരവേഗത്തില്‍ പാഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *