ബന്ധുക്കളെ മനസ്സിൽ പ്രാകികൊണ്ട് ഞാൻ ബാക്കി ഉള്ളർവർക് വേണ്ടി കാത്തുനിന്നു…..
9 മണിക് എത്തേണ്ടതാണ്…..
8 മണിക് തന്നെ എല്ലാരും ഒരുങ്ങി വന്നു…….
അങ്ങനെ എല്ലാവരും യാത്ര തിരിച്ചു….
കൃത്യം 9 മണിക് തന്നെ ഞാനും വീട്ടുകാരും എത്തിച്ചേർന്നു……
എല്ലാരും കല്യാണത്തിന്റെ തിരക്കിൽ മുഴുകി നടന്നു…
രാവിലെ ഉള്ള ആവേശം മൊത്തവും ചോർന്നു പോയിരുന്നു കാരണം അവിടെ എത്തിയ മുതൽ നല്ല കിടിലം പെൺപിള്ളേരെ ഞാൻ കാണുണ്ടാർന്നു……എനിക്ക് ദേഷ്യവും നിരാശയും ഒരുപോലെ വന്നു…….
എന്റെ യൂഷ്വൽ വേഷത്തിൽ ആണ് എനിക്ക് വായിനോക്കാൻ ഇഷ്ട്ടം…..
എന്തായാലും എല്ലാപേരെയും പ്രാകികൊണ്ട് ഞാൻ ഒരു മൂലയ്ക് പോയി ഇരുന്നു…….
ആളുകൾ എത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു…….
സമയം കടന്നു പോയി…..
11 30 ക്കു ആണ് താലികെട്ട്…
സമയം 10 30 ആകുന്നു…..
ബോർ അടിച്ചു ഞാൻ മൊബൈലിൽ എന്തെക്കെയോ നോക്കികൊണ്ടിരുന്നു…..
എന്റെ അടുത്തു ആരോ വന്നിരുന്നപ്പോൾ ഞാൻ ഒന്ന് തലയുയർത്തി നോക്കി……
ഏതോ ഒരു പെൺകുട്ടി ആണ്…..
ഞാൻ ഒന്നിളകി ഇരുന്നു……