അത് വഴിയേ മോൻ അറിഞ്ഞോളും.
അപ്പോഴേക്കും രാധിക അങ്ങെത്തി.എന്നാ ഞാൻ ചെല്ലട്ടെ.
ക്ലാസ്സ് പകുതിയിൽ നിക്കുവാ.
എന്തായി അമ്മേ…..
വരട്ടെ പറയാം,എന്റെ മനസ്സിൽ ചില തീരുമാനങ്ങൾ ഉണ്ടാരുന്നു. അത് ഒന്നൂടി ഉറച്ചു.പിന്നെ വൈകിട്ട് ഗോമതിടെ അടുത്ത് പോണോട്ടോ.
വൈകിട്ട് ഗോമതിയെയും കണ്ടിട്ട് അമ്മ തിരിച്ചുപോയി.ഗോകുൽ പതിവുപോലെതന്നെ വായനശാലയിൽ ചുറ്റിത്തിരിഞ്ഞു.പക്ഷെ പോകുന്നെന്നുമുന്നേ അമ്മ രാധികയോടായി ചിലത് ചട്ടം കെട്ടി.
മോളെ,അമ്മക്ക് മനസിലാവും.നീ എന്റെ മോളാ.എനിക്ക് നിന്റെ ഭാവി നോക്കിയേ പറ്റു.ഇതുപോലെ ഒരു മണക്കൂസനു വേണ്ടി ത്യാഗം ചെയ്യാനുള്ളതല്ല എന്റെ മോൾടെ ജീവിതം.ഒരു കുടുംബം ആകുമ്പോ അങ്ങോട്ട് ഉള്ളപോലെ ഇങ്ങോട്ടും വേണം.ഒരിറ്റു പരിഗണനയെ എന്റെ കുട്ടി ആഗ്രഹിച്ചുള്ളു.അതും ഇല്ലേൽ എന്തിനാ. ഈ ബന്ധം വേണ്ട മോളെ. അച്ഛനോട് സാവകാശം ഞാൻ പറഞ്ഞോളാം.
അമ്മേ, അത്. എന്തൊക്കെയാ ഈ പറേണെ.
മോളെ അമ്മക്ക് പഠിപ്പും വിവരോം കുറവാ.പക്ഷേങ്കി എനിക്ക് എന്റെ മോളുടെ ജീവിതാ വലുത്.അത് ഇവനെപ്പോലെ ഒരുത്തനുവേണ്ടി പാഴാക്കാൻ ഞാൻ സമ്മതിക്കില്ല.
എന്ത് പറഞ്ഞു ഒഴിയും അമ്മേ. അതോർത്തിട്ടുണ്ടോ.എന്തേലും ആയാൽ അത് എന്റെ കുറ്റം കൊണ്ടാന്നല്ലേ എല്ലാരും കരുതൂ. അത്രക്ക് അയാൾ മാന്യനാണ്.
അയാൾ നിന്നെ ഒഴിവാക്കണം. അതോടൊപ്പം മോൾക്ക് ഒരു ജീവിതോം വേണം.എന്നാലൊട്ട് മോൾക്ക് പേരുദോഷം വരാനും പാടില്ല.അതിനൊരു വഴിയുണ്ട്.
എന്ത് വഴി.അമ്മ എന്തേലും മനസ്സിൽ കണ്ടിട്ടുണ്ടോ.