ഇപ്പോഴേ വേണ്ടെന്നാ ചേട്ടാ.അല്പം കഴിഞ്ഞും ആവാല്ലോ.
മം,വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ.കെട്ടി കുറച്ചു കഴിഞ്ഞും ഒന്നുമായില്ലേ ചില അവളുമാർ പരദൂഷണം പറഞ്ഞിറങ്ങും.
പറയട്ടെ ചേട്ടാ.നാട്ടുകാരുടെ നാവിനു വിലങ്ങിടാൻ നമ്മുക്ക് പറ്റില്ലല്ലോ.
എന്താടാ,നിന്റെ മനസ്സിൽ എന്തേലും ഉണ്ടോ.
ഈ സംസാരം കേട്ടാണ് ഗോകുൽ അങ്ങോട്ട് കയറുന്നത്.
എന്താണെന്നറിയാൻ അവൻ അവിടെത്തന്നെ നിന്നു.
അത് ചേട്ടാ,ചേട്ടനായതുകൊണ്ട് പറയാം.എനിക്ക് ലൈഫിൽ കുറച്ചു ഉയരങ്ങളിൽ ഒക്കെ എത്തണം. എന്തെങ്കിലും പുതിയതായി ഫിസിക്സിൽ കോൺട്രിബ്യുട്ട് ചെയ്യണം.അതിനുള്ള ശ്രമത്തിലാ.പക്ഷെ സമയമെടുക്കും.ഇപ്പൊ ഞാൻ ചെയ്യുന്ന എക്സ്പിരിമെന്റ് നന്നായിട്ട് വരുവണേൽ ഒരു പുതിയ സിദ്ധാന്തം തന്നെ ഉണ്ടാകും.പക്ഷെ അതിനു കുറച്ചു സമയം കൂടുതൽ എടുക്കും.
എത്രസമയം????
ഇപ്പോഴത്തെ പോക്ക് വച്ചു ഒരു ആറേഴുകൊല്ലം എങ്കിലും ആകും.ഇറ്റ് ഡിപ്പെണ്ട്സ്.അതുവരെ കുടുംബം, കുട്ടികൾ ഒക്കെ ഒരു ശല്യമാ.ഇതിപ്പോ കെട്ടിയത് തന്നെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാ.
ആ കുട്ടിക്കും ഉണ്ടാവില്ലേ ഒരു കുഞ്ഞു വേണം എന്നൊക്കെ.
ഉണ്ടാവാം,ഞാൻ ചോദിച്ചില്ല.അതിൽ അല്പം സ്വാർത്ഥത ഉണ്ടെന്ന് കൂട്ടിക്കോ.പണ്ട് സ്കൂളിൽ ഇവൾക്ക് ഞാനൊരു ലവ് ലെറ്റർ കൊടുത്തു.അതിന് കിട്ടിയ പ്രതിഫലം എന്താന്നറിയുവോ.നിങ്ങൾക്കത് നിസ്സാരമാവും.പക്ഷെ എനിക്കതിന്റെ കനൽ ഇതുവരെ കെട്ടിട്ടില്ല
അല്ല അന്നെന്താ ഉണ്ടായേ.
അന്നോ,അവളെന്നെ പരസ്യമായി അടിച്ചത് പോട്ടെ. ആ കത്തവൾ നോട്ടീസ് ബോർഡിൽ ഇട്ടു.തല കുമ്പിട്ടു നടക്കേണ്ടിവന്ന സ്കൂൾക്കാലം.അതിന്റെ നീറ്റൽ ഇന്നും മനസ്സിലുണ്ട്.