അവരെ താമസിപ്പിക്കാന്‍ പറ്റിയ വനിതാ ഹോസ്റ്റല്‍ ഒന്നും ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നെ ഒരു മാര്‍ഗ്ഗം എന്നത് പത്തിരുപത് കിലോമീറ്റര്‍ അകലെ സിറ്റിയില്‍ ഏതെങ്കിലും ഹോസ്റ്റല്‍ നോക്കണം. അത് അത്ര സുഖമുള്ള ഏര്‍പ്പാടായി തോന്നിയില്ല. ഒടുവില്‍, അമ്മ എന്നോട് അഭിപ്രായം ചോദിച്ചു.
അങ്ങനെ ഞാനാണ് ആ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഞങ്ങളുടെ വീട്ടില്‍ ആകെ ഞാനും അമ്മയും മാത്രമാണ് ഉള്ളത്. രണ്ട് നിലയുള്ള ഞങ്ങളുടെ വീട്ടില്‍, താഴെ രണ്ട് ബഡ് റൂമും, മുകളില്‍ ഒരു ബഡ് റൂമും, ഒരു സ്റ്റഡി റൂമും, ഹാളുമാണ് ഉള്ളത്. ഞാനും അമ്മയും താഴത്തെ മുറികളിലാണ് കിടക്കുന്നത്. മുകളിലത്തെ മുറികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് ആ ചേച്ചിയെ അവിടെ താമസിപ്പിക്കാം. എനിക്ക് ഒരു കൂട്ടും ആകുമല്ലോ എന്ന് ഒരു നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട് വച്ചു.
അമ്മ കുറച്ച് സമയം ആലോചിച്ചു. പിന്നെ അതിന് സമ്മതം മൂളി. അങ്ങനെ, തൊട്ടടുത്ത ഞായറാഴ്ച, മനീഷ ചേച്ചി കൂടും കുടുക്കയും എല്ലാം എടുത്ത് ഞങ്ങളുടെ വീട്ടിലേയ്ക്ക് താമസം മാറ്റി.
ഒഴിഞ്ഞു കിടന്ന മുകളിലത്തെ മുറിയില്‍ ചേച്ചിയെ ആക്കി. എന്നും രാത്രി അമ്മയും ചേച്ചിയും കൂടി, അമ്മയുടെ മുറിയില്‍ ലാപ്‌ടോപ്പ് വച്ച് ആഫീസ് ജോലിയില്‍ മുഴുകിയിരിക്കും. ഞാന്‍ എന്റെ മുറിയില്‍ പഠിത്തവും. മിക്ക ദിവസവും ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും അവര്‍ അവിടെ ജോലിയില്‍ ആയിരിക്കും. ചില രാത്രികളില്‍, ഇടയ്ക്ക് ഞാന്‍ ഉണരുമ്പോള്‍ അമ്മയുടെ മുറിയില്‍ സംസാരവും, ചിരിയുമൊക്കെ കേള്‍ക്കാറുണ്ട്. ഞാന്‍ അത് ശ്രദ്ധിക്കാന്‍ പോയില്ല.
അങ്ങനെ ഏതാണ്ട് ഒരു മാസത്തോളം കടന്നു പോയി. അച്ഛന്റെ മരണ ശേഷം, വളരെ അപൂര്‍വ്വമായേ അമ്മ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളു. പക്ഷേ, മനീഷ ചേച്ചി ഞങ്ങളുടെ വീട്ടില്‍ താമസം ആയതിന് ശേഷം, പഴയ സന്തോഷവും, പ്രസരിപ്പും എല്ലാം തിരികെ കിട്ടി. മനീഷ ചേച്ചിയോട് ഞാന്‍ അത് പറയുകയും ചെയ്തു.
‘ചേച്ചി എന്ത് മാജിക്ക് കാണിച്ചിട്ടാ എന്റെ അമ്മയെ വീണ്ടും പഴയ നിലയില്‍ ആക്കിയത്?’
‘അതെന്താ മോളേ?’
‘ചേച്ചീ, എന്റെ അച്ചന്‍ മരിച്ചതിന് ശേഷം അമ്മ മനസ്സ് തുറന്ന് ചിരിക്കുന്നത് ചേച്ചി ഇവിടെ താമസം ആക്കിയതിന് ശേഷമാണ്.’