ചേട്ടന്റെ വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ ഊരി കളഞ്ഞപ്പോൾ തന്നെ എനിക്ക് ഭാരം ഒഴിഞ്ഞ പോലെ തോന്നി…
ഇതിനിടയിൽ അച്ചു അവളുടെ വീട്ടിലേക്കു പോയിരുന്നു……
വൈകിട് വരും എന്നൊന്നും അവൾ പറഞ്ഞിരുന്നില്ല…….
റിസപ്ഷനു ഞാൻ എന്റെ തനി സ്വരൂപം തന്നെ കാട്ടി കേട്ടോ…….
ജീൻസും ഷർട്ടും തന്നെ ധരിച്ചു……
5 മണിക് തന്നെ റിസപ്ഷൻ തുടങ്ങി…….
ഞാൻ കസിൻസിന്റെ കൂട്ടത്തിൽ തന്നെ ചുറ്റി പറ്റി നടന്നു……
അനു ഇല്ലാത്തതിൽ ആണോ എന്തോ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു…..
ആ സങ്കടം തീർക്കാൻ ഞാൻ കണ്ടെത്തിയ പോംവഴി ഐസ്ക്രീം ആയിരുന്നു……
ഞാൻ പോയി രണ്ടു സ്കൂപ് ഐസ്ക്രീം ചോദിചു മേടിച്ചു…..
അതും വാങ്ങി ഒരു മൂലയ്ക് പോയി ഇരുന്നു തിന്നാൻ തുടങ്ങി……
അടുത്തരോ വന്നിരുന്ന പോലെ തോന്നിയെങ്കിലും ഐസ്ക്രീമിന്റെ അപാര രുചിയിൽ മതിമറന്നു ഇരുന്നു ഞാൻ തിന്നു ഒടുവിൽ അതിന്റെ ലാസ്‌റ് വരെ നക്കി എടുത്തിട്ടാണ് ഞാൻ പോകാൻ എണീറ്റത്…….
അടുത്തിരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി….
അനു…..
” ആഹാ കുരുപ്പേ എപ്പ എത്തി കണ്ടില്ലലോ…”