” ഓഹ് അതിനു തീറ്റി അല്ലാരുന്നോ ആരെ നോക്കാനാ…..”
അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു…
“അഹ് തന്നെടെ ഇത് കിട്ടായാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്റെ സാറെ…….”
അവൾ പിന്നെയും പതുക്കെ ചിരിച്ചു…..
പൊതുവെ ഗേൾസിനെ അടിമുടി നോക്കാറുള്ള ഞാൻ അവളുട ആ പതിഞ്ഞ ചിരിക്കു മുന്നിൽ സ്വയം മറന്നു അവളുടെ മുഖത്തേക്കു തന്നെ നോക്കി ഇരുന്നു പോയി….. ആ ചിരിക്കു മുന്നിൽ ഞാൻ എന്തോ അടിമ ആയ പോലെ……
” നീ എന്തിനാ ഇങ്ങനെ നോക്കുന്നെ”
“കണ്ണുണ്ടായിട്ടടി…..”
അല്ല കാണാൻ ഒക്കെ കൊള്ളാല്ലോ ലൈൻ ഒന്നും ഇല്ലേ നിനക്കു……”
ഞാൻ ചോദിച്ചു
” ഏയ് ഇതുവരെ ഒന്നും വലിച്ചില്ല “
ഫ്ലാഷ് ബാക്ക് ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത് എന്റെ പില്ലോ എടുത്തവൾ തലയ്ക്കു ആഞ്ഞു ഒന്ന് തന്നപ്പോൾ ആണ്……..
എനിക് ചിരി വന്നു അതുകണ്ടിട്ടാണോ എന്തോ അവൾ എന്നെ തലങ്ങും വിലങ്ങും പില്ലോ ഇട്ടു തല്ലാൻ തുടങ്ങി……..
“എടി ഒന്നടങ്ങടി ഭദ്രകാളി എനിക്ക് വേദനികുന്നു”
അടിക്കുന്നതിന്റെ ഇടയിലും അവൾ
നിനക്കു ഞാൻ പോണം അല്ലെ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നു….
ഒരു വിധത്തിൽ അവളെ ഞാൻ വലിച്ചു എന്റെ ദേഹത്തേക്ക് ഇട്ടു….