മൂന്നുപേരുടെ കൊട്ടലിനിടയിൽ പാവം പെട്ടുപോയി എന്നുപറഞ്ഞാൽ മതിയല്ലോ.ഒരുവിധം കഴിച്ചുതീർത്ത് അവൻ പോവാനിറങ്ങി.
അല്പം പായസംകൂടെ കഴിച്ചിട്ട് പോ ഗോകുലേ.ധൃതിവച്ചു പോയിട്ട് അവിടാരാ.
പായസം കഴിക്കാം,പക്ഷെ പെട്ടെന്ന് പോണം ചേച്ചീ.ഇത്തിരി ജോലിയുണ്ട്.
കറങ്ങിനടക്കാൻ ആരിക്കും.എന്തായാലും നടക്കട്ടെ.കുടിച്ചുതീർന്ന ഗ്ലാസ്സുമായി അവൾ അകത്തേക്ക് നടന്നു.
#######
ദിനങ്ങൾ പൊയ്ക്കോണ്ടിരുന്നു. ചികിത്സയുടെ ഭാഗമായി കാലിന് സ്വാധീനക്കുറവുള്ള അച്ഛനെയും കൂട്ടി അമ്മ ചേട്ടന്റെ വീട്ടിലേക്ക് മാറി.പകൽസമയങ്ങളിൽ
ഉറങ്ങിക്കിടക്കുന്ന വീട് വൈകിട്ട് അഞ്ചുമണിയോടെ ഉണരും.ട്യൂഷൻ പിള്ളേരുടെ ഒച്ചപ്പാടും ബഹളവും ഒൻപതുവരെ നീളും.രാത്രി ഭക്ഷണവും കഴിഞ്ഞു ശങ്കർ ക്ലബ്ബിൽ പോവാനിറങ്ങി.
അതെ,രാത്രിക്കുള്ള ഈ ക്ലബ്ബിൽപ്പോക്ക് എങ്കിലും നിർത്തിക്കൂടെ.
അങ്ങനെ പെട്ടെന്ന് പറ്റില്ല രാധു,ഓരോ ഉത്തരവാദിത്വം അല്ലെ.പറ്റില്ലെന്ന് പറയാൻ പറ്റുവോ.
ഇനി വരുമ്പോൾത്തന്നെ നേരം പാതിരാ ആവും.അതുവരെ ഞാൻ ഒറ്റക്കല്ലേ.വഴിയേപോണ ചിലവന്മാരുടെ ചൂളംവിളിയും അസഭ്യം പറച്ചിലുംകേട്ട് മടുത്തു.ഞാൻ എന്തുവിശ്വസിച്ചാ നിക്കുക.
പേടിക്കേണ്ട രാധു,വേണേൽ ഗോമതിയമ്മയുടെ അടുത്ത് ആക്കിത്തരാം.തിരിച്ചുവരുമ്പോൾ കൂട്ടിയാൽപോരെ.
അതെ,അവരും മനുഷ്യരല്ലേ.ഒന്നോ രണ്ടോ ദിവസം അവർക്ക് കുഴപ്പമില്ലാരിക്കും.ഈ രാത്രിയിൽ അവർക്ക് എന്തിനാ ബുദ്ധിമുട്ട് ആവുന്നേ.
എന്നാ ഇവിടെത്തന്നെ നിന്നോ,നിന്നോട് പറഞ്ഞുനിന്നാൽ വൈകും.പോയിവരാം.
ഞാൻ എത്ര പറഞ്ഞാലും മനസിലാവില്ലല്ലോ.നാട്ടുകാരോട് കാട്ടുന്ന റെസ്പോൺസിബിലിറ്റി ഭാര്യയോടും വീടിനോടും കൂടെ വേണം.അയാൾ പോകുന്നത് നോക്കി അവൾ വിളിച്ചുപറഞ്ഞു.
പതിവുപോലെ,ഒരു രാത്രി ശങ്കർ പോയശേഷം സമയം പോകാതെ തന്റെ കട്ടിലിൽ ഏതോ ഒരു ബുക്കും മറിച്ചിരിക്കുകയാണ് രാധിക.പുറത്ത് വഴിയിൽ സ്ഥിരം കൂക്കിവിളിക്കലും മുറപോലെ നടക്കുന്നുണ്ട്.പതിവില്ലാതെ ഡോറിലെ മുട്ടൽ കേട്ട് അവൾ അങ്ങോട്ടേക്കെത്തി.ജനൽ അല്പം തുറന്നുനോക്കുമ്പോൾ “കോഴി സുരേഷ്.”നാട്ടിലെ മൂത്ത പൂവനാണ് ഈ കൊട്ടലുകൊണ്ട് തന്നെ ഏകദേശരൂപം കിട്ടിക്കാണും.അതുതന്നെ….