ശോ,എന്നാലും എന്റൊരു കാര്യം.മോളുവന്നിട്ട് കുടിക്കാനൊന്നും എടുത്തില്ല.
വേണ്ടമ്മേ,അമ്മയിവിടിരിക്ക്.ഞാൻ കഴിച്ചിട്ടൊക്കെയാ വന്നേ.ഇപ്പൊ എന്തായാലും എടുക്കണ്ട.
അത് പറഞ്ഞാൽ പറ്റില്ല.ഇത്തിരി വെള്ളവെലും കഴിച്ചേ പറ്റു.ഇവിടിരിക്ക്,ഞാൻ വരുന്നു.
ആ ചേച്ചിയോ. ഇതെന്താ പതിവില്ലാതെ ഈ വഴിയൊക്കെ.ഹാളിലേക്ക് വന്ന ഗോകുൽ അപ്പോഴാണ് ആളെ കണ്ടത്. അമ്മ ആരോടോ സംസാരിക്കുന്ന കേട്ടു. ചേച്ചിയാന്ന് മനസിലായില്ല.
ഓഹ്, ഇപ്പൊ മനസിലായല്ലോ.
“അമ്മേ ഞാൻ ഒന്നു പുറത്തുപോകുവാ”പെട്ടെന്ന് വരാം. എന്നാ പോട്ടെ ചേച്ചീ…
ഡാ ഇന്നേലും വീട്ടിലിരിക്കെടാ.അമ്മ പിറകെ വരുന്നതിനു മുന്നേ ഗോകുൽ പടികടന്നിരുന്നു.
ഇവന്റൊരു കാര്യം.രാവിലെതന്നെ നിരങ്ങാൻ പൊയ്ക്കോളും.
ഇതിപ്പോ എങ്ങോട്ടാ ഈ പോക്ക്.
വായനശാലയിലേക്ക് ആയിരിക്കും.
പക്ഷെ എവിടെപ്പോയാലും വിളക്കുവക്കുമ്പോഴേക്കും ഇങ്ങെത്തും.അതുകൊണ്ട് ഒരാശ്വാസം.
അമ്മേഞാനും ഇറങ്ങിയേക്കുവാ
വീട്ടിൽ അല്പം ജോലിയൊക്കെ ഒതുക്കട്ടെ.ഓഫീസിൽ പോയില്ലന്നുവച്ചു വീട്ടുജോലിക്ക് കുറവൊന്നുമില്ലല്ലോ.
ശാരിമോളെ, പോയി വാ.
മോളെ അത്പിന്നെ.പുറത്തിറങ്ങിയ രാധികയുടെ പിന്നാലെ ചെന്ന് വിളിച്ചു
എന്താ അമ്മേ….
അല്ല,ഒന്നുമില്ല.ഇന്നലെ ആ സുര കുടിച്ചുവന്നു ബഹളം വച്ചെന്ന് ഗോകു വന്നപ്പോ പറഞ്ഞു..
മം,ശ്രീയേട്ടൻ ക്ലബ്ബിൽ എന്തോ ആവശ്യത്തിന് പോയതാരുന്നു അന്നേരാ.