ശരി,എന്നാ ഉച്ചക്ക് വീട്ടിലേക്ക് പോര്. അവിടെ കൂടാം.പിന്നെ എക്സാം എങ്ങനുണ്ടായിരുന്നു.
ഒന്നും പറയണ്ട,ശോകം എന്ന് പറഞ്ഞാൽ മതി.
കറക്കം കൂടുന്നതിന്റെയാ,നിന്റെ അമ്മ എപ്പഴും പരാതിയാ.
അപ്പോഴും,ഇതാരാ എന്നമട്ടിൽ രാധിക അവിടെ നിൽപ്പുണ്ട്.ഇത് കണ്ടാവണം…
ആ,രാധു.ഇത് ഗോകുൽ.എന്റെ ഏറ്റവും ഡിയർ സ്റ്റുഡന്റ്.ഇപ്പൊ കൊച്ചി വിമലയിൽ എംസിഎ ഫൈനൽ ഇയർ ആണ്.പടിഞ്ഞാറേതിലെ ഗോമതിയമ്മേടെ…..
മനസിലായി,ഹായ് ഗോകുൽ….
അറിയാം,സാർ പറഞ്ഞിട്ടുണ്ട്.ഞാനൊന്ന് തൊഴുതു വരാം.
ശരി ഗോകുൽ, ഞങ്ങളും പോകുവാ. മറക്കണ്ട.ഉച്ചക്ക് വന്നേക്കണം.
ശരി ചേച്ചി.എത്തിയേക്കാം….
സമയത്തുതന്നെ ഗോകുൽ എത്തി.
ഡാ ഗോകൂ, നിന്നെ കാണാനേ ഇല്ലാല്ലോ.ആരു വന്നില്ലേലും നീ വരുവെന്നാ കരുതിയെ,എത്തിയതും സുമതിയമ്മ ഭാണ്ഡക്കെട്ട് അഴിച്ചു.
ഒന്ന് നിർത്തമ്മേ, ഈ പള്ളൂപറച്ചില്. അവനു എക്സാം എഴുതണ്ടേ.അത് കഴിഞ്ഞുള്ള കല്യാണം കൂടലൊക്കെ മതി.
തലേന്നെലും വന്നുപോവാരുന്നുട്ടോ.
അതുപിന്നെ,ഞാൻ ഹോസ്റ്റലിൽ കൂടി.ഇങ്ങോട്ടുവന്നാൽ ഇവിടാരിക്കും ഏതുനേരോം.നോക്കലൊന്നും ഉണ്ടാവില്ല. പിന്നെ ഉറക്കോം. അതാ.
പോട്ടെ, നീ വാ.കഴിക്കാം.
ഡാ, ചെക്കാ ഇട്ട് ഇളക്കിക്കൊണ്ടിരിക്കാതെ വാരിക്കഴിക്ക്.പണ്ടുതൊട്ടേ ഇങ്ങനാ മോളെ,കോഴി ചികയുന്നപോലെ ചികഞ്ഞോണ്ടിരിക്കും.
അതെ,രണ്ടു മണിക്കൂററേലും വേണം ഒന്ന് കഴിച്ചെണീക്കാൻ.
മതി ആ ചെക്കനെ കളിയാക്കിയത്.എന്നാലും ഗോകുലേ ഇത്തിരി സ്പീഡൊക്കെ ആകാട്ടോ.