അതൊക്കെ ആ കാലത്തിന്റെ തമാശയല്ലേ ശങ്കറെ വിട്ടുകള.
ഈ ചെറിയ കാര്യത്തിന് ഇത്രയും വേണോ.ഒരുതരത്തിൽ ചതി തന്നെയല്ലേ.
അതേ,ഒരുവിധത്തിൽ ചതിതന്നെയാണ്.അത് ആ പ്രശ്നം കൊണ്ടൊന്നുമല്ല.അതൊക്കെ ഒരു തമാശയായെ പിന്നീട് തോന്നിയിട്ടുള്ളൂ.എനിക്കെന്റെ കരിയർ ആണ് വലുത്.അല്ലാതെ ഒരു കുടുംബജീവിതം അല്ല.
ആ കുട്ടീടെ ജീവിതം അല്ലെ നീമൂലം നശിക്കുന്നെ.അതോർമ്മയുണ്ടോ നിനക്ക്.
എനിക്ക് അത് ഒരു വിഷയമല്ല.
അവൾക്കങ്ങനെ തോന്നേണ്ട കാര്യവുമില്ല.ഭർത്താവിന്റെ രീതികൾക്കൊത്തു ജീവിക്കാൻ ഒരു ഭാര്യക്ക് സാധിക്കണം.അതവളാ മനസിലാക്കണ്ടെ.
ഈ പറഞ്ഞത് ബാലിശമായിപ്പോയി.
ഒരു ഭർത്താവിന് കീഴ്പ്പെട്ടു കിടക്കുന്ന
അടിമയല്ല ഭാര്യ.അവൾക്കും
ഒരു വ്യക്തിത്വം ഉണ്ട്. അതെന്താ നീ ഓർക്കാതെപോകുന്നെ.
എന്തൊക്കെ പറഞ്ഞാലും ചേട്ടാ,
എന്റെ കാഴ്ച്ചപ്പാട് മാറില്ല.അത് എന്റെ ജീവിതത്തിൽ അലിഞ്ഞുപോയതാ.ഈ സ്കൂളും ട്യൂഷനും എന്റെ പി എച് ഡിയും ഒക്കെയാ എന്റെ ലൈഫ്.അതിൽ ഒരു പെണ്ണിന് സ്ഥാനം വളരെ പിറകിലാ.
ശങ്കറെ,എന്റെ അനുഭവത്തിൽ നിന്നും പറയുവാ.അവസാനം ഈ കുടുംബം മാത്രേ കൂടെ ഉണ്ടാവു.
താളപ്പിഴകൾ തുടങ്ങിയാൽ പിന്നെ കയ്യിൽ നിക്കില്ല.ഓർമ്മ വേണം.
ഒന്നുമില്ല ചേട്ടാ.എനിക്ക് ആ പ്രശ്നം ഒന്നുമില്ല.ഇനി അവൾക്ക് അങ്ങനെ തോന്നുവാണെൽ എനിക്കൊന്നുമില്ല. ഞാൻ പറഞ്ഞല്ലോ.എനിക്ക് ഇതൊക്കെയാ വലുത്.എന്റെ ലക്ഷ്യം നേടുന്ന ദിവസം,അന്ന് ആലോചിക്കാം കുടുംബജീവിതം.
അതുവരെ ഇങ്ങനെയൊക്കെ പോട്ടെ……
എന്തോ ആ സംസാരം കേട്ടുനിന്ന അവനു അകത്തുകയറാൻ തോന്നിയില്ല.അവിടുന്നും ഇറങ്ങിനടന്നു.എവിടെയൊക്കെയോ ചുറ്റി സന്ധ്യയോടെ വീട്ടിലെത്തി.ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സിൽ അവരുടെ ഓരോ വാക്കുകളും ഉയർന്നുവന്നു.