” രാവിലെ എന്തിനാടി കുരുപ്പേ നിന്നേ കെട്ടിയെടുത്തത്….”
… ഇങ്ങോട്ടേക്ക് വരാനാ നിന്നേ വിളിച്ചത് മോൾ എടുത്തില്ല അപ്പൊ പിന്നെ ബസ് പിടിച്ചു ഇങ്ങു പോന്നു…..”
“ഓഹ് നന്നായി.”
അവൾ അതും പറഞ്ഞു അപ്പുറത്തേക്ക് പോയി…..
അവൾ അശ്വതി അമ്മു എന്ന് വിളിക്കും ഡിഗ്രി കമ്പ്ലീറ്റ് ചെയ്ത് ജോലിക് വേണ്ടി വെയിറ്റ് ചെയുന്നു നേരത്തെ നിങ്ങൾ കണ്ടത് അഞ്ജലി
അമ്മുവിൻറെ അച്ചു….. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു…. അവളെ കസിൻ അതിലുപരി അവളുടെ ബെസ്റ് ഫ്രണ്ട്….(എന്ന് വെയ്പ്) ഹൃദയം ഇല്ലാതെ ജീവൻ നിലനികുമോ……
അമ്മുവിനെ അനുസരിപ്പിക്കാൻ കഴിവുള്ള ഒരേ ഒരാൾ……
കാപ്പി കുടിയും കഴിഞ്ഞു നേരെ വന്നു ടീവീ കാണാൻ ഇരുന്നു……
അച്ചു അവളുടെ അടുത്ത് വന്നിരുന്നു……
“രാവിലെ എന്തിനാ വന്നെന്നു അറിയോ…..”
“ഇല്ല……….. “
“ഇന്ന് ഒരുകൂട്ടർ വരും എന്ന് പറയുന്നു… “
“വരട്ടെ”
” എന്തോന്നാ പറയണേ എനിക്ക് എനിക്ക്….. “
വാക്കുകൾ കിട്ടാതെ അവൾ പരതി..
” ഹ മുൻപ് എങ്ങാണ്ട് ഞാൻ അങ്ങനെ പറഞ്ഞു എന്നു വെച് നീ ഇങ്ങനെ നിക്കാൻ പോകുവാണോ…….
എനിക്ക് വേറെ നോക്കാൻ ഉള്ളതാ നീ ഇങ്ങനെ നിന്നാൽ ശെരിയാവില്ല… അത്കൊണ്ട് മോള് വാ ഞാൻ കൊണ്ടാകാം……ചെക്കനെ എനിക്കും കാണാല്ലോ…….”