“ടപ്പേ..!!!!!!!”
എന്റെ കവിൾചേർത്തൊരു യമണ്ടൻ അടി കിട്ടി……
അവൾ കരഞ്ഞുകൊണ്ട് എന്റെ മുറിയിൽ പോയി വാതിൽ അടച്ചു……
ഞാൻ പകച്ചു പോയി….
അമ്മ അടുക്കളയിൽ ആണ് യാതൊന്നും കേട്ടു കാണാൻ വഴി ഇല്ല….
ഞാൻ പതിയെ കവിൾ തടവിക്കൊണ്ട് എന്റെ റൂമിലേയ്ക് ചുവടുകൾ വെച്ചു……
അച്ചു വാതിൽ തുറക്കു….പ്ളീസ് ഡി ഞാൻ വെറുതെ പറഞ്ഞതാ ടീ പ്ളീസ് ഡി പ്ലീസ്…….വാതിൽ തുറക്ക് ഡി…..
ഡോറിൽ തട്ടി വിളിച്ചു ഞാൻ മടുത്തപ്പോൾ ഇനി നിന്നിട്ടു കാര്യം ഇല്ല അടുത്തകാലത്തെങ്ങും ഈ ഡോർ തുറക്കപെടില്ലെന്ന് മനസിലായ ഞാൻ തിരിഞ്ഞു പോകാൻ തുടങ്ങിയതും വാതിൽ തുറന്നു ഒരു കൈ എന്നെ വലിച്ചു അകത്തേക്കിട്ടതും ഒരുമിച്ചായിരുന്നു…….
ഞാൻ നേരെ വന്നു വീണത് എന്റെ കട്ടിലിലോട്ടും…….
ഞാൻ അവളുടെ മുഖത്തേക്കു നോക്കി ഭദ്രകാളി നോക്കുംപോലെ ഉണ്ടായിരുന്നു എനിക്ക് അത് കണ്ടപ്പോൾ 7 വര്ഷം മുൻപ് ഞങ്ങൾ കണ്ടുമുട്ടിയ അടക്കം എല്ലാം ഓര്മ വന്നു….
7 വര്ഷം മുൻപ് നടന്ന ഒരു കല്യാണത്തിന്റെ അന്ന് രാവിലെ….
അന്നെന്റെ കസിൻന്റെ കല്യാണം ആയിരുന്നു….
എല്ലാരെക്കാളും മുൻപേ ഞാൻ ഒരുങ്ങി ഇറങ്ങി നിന്നു…
അന്ന് ഞാൻ നല്ല ഉത്സാഹത്തിൽ ആയിരുന്നു……എന്നെ മടുപ്പിച്ച ഓരോരു കാര്യം എന്റെ ഒരുക്കവും ഡ്രെസ്സും തന്നെ…..
അതെ ഞാൻ ഒരു ടോംബോയ് ആണ് … പിന്നെ ഡ്രെസ്സിന്റെ കാര്യം പറയണ്ടല്ലോ…. എന്നാലും കല്യാണം ആയതിനാലും ബന്ധുക്കൾ കൂടുന്നതിനാലും എനിക്കും ഒരുങ്ങേണ്ടി വന്നു….