ഇത്രെയൊക്കെ കാട്ടിക്കൂട്ടിയിട്ടു ന്യായം പറയുന്നോ.അയാൾ വീണ്ടും അവനെ തല്ലാൻ ഓങ്ങി.ഉടനെയവൾ ഇടയിലേക്ക് കയറിയെങ്കിലും ചെറുതായി അവൾക്കൊന്നു കിട്ടി.രണ്ടിനേം കൊല്ലും ഞാൻ അയാൾ കിടന്നലറി.
ഒരു ചുക്കും ചെയ്യില്ല….
നീയെന്താ പറഞ്ഞെ, എന്താ പറഞ്ഞെന്ന്…
നിങ്ങൾ ഒരു ചുക്കും ചെയ്യില്ലാന്ന്.സ്വന്തം ഭാര്യയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറാൻ അറിയാത്ത,ഏതുസമയവും ജോലി എന്നുമാത്രം വ്രതം നോറ്റുനടക്കുന്ന നിങ്ങൾ മാന്യനാണ്.
ശരിതന്നെ.പക്ഷെ ഒരു കുടുംബസ്ഥനെന്ന രീതിയിൽ ഒരു വട്ടപ്പൂജ്യം.
ഞാൻ എന്താ ചെയ്തേ,എന്താ നിനക്കിവിടെ ഒരു കുറവ്.
കുറവ്,ഇവിടെയെനിക്ക് കുറവ് എന്റെ ഭർത്താവാണ്.
കെട്ടിക്കൊണ്ട് വന്നതല്ലാതെ ഒരു സ്ത്രീ എന്ന പരിഗണന നിങ്ങൾ തന്നിട്ടുണ്ടോ.താലി കേറിയിട്ടുകൂടി കന്യകയായി തുടരേണ്ടിവന്ന പെണ്ണിന്റെ അവസ്ഥ നിങ്ങൾചിന്തിച്ചിട്ടുണ്ടോ.വർഷം ഒന്നാവുന്നു ഞാൻ ഇവിടെ.നിങ്ങൾ എന്നെ ഒന്ന് തൊട്ടിട്ടുണ്ടോ.ഇന്ന് ശരിയാവും,നാളെ ശരിയാവും എന്നുകരുതി ഉരുകിയ എന്റെ മനസ്സ് നിങ്ങൾ കണ്ടില്ല.എപ്പോ നോക്കിയാലും സ്കൂൾ, ട്യൂഷൻ അതും പാതിരാവരെ.എല്ലാം കഴിഞ്ഞു റൂമിലെത്തുമ്പോൾ കൂടെയൊരുത്തി കിടക്കുന്നുണ്ട് അവളും ഒരു പെണ്ണാണ്.ആഗ്രഹവും വിചാരവും ഉള്ള പച്ചയായ പെണ്ണ്. ചിന്തിച്ചിട്ടുണ്ടോ.എന്തിന് നിങ്ങൾക്ക് സ്റ്റുഡന്റ്സ് അല്ലേ വലുത്, ആദ്യരാത്രി നിങ്ങളെയും കാത്തിരുന്നുറങ്ങുമ്പോൾ നിങ്ങൾ പിള്ളേരോടൊപ്പം പന്തലിൽ കിടന്നുറങ്ങി.അന്നത് വലിയ കാര്യമാക്കിയില്ല.പിന്നീടങ്ങോട്ടും അതൊക്കെത്തന്നെ.
പട്ടാപ്പകൽ ഒരുത്തനെ വിളിച്ചുകയറ്റിയിട്ട് പ്രസംഗിക്കുന്നോ.
അങ്ങനെ പ്രസംഗിക്കാൻ മാത്രം ഞാൻ ആളല്ല.എന്നാലും പറയുവാ.ഒരു പെണ്ണിന് ഏറ്റവും അത്യാവശ്യം വേണ്ടത് ആഹാരവോ,വസ്ത്രവോ,സെക്സോ ഒന്നുമല്ല.ഭർത്താവിന്റെ പരിഗണനയും അവൻ നൽകുന്ന സംരക്ഷണവുമാണ്.അതാണ്
ഇവിടെ കിട്ടാത്തത്.അത് ആണൊരുത്തന്റെ കയ്യീന്ന് കിട്ടിയപ്പോ ഞാൻ എന്നെയവന് കൊടുത്തതിൽ എന്താ തെറ്റ്.
ഇതിനു തെറ്റെന്നല്ല,ഒരു വ്യഭിചാരിണിയുടെ വായിലെ ചാരിത്ര്യപ്രസംഗം എന്ന് പറയണം.