സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]

Posted by

ആ മോളോ.എന്താ പതിവില്ലാതെ ഈ വഴിയൊക്കെ.

ഒന്നുല്ല,ഇന്നവധിയെടുത്തു. ചുമ്മാ ഇരുന്നപ്പോ അങ്ങനെ തോന്നി.അമ്മ ഇവിടുണ്ടാകുവോന്നു ശങ്കിച്ചാ വന്നേ.

ഇന്ന് പോയില്ല മോളെ.വീട് ചെറുതാണെലും പണി ഒരുപാടുണ്ട്. വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ മോളെ

എന്തായാലും നന്നായിട്ടുണ്ട്.ഓഹ് കുറെ അലങ്കാരം ഒക്കെയുണ്ടല്ലോ.

മോന്റെ അച്ഛൻ ഉള്ളപ്പോ വച്ചതാ.ഈ കാണുന്ന ഓരോന്നൊക്കെ ഗോകുന്റെ പണിയാ.എന്തേലുവൊക്കെ അവിടുന്നും ഇവിടുന്നും കൊണ്ടേ വക്കും.

അച്ഛനിപ്പോ……

6 കൊല്ലം കഴിഞ്ഞു.ബ്ലോക്ക്‌ ആപ്പീസിൽ പീയൂൺ ആയകൊണ്ട് ആ ജോലി എനിക്ക് കിട്ടി.അല്ലാരുന്നേ
എല്ലാം ഒരു ചോദ്യമായേനെ.അതുകൊണ്ടെന്താ പട്ടിണിയില്ല.കഷ്ട്ടപ്പെട്ടായാലും അവനെ ഇത്രേടം എത്തിക്കാൻ പറ്റി.അവനൊരു ജോലികൂടായാൽ ഒരാശ്വാസം കിട്ടും.

എല്ലാം ശരിയാവും അമ്മേ.ഏട്ടനും അവനും നല്ല കൂട്ടാണല്ലേ.

അതെന്നെ,കൊച്ചിലെ തൊട്ട് അവന്റെ പിറകെയാ.ശ്രീക്കുട്ടൻ ആയകൊണ്ട് എനിക്ക് ഒരു പേടിയുമില്ല.മോൾടെ ഭാഗ്യം അല്ലാതെന്താ.

ഭാഗ്യം… ഇന്നലെ അമ്മേടെ മോൻ ഇല്ലാരുന്നെങ്കിൽ….. പറയണമെന്ന് തോന്നി.എങ്കിലും അങ്ങ് വിഴുങ്ങി.

അമ്മേ,വല്ലോം താ കഴിക്കാൻ.
വിശക്കുന്നു.കുളികഴിഞ്ഞു
പിന്നാമ്പുറത്തു നിന്നവൻ വിളിച്ചു ചോദിച്ചു.

തൊള്ള തുറക്കാതെടാ,അടുക്കളേൽ എടുത്തുവച്ചിട്ടുണ്ട്.ചായക്ക് ചൂട് പോരേൽ ചൂടാക്കിയെര്.

ഗോകുൽ,ഇവിടുണ്ടാരുന്നോ.ഇന്നു പോയില്ലേ.

ഇല്ല,എന്തോക്കെയോ ചെയ്യാനുണ്ടെന്നു പറഞ്ഞു ഇന്നലെ പാതിരാത്രിയായി വന്നപ്പോ.എന്നിട്ടിപ്പഴാ എണീറ്റത് എന്റെ സല്പുത്രൻ. താമസിക്കുവാണേ
ഹോസ്റ്റലിൽ നിന്നോണോന്ന് പറഞ്ഞിട്ടുള്ളതാ.കേക്കില്ല.

മ്മം…….

Leave a Reply

Your email address will not be published. Required fields are marked *