അടുത്തിരുന്ന കുട്ടിയെ ഒന്ന് നോക്കുകയും ചെയ്തു……
നുമ്മ പിന്നെ മൊട കാണിക്കുന്നത് ഒരു സ്റ്റൈൽ ആണല്ലോ…. ഏത് ????
അല്പം കഴിഞ്ഞു
“എസ്ക്യൂസ് മി “
പതിഞ്ഞ ഒരു ശബ്ദം…….
അടുത്തിരുന്ന കുട്ടിയുടേത് ആണെന് ഞാൻ തിരിച്ചറിഞ്ഞു
“യെസ്”
” താൻ മറ്റേ ഗെറ്റ്ടുഗെതർനു പാട്ടൊക്കെ പാടുന്ന കുട്ടി അല്ലെ….??”
” അഹ് അതേല്ലോ അറിയാമോ”
” അഹ് ഞാനും തന്റെ റിലേറ്റീവ് ആണ് ഒരു കസിൻ ആയിട്ടൊക്കെ വരും……”
” ഓഹ് ഹെലോ “
അങ്ങനെ കത്തി വെയ്ക്കാൻ ആളെ കിട്ടിയതിന്റെ സന്തോഷം എനിക്ക് നല്ലപോലെ കിട്ടി……
ഇനി കുട്ടി ആരാണ് എന്നു പറഞ്ഞില്ലല്ലോ…..
അവളേ ആണ് നിങ്ങൾ ആദ്യം കണ്ട പെണ്ണ് അച്ചു…….
ഞങ്ങൾ വളരെ പെട്ടാണ് കൂട്ടായത്…. റിലേറ്റീവ്സ് ആയത് കൊണ്ട് വല്യ താമസം ഉണ്ടായില്ല…..
അങ്ങനെ അവർ സെൽഫി എടുത്തും കലപില കൂടിയും കെട്ടു
ആഘോഷപൂർവം നടത്തി……
ഇനി റിസപ്ഷൻ……