കോഴി കൂവി,ഉറക്കമുണർന്ന രാധിക കുളിച്ചു,അടുക്കളയിൽ എത്തി.
മോൾ എണീറ്റോ,എന്തിനാ ഇത്ര നേരത്തെ.
ശീലമായില്ലേ അമ്മേ,സാരമില്ല. അമ്മ മാറിക്കെ ഞാൻ ചായയിടാം.
വേണ്ട മോളെ, ഞാൻ ഇട്ടിട്ടുണ്ട്. ഇന്ന് മോള് അടുക്കളയിൽ കേറണ്ട.പുതുമോടിയല്ലേ.രണ്ടീസം കഴിഞ്ഞു ഞാനും അച്ഛനും അങ്ങ് പോകും.അതുകഴിഞ്ഞാ നിനക്കല്ലേ ഭരണം.
നിങ്ങൾക്ക് ഇവിടെ നിന്നൂടെ അമ്മേ,എന്തിനാ ഏട്ടന്റെ വീട്ടിൽ??
ഒന്നും ഉണ്ടായിട്ടല്ല മോളെ,അച്ഛന്റെ ചികിത്സയുടെ കാര്യം ആയോണ്ടാ.അറിയാല്ലോ ആയുർവേദം ആയതുകൊണ്ട് ഉഴിച്ചിലും പിഴിച്ചിലും ഒക്കെയുണ്ട് ഒന്നരാടം.ഇപ്പൊ ഒന്ന് മുടങ്ങി.പോയിവരാനൊക്കെ അതാ എളുപ്പം.
എന്നാലും അമ്മേ,ഓർക്കുമ്പോ ഒരു…
ഒരു എന്നാലും ഇല്ല, എല്ലാ ആഴ്ച്ചേലും ഞങ്ങൾ ഇവിടെ വരുന്നതല്ലേ.ഇപ്പൊ ഈ ചായ അവനുകൊണ്ട് കൊടുക്ക്.
പിന്നെ മോൾക്ക് വിഷമം ആയീന്നറിയാം,ഇന്നലെ അവൻ വന്നില്ലല്ലേ.അമ്മ പറഞ്ഞോളാം.അവൻ ആ പന്തലിൽ കിടന്ന് ഉറങ്ങുന്നുണ്ട്.
അതെ,ഒന്ന് എണീറ്റെ.ദേ ചായകുടിക്കു.
പിന്നെ മതി, ഒന്നുറങ്ങട്ടെ…
എന്നാൽ അകത്തുവന്നു കിടക്കരുതോ.
കണ്ണുതുറന്നു നോക്കിയ ശങ്കർ കണ്ടത് രാധികയെ.”സോറി,. ഇയാളാരുന്നോ,ഞാനിന്നലെ പിള്ളേരോടൊപ്പം,അത് പിന്നെ…
ഉരുളണ്ട,എല്ലാം മനസിലായി ചായകുടിച്ചിട്ട് വാ.ഒന്ന് അമ്പലത്തിൽ ഒക്കെ പോയിവരാം.
കാപ്പികുടിച്ചു അമ്പലത്തിൽ എത്തി തൊഴുതിറങ്ങുമ്പോൾ ബൈക്ക് പാർക്കിങ്ങിൽ നിന്നും പുറത്തേക്ക് വരുകയാണ് ഗോകുൽ.
ഗോകുൽ….. ശങ്കർ നീട്ടിവിളിച്ചു.
സാറെ….ഹായ് ചേച്ചീ….
നല്ല പണിയാ കാട്ടിയെ,നീ വരൂന്നല്ലേ ഞാൻ കരുതിയെ.നീയെന്നാ പാർക്കിങ്ങിൽ.
മാറ്റിവച്ച എക്സാം ഒരെണ്ണം ഇന്നലെയാരുന്നു.
ഒഴിവാക്കാൻ പറ്റില്ലല്ലോ,അതാ ഞാൻ.പിന്നെ ചിത്തൻ ചേട്ടന്റെ ബൈക്ക് കിട്ടി, അതിലാ വന്നെ.