ചേച്ചീ,ഇതെന്താ പറയുന്നേ എന്ന് അറിഞ്ഞോണ്ടാണോ.ഇത്, ഇതെങ്ങനെ നടക്കും.എന്തൊക്കെ പുകിലുകൾ ഉണ്ടാകുന്നറിയുവോ.
അറിയാം,അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.ശരിയാ എന്നേലും ആറു വയസിനു ഇളപ്പമുണ്ട് നിനക്ക്.
പക്ഷെ എന്റെ ജീവിതം നീയൊന്ന് ആലോചിച്ചു നോക്കിയേ.നിനക്ക് മനസ്സിൽ തൊട്ട് പറയാൻ പറ്റുവോ നിനക്കെന്നെ ഇഷ്ടല്ല എന്ന് എപ്പോഴോ ഞാനും അറിയാതെ ഇടയ്ക്കിടെ കാണുമ്പോഴുള്ള നിന്റെ കണ്ണുകളിലെ തിളക്കം,അത് മതിയാരുന്നു എനിക്ക് ആ മനസ്സറിയാൻ.നെഞ്ചിൽ കൈവച്ചു പറയാൻ പറ്റുവോ നിനക്ക്.
അറിയില്ല.എനിക്ക് അങ്ങനൊന്നും….
തോന്നിയിട്ടില്ല എന്നാണേൽ വേണ്ട. എനിക്ക് കേൾക്കണ്ട.ശങ്കർ അല്ലേ നിന്റെ പ്രശ്നം.അതിന് ഞാൻ പരിഹാരം കണ്ടോളാം.പിന്നെ നാട്ടുകാർ, ആദ്യത്തെ പുകിലൊക്കെ കുറെ കഴിയുമ്പോൾ എല്ലാരും പതിയെ മറക്കും.തീരുമാനങ്ങൾ എടുക്കാനാ പാട്,യാഥാർഥ്യമാക്കാൻ ഒരു കഷ്ട്ടപ്പാടും ഇല്ല.ഇവിടെ ഞാൻ തീരുമാനിച്ചു.എന്തുവന്നാലും ഞാൻ ഉറച്ചുനിൽക്കും.ഞാൻ അനുഭവിച്ച തിരസ്കാരം, അതിന്റെ വേദന ആയാളും അറിയണം.എനിക്ക് ഒരു സ്ത്രീയായി,ആണൊരുത്തന്റെ ഭാര്യയായി ജീവിക്കണം.വാക്ക് തരുന്നു,എന്റെ ശരീരം ഇതുവരെ കളങ്കപ്പെട്ടിട്ടില്ല.ഇനി ഒരു ആണിനെ അറിയുന്നെങ്കിൽ അത് നീയാവും.ഒരിക്കലും തെറ്റിക്കില്ലന്ന് ഉറപ്പുള്ള വാക്ക്.പകരം നീയും തരണം ഒരുറപ്പ്. ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകുമെന്ന്.
ചേച്ചീ,വെറുതെ ഓരോ പ്രശ്നങ്ങൾ എടുത്ത്.എന്തിനാ വെറുതെ.
പ്രശ്നങ്ങൾ,അത് എല്ലാർക്കും ഉള്ളതല്ലേ.ഒന്നല്ലെങ്കിൽ മറ്റൊന്ന്. ഇവിടെ തീരുമാനമാണ് വേണ്ടത്.എടുക്കേണ്ടത് നീയും.നിനക്ക് അയാളോട് സ്നേഹം ഉണ്ടാകും.പക്ഷെ എനിക്കിപ്പോ അങ്ങനെ ഒന്നില്ല.ഇനിയിപ്പോ നീയില്ല എന്ന് വച്ചാലും ഞാൻ അയാളെ നോവിക്കും.അതിനുവേണ്ടി ഏതറ്റം വരെ പോയായാലും എന്റെ ലക്ഷ്യം നേടും….
ബാക്കി പറയുന്നെനുമുന്നേ അവളുടെ വായ പൊത്തിയവൻ.
അങ്ങനെ ഏതറ്റംവരെയും പോവാൻ ഞാൻ,ചേച്ചി അത്രക്ക് താഴാൻ അതിനെനിക്ക്…..
ഗോകൂ….. മോനെ…