കേട്ടതും കലിതുള്ളിയ രാധിക ശങ്കറിന്റെ മുഖമടച്ചുകൊടുത്തു ഒരെണ്ണം.”പറയെടോ ആരാടോ വേശ്യ.താനത്തിന് വേശ്യയെ കണ്ടിട്ടുണ്ടോ.അവൾക്കും കാണും നൂറു പ്രശ്നങ്ങൾ.സ്വന്തം ഭാര്യയെ,എന്നെ ഒന്ന് തൊട്ടുനോക്കാത്ത നിങ്ങൾക്ക് എന്നെ എന്തിന്റെ പേരിൽ അങ്ങനെ വിളിക്കാനാവും.എന്നെ അന്നും ഇന്നും ഒരുത്തനെ അറിഞ്ഞിട്ടുള്ളു,ഇവൻ ഈ ഗോകുൽ. ഇനിയങ്ങോട്ടും അങ്ങനെതന്നെ.മറിച്ചു നിങ്ങളെ ഷണ്ഡൻ എന്നുവിളിച്ചാൽ മറിച്ചാണെന്ന് തെളിയിക്കേണ്ടത് നിങ്ങളാണ്.അതിനിച്ചിരി പാടുപെടും”
ഇങ്ങു വാടീ,ഞാൻ തെളിയിച്ചുതരാം.
തൊട്ടുപോകരുത് എന്നെ.അതിനുള്ള അവകാശം നിങ്ങൾക്കില്ല.തൊട്ടാൽ അടുത്ത നിമിഷം നിങ്ങൾ ജീവിച്ചിരിക്കില്ല.
ആ കിടക്കുന്നത് ഞാൻ കെട്ടിയ താലിയാണേൽ ഞാൻ തെളിയിച്ചിരിക്കും.
താലി,അത് ഞാനെന്നെ പൊട്ടിച്ചെറിഞ്ഞു.ദാ ഇത് ഇവന്റെയാ.ഇവിടുത്തെ പൂജാമുറിയിൽവച്ചു എനിക്ക് കെട്ടിയത്.അതുകൊണ്ട് അധികം തിളക്കാതെ മുന്നോട്ടുള്ള കാര്യം പറയാം.
ഇത്രയും കേട്ടതും ശങ്കർ ഒന്നടങ്ങി.അത് അയാളിൽ ചെറിയൊരു ഷോക്ക് ആയിരുന്നു. ഒന്ന് ശ്വാസമെടുത്തു. രാധികേ ഞാൻ…..എന്റെ അമ്മയും ഏട്ടനുമൊക്കെ…അല്ല വേറാരേലും ഇതറിഞ്ഞാൽ.ചിന്തിച്ചിട്ടുണ്ടോ.
ആരും ഒന്നും അറിയില്ല.നിങ്ങളായി ഒന്നും പുറത്തറിയിക്കില്ല.കൂടുതൽ ഒന്നും പറയണ്ട ആവശ്യോം ഇല്ല.അതിനുള്ള അർഹത നിങ്ങൾക്കില്ല.നിങ്ങളുടെ അമ്മയോടുപോലും ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.ഇനി എന്റെ പുരുഷൻ ഇവനാണ്, ദാ ഈ ഗോകുൽ.നിങ്ങളുടെ മുന്നിലൂടെ തന്നെ ഇവൻ ഇനിയും വരും ഇവിടെ.നിങ്ങളുടെമുന്നിൽ പലതും കണ്ടെന്നുവരാം.പുറത്തറിഞ്ഞാൽ നിനക്ക് നാണക്കേട് ആകും,അല്ല ആക്കും ഞാൻ.പിന്നെ ഒന്നുകൂടി, ഇവന്റെ റിസൾട്ട് വന്ന് ഒരു ജോലിയായിക്കഴിഞ്ഞാൽ ഞാൻ ഇവന്റെ സ്വന്തമാകും അതിനുള്ളിൽ എന്നെ ഒഴിവാക്കിവിടണം. അല്ലെങ്കിൽ……ഒന്നുടെ കേട്ടോ നിങ്ങളെ ശബ്ദം മാറ്റി ഇങ്ങോട്ടുവരാൻ പറഞ്ഞത് ഞാൻ തന്നെയാ.ഇതൊക്കെ നിങ്ങൾ ഒന്നറിയണം എന്നുതോന്നി.ഞാൻ അനുഭവിച്ചതിന്റെ കുറച്ചെങ്കിലും നിങ്ങൾകൂടി അറിഞ്ഞില്ലെങ്കിയിൽ എങ്ങനാ.
നിനക്കെങ്ങനെ ഇങ്ങനെ പെരുമാറാൻ പറ്റുന്നു രാധു…