അതൊന്നുമില്ല.എങ്ങനെയുണ്ട്.
പറയുവാണേൽ ഒന്നും തോന്നരുത്.
ഈ അവസ്ഥയിൽ ആരുടേം മനസിളകും.സ്വന്തമായിരുന്നെങ്കിൽ എന്നു തോന്നാം സ്വാഭാവികം.
എന്നാ നിനക്കെന്നെ സ്വന്തമാക്കരുതോ.അവന്റെ കോളറിൽ പിടിച്ചു കണ്ണുകളിൽ നോക്കി ചോദിക്കുമ്പോൾ അവളുടെ
ശ്വാസം അവന്റെ മുഖത്തുപതിച്ചു.ആ
ശ്വാസത്തിന്റെ താളത്തിൽ അവളുടെ മാറിടം ഉയർന്നുതാണു
പെട്ടെന്ന് കേട്ട അമ്പരപ്പിൽ നിന്നും മുക്തനായ അവൻ അവളുടെ കൈ പിടിച്ചുമാറ്റി.”ഇതെന്തൊക്കെയാ പറയുന്നെ.അങ്ങനൊരു കാര്യം ചിന്തയിൽ വരാൻകൂടി പാടില്ല”
എന്താ വന്നാല്.നമ്മൾ പച്ചയായ മനുഷ്യരല്ലേ.വികാരോം വിചാരോം ഉള്ളവരല്ല.നിനക്കെന്നെ നിന്റെയായി കണ്ടൂടെ.
ചേച്ചി, ഒന്ന് നിർത്തുന്നുണ്ടോ.ഒരു ഭാര്യയാണ് എന്ന് മറക്കരുത്.
ഭാര്യയാണ്, ആയിപ്പോയി.വെറും പുല്ലിന്റെ വിലപോലും കിട്ടാത്തൊരു ഭാര്യ.നിനക്കത് ഇപ്പൊ മനസിലാവില്ല.പക്ഷെ എനിക്കിപ്പോ ഒരാഗ്രഹം.എന്റെ ജീവിതത്തിൽ നീ വേണമെന്ന്.
ചേച്ചി വെറുതെ ഓരോന്ന് പറയല്ലേ.ഇതൊക്കെ ആരേലും കേട്ടാൽ അതുമതി.
കേട്ടോട്ടെ ഒരു കുഴപ്പോം ഇല്ല.എന്റെ ജീവിതത്തിൽ നീ ഉണ്ടാവില്ലേ അവൾ അവനിലേക്ക് കൂടുതൽ അടുത്തു.
അവളെയവൻ തള്ളിമാറ്റി.നിങ്ങളുടെ മനസ്സ് നന്നല്ല.നിങ്ങളുടെ മാറ്റത്തിന്റെ കാരണം, നിങ്ങടെ തനിനിറം ഇന്നാ മനസിലായെ.ഇത് ഞാൻ അറിയിക്കേണ്ടവരെ അറിയിക്കും.
ഇല്ലേൽ ആ പാവം ചതിക്കപ്പെടും.
അവളെ കടന്നവൻ നടന്നകന്നു.